Kerala On Road Official Blog

Posted on : 4 July 2017
1553

GST- ഇന്ത്യയിലെ ഈ പുതിയ നികുതി വാഹന ഉപഭോക്താക്കൾക്ക് അനുകൂലമോ?



ഇന്ന് രാജ്യത്ത് നമ്മൾ ഏറ്റവും കൂടുതൽ കേൾക്കുന്ന ഒന്നാണ് GST (ഗുഡ്സ് ആൻഡ് സർവീസസ് ടാക്സ്). ഈ ടാക്സ് എങ്ങനെയാണ് ഓട്ടോമൊബൈൽ ഉപഭോക്താക്കൾക്ക് ആകർഷണീയമായ ഒന്നാകുന്നത് എന്നറിയണ്ടേ?

ഇതാ വായിക്കുക:

1. വിവിധ കാറുകൾക്കും (ചെറിയ കാറുകൾ, വലിയ കാറുകൾ, ഇലക്ട്രിക്ക് മറ്റും ഹൈബ്രിഡ് കാറുകൾ എന്നിങ്ങനെ) SUVകൾക്കും 28 ശതമാനമായ ഉയർന്ന നികുതിയാണ് GST എന്ന പേരിൽ കേന്ദ്ര സർക്കാർ ചെലുത്തിയിരിക്കുന്നത്.

2. ഈ 28% നികുതിയോടൊപ്പം മറ്റൊരു ചെറിയ തുക കൂടി (സെസ്) ചേർത്താണ് ഈടാക്കുന്നത് എന്നത് കൊണ്ട് തന്നെ വാഹനങ്ങളുടെ വിലയിൽ മാറ്റങ്ങൾ വന്നേക്കാം.

3. 4 മീറ്ററിൽ കുറവ് നീളമുള്ളതും 1200ccയിൽ താഴെ എൻജിൻ കപ്പാസിറ്റിയുള്ളതുമായ പെട്രോൾ കാറുകൾക്ക് 1% സെസ് ആയതോടെ മൊത്ത നികുതി 29% (28% GST + 1% സെസ്) ആവുകയാണുണ്ടായത്. ഇത് നേരത്തെയുള്ള നികുതിയായ 31.5 ശതമാനത്തിനേക്കാൾ കുറവാണ്. സുസുക്കിയുടെ ആൾട്ടോയും ബലേനോയും, ഹ്യുണ്ടായിന്റെ i20 യും ഗ്രാൻഡ് i10 ഉം, ടാറ്റ ടിയാഗോ, ടൊയോട്ട ലിവ, റെനോ ക്വിഡ് എന്നീ വിഭാഗത്തിൽ പെടുന്ന വാഹനങ്ങൾക്കായിരിക്കും ഈ പറഞ്ഞ നികുതി ഈടാക്കുന്നത്.




4. 4 മീറ്ററിൽ കുറവ് നീളമുള്ളതും 1500ccയിൽ താഴെ എൻജിൻ കപ്പാസിറ്റിയുള്ളതുമായ ഡീസൽ കാറുകൾക്ക് 3% സെസ്സാണ് ചുമത്തിയിരിക്കുന്നത്. ഇത് GSTയുമായി യോജിക്കുന്നതോടെ 31% ആയിട്ടുണ്ട്. എന്നാൽ മുൻപത്തെ നികുതിയായ 33.5%നെ അപേക്ഷിച്ച് ഇതും കുറവാണ്. മാരുതി സുസുക്കി വിറ്റാറ ബ്രെസ്സ, ഡിസയർ, ഹ്യൂണ്ടായ് ഐ 20, ഫോക്സ്വാഗൻ അമിയോ, ടാറ്റ ടിഗോർ, ഫോർഡ് ഇക്കോസ്പോർട്ട് തുടങ്ങിയ ഡീസൽ മോഡലുകളാണ് ഈ സെഗ്‌മെന്റിന് കീഴിലുള്ള കാറുകൾ.

5. 4 മീറ്ററിൽ താഴെ നീളം വരുന്നതും 1200cc (പെട്രോൾ) അഥവാ 1500cc (ഡീസൽ) എൻജിൻ കപ്പാസിറ്റിയുള്ളതുമായ കാറുകൾക്ക് 15% സെസ്സും ആവുമ്പോൾ മൊത്തം നികുതി 43% ആയിരിക്കുകയാണ്. 44.7% എന്ന പഴയ നികുതിയുമായി താരതമ്യം ചെയ്യുമ്പോൾ ഈ നികുതി നന്നേ കുറവാണ്. ഫോർഡ് ഇക്കോ സ്പോർട് (പെട്രോൾ), ഹ്യൂണ്ടായി ഐ 20 (ഡീസൽ) ഉൾപ്പെടുന്ന വിഭാഗത്തിൽ പെടുന്ന വാഹനങ്ങൾക്കായിരിക്കും ഈ പറഞ്ഞ നികുതി ഈടാക്കുന്നത്.

6. 4 മീറ്ററിൽ കൂടുതൽ നീളമുള്ളതും 1200cc (പെട്രോൾ) അഥവാ 1500cc (ഡീസൽ) കൂടുതൽ എൻജിൻ കപ്പാസിറ്റിയുള്ളതുമായ കാറുകൾക്ക് (SUV ഒഴികെ) 15% സെസ് ഈടാക്കുമ്പോൾ ആകെ നികുതി 43% ആവും. എന്നാൽ മുൻപത്തെ നികുതിയായ 51.6% നെ അപേക്ഷിച്ച് വളരെ കുറവാണ് എന്നതിനാൽ തന്നെ ഈ വിഭാഗത്തിൽ പെടുന്ന വാഹനങ്ങളായ ഹോണ്ട സിറ്റി, മാരുതി സുസുക്കി സിയാസ്, മെഴ്സിഡസ് ബെൻസ് ഇ ക്ലാസ് തുടങ്ങിയ കാറുകൾക്ക് വമ്പിച്ച വിലക്കുറവാണ് പ്രതീക്ഷിക്കുന്നത്.




7. 4 മീറ്ററിലേറെ നീളമുള്ള SUVകൾക്ക് (എൻജിൻ കപ്പാസിറ്റി ഏതുമാകട്ടെ) 15% സെസ്സും 28% GSTയുമായതിനാൽ മൊത്തം നികുതി 43% അടക്കേണ്ടതായി വരും. മുൻകാല നികുതിയായ 55% വുമായി താരതമ്യം ചെയ്യുമ്പോൾ ഈ തുക വളരെ കുറവാണ്. ഈ സെഗ്‌മെന്റിലുള്ള വാഹനങ്ങളുടെ വിലക്കുറവായിരിക്കും മറ്റെല്ലാ വിഭാഗത്തേക്കാളും മികച്ചത്. ഫോക്സ്വാഗൺ ടിഗ്വാൻ, ടൊയോട്ട ഫോർച്യൂണർ, ടാറ്റാ ഹെക്സാ, ഫോർഡ് എൻഡവർ തുടങ്ങിയവയാണ് ഈ വിഭാഗത്തിൽ ഉൾപ്പെടുന്ന വാഹനങ്ങൾ.

8. ഹൈബ്രിഡ് വാഹനങ്ങളെയാണ് GST പ്രതികൂലമായി ബാധിച്ചിരിക്കുന്നത്. മുൻപത്തെ ടാക്സ് 30.3% ഇപ്പോൾ 43% (ജി.എസ്.ടി 28% + സെസ്സ് 15%) ആയി ഉയർന്നു. ടൊയോട്ട കാമ്രി ഹൈബ്രിഡ് മറ്റും പ്രിയസ്, ലെക്സസ് ES 300h തുടങ്ങിയ വാഹനങ്ങളാണ് ഈ വിഭാഗത്തിലുള്ളത്.

9. മറ്റ് വിഭാഗങ്ങളിൽ നിന്ന് വ്യത്യസ്തമായി, മഹീന്ദ്ര e2o പോലെയുള്ള ഇലക്ട്രിക് കാറുകൾക്ക് കുറഞ്ഞ നികുതിയായ 12.5% ആണ് നൽകിയിരിക്കുന്നത്. നേരത്തെ നിലവിലുണ്ടായിരുന്ന നികുതിയായ 20.5%വുമായി താരതമ്യപ്പെടുത്തുമ്പോൾ നികുതികൾ 7.5 ശതമാനമാണ് കുറഞ്ഞിരിക്കുന്നത്. ഇൻഡ്യയിലെ e2o, വെരിറ്റോ തുടങ്ങിയ ഇലക്ട്രിക് വാഹനങ്ങൾ റീട്ടെയിൽ ചെയ്യുന്ന ഒരേയൊരു കാർ നിർമാതാക്കളാണ് മഹീന്ദ്ര.




ആഡംബര കാറുകളുടെയും SUVയുടെയും ആവശ്യക്കാർക്കായിരിക്കും പുതിയ നികുതി സംവിധാനം ഏറ്റവും കൂടുതൽ പ്രയോജനമുള്ളത്. GST യിലൂടെ ഇലക്ട്രിക്ക് വാഹനങ്ങൾക്ക് മികച്ച വിലയാകുമ്പോൾ മനസ്സിലാക്കാൻ കഴിയുന്നത് ഭാവിയിൽ ഇലക്ട്രിക്ക് വാഹനങ്ങൾ പ്രോത്സാഹിപ്പിച്ച് 2030 ഓടെ ഇന്ത്യയെ സമ്പൂർണ വൈദ്യൂത രാഷ്ട്രമാക്കി മാറ്റാനാണ് സർക്കാരിന്റെ പദ്ധതി എന്നതാണ്. എന്നാൽ ഇൻഷുറൻസ് തുകയിൽ GST നികുതി വർദ്ധിക്കുന്നതിനാൽ വാഹനങ്ങളുടെ വില കുത്തനെ കുറയുമെന്ന് തോന്നുന്നില്ല. കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെ കസ്റ്റമേഴ്സിനെ സ്വാധീനിച്ച GST യുടെ അനിശ്ചിതത്വം കണക്കിലെടുക്കുമ്പോൾ ഈ പുത്തൻ നികുതി സന്തോഷമാണ് ഈ വിപണിയിൽ സമ്മാനിച്ചിരിക്കുന്നത് എന്നത് ആശ്വാസകരമാണ്.

0 Comments

Share Post

img
img
img

Blog Archive