image
ഹോണ്ടയുടെ പുതിയ CD 110 ഡ്രീം DX Rs.48,461 വിലയിൽ ലോഞ്ച് ചെയ്തു

ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് തങ്ങളുടെ CD 110 ഡ്രീം DX ന്റെ 2018 പതിപ്പ് 48,461 രൂപ(എക്സ് ഷോറൂം ഡൽഹി) വിലയിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്തു. 1949ൽ പുറത്തിറങ്ങിയ ‘ഡ്രീം D’യിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഈ കമ്മ്യുട്ടർ നിർമ്മിച്ചിരിക്കുന്നത്. ഡ്രീം D അന്ന് കാലത്തെ കമ്പനിയുടെ ആദ്യത്തെ മാസ്സ് മോട്ടോർസൈക്കിൾ ആണെന്നാണ് അവകാശപ്പെട്ടിരുന്നത്.

Posted on : 2018-07-18
29
image
പുതിയ സവിശേഷതകളുമായി ടിവിഎസ് XL100i 36,109 രൂപ വിലയിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്തു.

ഒരു സമയത്ത്, ഈ മൾട്ടി ബ്രാൻഡ് മോട്ടോർസൈക്കിളുകളുടെയൊക്കെ ആഗമനത്തിനു മുൻപ് ടിവിഎസിൽ നിന്നുള്ള ടിവിഎസ് XL എന്ന ഒരു മോഡൽ വീഥികളെ പിടിച്ചടക്കിയിരുന്നു. ഇന്ത്യയിലെ റൂറൽ വിഭാഗങ്ങളിൽ ഏറെ പ്രസിദ്ധമായിരുന്ന ഈ വാഹനം ഇപ്പോഴും ഇന്ത്യയിലെ ജനങ്ങളെ ആകർഷിക്കുന്നുണ്ട് എന്നതിന്റെ തെളിവാണ് ഓരോ മാസവും കുതിച്ചുയരുന്ന ഇതിന്റെ വില്പന. ഏറെ പഴക്കം ചെന്ന ഈ മോഡൽ കുറച്ചു മാസങ്ങൾക്കു മുൻപ് പുതിയ BS-IV എഞ്ചിനുമായി എത്തിയിരുന്നു . ഇതോടൊപ്പം എൽഇഡി ഡേടൈം റണ്ണിങ് ലൈറ്റുകളും നിയമാനുസൃതമായി ഉൾപ്പെടുത്തിയിരുന്നു.

Posted on : 2018-07-10
332
image
സുസുക്കി ജിക്സറിന്റെ എബിഎസ് വേരിയന്റ് 87,250 രൂപ വിലയിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്തു.

2014 സെപ്റ്റംബറിലാണ് സുസുക്കി ജിക്സർ ഇന്ത്യൻ വിപണിയിലേക്ക് ആദ്യമെത്തുന്നത്. ഈ വാഹനത്തിന്റെ പ്രകടനമികവിനും രൂപഘടനക്കും നന്ദി പറയാം, അധികം വൈകാതെ ഈ വാഹനം ഉപഭോകതാക്കളുടെ പ്രിയപ്പെട്ട പ്രിയ വാഹനങ്ങളിലൊന്നായി മാറി.ഈ വർഷം ജിക്സറിന് അതേ രൂപഘടനയും എൻജിൻ സവിശേഷതകളും നിലനിർത്തിക്കൊണ്ടു തന്നെ ജിക്സർ SFഇൽ കണ്ടതുപോലെയുള്ള ഒരു പുതിയ സിംഗിൾ ചാനൽ എബിഎസ് വേരിയന്റ് കൂടെ ലഭിച്ചിരിക്കുന്നു.

Posted on : 2018-06-29
431
image
കാവസാക്കി Z900 RS കഫെ റേസർ ഇന്ത്യയിൽ ലോഞ്ച് ചെയ്‌തേക്കും.

കഴിഞ്ഞ വർഷം കാവസാക്കി, Z900 ഇന്ത്യയിൽ ലോഞ്ച് ചെയ്തിരുന്നു. മുൻപിറങ്ങിയ Z800ന്റെ ഒരു പുതുക്കിയ പതിപ്പായിരുന്നു ഇത്. എന്നാൽ 2018, പുതിയ Z900 RS കഫെ റേസറിന്റെ വരവിനു സാക്ഷ്യം വഹിക്കും. Z900 നേക്കഡ് ബൈക്കിന്റെ ഒരു പുതുക്കിയ റെട്രോ രൂപഘടനയായിരിക്കും Z900 RSന്റേത്.

Posted on : 2018-06-23
247
image
ബിഎംഡബ്ള്യു G 310 R ജൂലൈ 2018 ന് ഇന്ത്യൻ വീഥികളിലെത്തുമെന്ന് പ്രതീക്ഷ

EICMA 2015 ലെ അരങ്ങേറ്റത്തിന് ശേഷം രാജ്യം ഏറ്റവും കൂടുതൽ പ്രതീക്ഷയോടെ കാത്തിരുന്ന മോട്ടോർസൈക്കിൾ ആണ് BMW G 310 R എന്നതിൽ തർക്കമില്ല. വിശ്വസനീയ കേന്ദ്രങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകൾ പ്രകാരം G 310 R ജൂലൈ 2018ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Posted on : 2018-06-20
162
image
ഏതർ എനർജിയുടെ ഇലക്ട്രിക്ക് സ്കൂട്ടറുകളായ ഏതർ 340ഉം ഏതർ 450ഉം വിപണിയിൽ

2013ൽ രണ്ട് ഐഐടി ബിരുദധാരികൾ ചേർന്ന് തുടങ്ങിയ സ്റ്റാർട്ടപ്പ് കമ്പനി “ഏതർ എനർജി” യിൽ നിന്നും ഏറെ കാത്തിരുന്ന ഇലക്ട്രിക് സ്കൂട്ടറുകളായ, ഏതർ 340യും ഏതർ 450യും ഇന്ത്യയിൽ ലോഞ്ച് ചെയ്തു. രൂപഘടനയിൽ ഒരുപോലെയുള്ള ഈ രണ്ടു സ്കൂട്ടറുകൾ ഈ വിഭാഗത്തിലെ ഏറ്റവും വിലപിടിപ്പുള്ള വാഹനങ്ങളാണ്.

Posted on : 2018-06-06
1186
image
കാവസാക്കി നിഞ്ച ZX-10R SE ഇന്ത്യയിൽ ലോഞ്ച് ചെയ്തേക്കാം.

റേസിങ് പ്രകടന ബൈക്കുകളെ കുറിച്ച് പറയുമ്പോൾ ആദ്യം മനസ്സിലേക്കെത്തുന്ന നാമം കാവാസാക്കി നിഞ്ചയുടേതാവും. വാഗ്ദാനങ്ങൾ പാലിക്കുന്നതിലും ആകർഷകമായ നിര ബൈക്കുകളുമായി എല്ലാ വർഷവും എത്തുന്നതിലും കമ്പനി വീഴ്ച വരുത്താറില്ല.

Posted on : 2018-05-22
387
image
ഡുക്കാട്ടി മൾട്ടിസ്ട്രാഡ 1260 ജൂൺ 2018 നു ഇന്ത്യയിൽ ലോഞ്ച് ചെയ്യും

കഴിഞ്ഞ കുറെ വർഷങ്ങളിലായി ഡുക്കാട്ടി തങ്ങളുടെ മൾട്ടിസ്ട്രാഡ ശ്രേണി ഇന്ത്യയിൽ വിജയകരമായി ലോഞ്ച് ചെയ്ത് കൊണ്ടിരിക്കുകയാണ്. തൊട്ടു മുൻപിറങ്ങിയ മൾട്ടിസ്ട്രാഡ 1200, 1200 എൻഡ്യൂറോ പ്രൊ എന്നീ വാഹനങ്ങൾ അവയുടെ ഉയർന്ന പ്രകടന മികവുകൊണ്ട് വിപണിയിലെ ഈ വിഭാഗത്തെ അടക്കി വാണുകൊണ്ടിരിക്കുകയാണ്.

Posted on : 2018-05-22
397
image
പുതിയ ട്രയംഫ് ടൈഗർ 1200 XCX ഇന്ത്യയിൽ ലോഞ്ച് ചെയ്തു, വില 17 ലക്ഷം രൂപ

ട്രയംഫ് തങ്ങളുടെ ട്രയംഫ് ടൈഗർ എക്സ്പ്ലോററിന്റെ 2018 പതിപ്പ് 17ലക്ഷം രൂപ (എക്സ് ഷോറൂം ഇന്ത്യ) വിലയിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്തു. ടൈഗർ1200 എന്ന പുനർനാമകരണത്തിലൂടെ ഇന്ത്യൻ വിപണികളിലെത്തിയിരിക്കുന്നത് ഈ മികച്ച മോട്ടോർ സൈക്കിളിന്റെ XCX വേരിയന്റ് തന്നെയാണ്. കമ്പനി ഡീലർഷിപ്പുകൾ വഴി വാഹനത്തിന്റെ ബുക്കിങ്ങും ആരംഭിച്ചിട്ടുണ്ട്.

Posted on : 2018-05-14
342
image
എംവി അഗസ്റ്റയിൽ നിന്നും ഡ്രാഗ്സ്റ്റർ 800 ഈ വർഷം ഇന്ത്യയിൽ

ഇറ്റാലിയൻ മോട്ടോർസൈക്കിൾ ഭീമനായ എംവി അഗസ്റ്റ 800cc വിഭാഗത്തിൽ തങ്ങളുടെ പുതിയ മോട്ടോർസൈക്കിൾ ഡ്രാഗ്സ്റ്റർ 800 കഴിഞ്ഞ വർഷം അവതരിപ്പിച്ചിരുന്നു. 2018ൽ തന്നെ ഈ ബൈക്ക് ലോഞ്ച് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. രൂപകൽപ്പനയുടെ കാര്യം വരുമ്പോൾ എംവി അഗസ്റ്റയുടേത് അപൂർവമായ സ്റ്റൈൽ ആണ്.

Posted on : 2018-04-20
625
image
2018 പകുതിയോടെ യമഹ MT-03 ഇന്ത്യയിൽ ലോഞ്ച് ചെയ്യും

മോട്ടോർസൈക്കിളുകളുടെ കാര്യം വരുമ്പോൾ, അതിനി കമ്മ്യൂട്ടറുകളോ സ്പോർട് ബൈക്കുകളോ ആവട്ടെ കരുത്തിന്റെയും പ്രകടന മികവിന്റെയും കാര്യത്തിൽ ഒരു കമ്പനി യാതൊരു വിട്ടുവീഴ്ചക്കും തയ്യാറാവാറില്ല. അതെ, ഉന്മേഷഭരിതമായ മികച്ച നിര ബൈക്കുകൾ എല്ലാ വർഷവും പുറത്തിറക്കിതങ്ങളുടെ ഉപഭോക്താക്കളെ ആനന്ദിപ്പിക്കുന്ന കാര്യത്തിൽ യമഹ ഒരിക്കലും പരാജയപ്പെടാറില്ല. ഇതേ പ്രകാരം തന്നെ 300cc വിഭാഗത്തിൽ മറ്റൊരു ബൈക്കുമായി കമ്പനി വീണ്ടും എത്തുകയാണ്, യമഹ MT-03.

Posted on : 2018-04-19
610
image
മൂന്നു വേരിയന്റുകളുമായി 2018 ട്രയംഫ് ടൈഗർ 800 ഇന്ത്യയിൽ ലോഞ്ച് ചെയ്തു

അടുത്തിടെ ട്രയംഫ് ഇന്ത്യ, 2018 ട്രയംഫ് ടൈഗർ 800ന്റെ മൂന്നു വേരിയന്റുകൾ ലോഞ്ച് ചെയ്തു. ഈ വേരിയന്റുകളുടെ വില, ടൈഗർ 800 XRന് 11.76 ലക്ഷം രൂപ, ടൈഗർ 800 XRxന് 13.13 ലക്ഷം രൂപ, ടൈഗർ 800 XCxന് 13.76 ലക്ഷം രൂപ എന്നിങ്ങനെയാണ്.

Posted on : 2018-04-17
713
image
ടിവിഎസ് മോട്ടോർ കമ്പനി അപ്പാച്ചെ RTR 160 4v ലോഞ്ച് ചെയ്തു

അടുത്തിടെ ,ടിവിഎസ് മോട്ടോർ കമ്പനി ആകർഷകമായ വിലയിൽ (81,490 രൂപ മുതൽ 89,990 രൂപ വരെ) പുതിയ അപ്പാച്ചെ RTR 160 4v ലോഞ്ച് ചെയ്തു. ഈ മോട്ടോർസൈക്കിൾ കാർബറേറ്റഡ് ഫ്രണ്ട് ഡിസ്ക് ബ്രേക്ക്, കാർബറേറ്റഡ് ഡബിൾ ഡിസ്ക് , EFi ഫ്രണ്ട് ആൻഡ് റിയർ ഡിസ്ക് ബ്രേക്ക് എന്നീ മൂന്നു വേരിയന്റുകളുമായാണ് എത്തിയിരിക്കുന്നത്.

Posted on : 2018-03-29
1016
image
ഹീറോ മോട്ടോകോർപ്പ് 2018 സൂപ്പർ സ്‌പ്ലെണ്ടർ ലോഞ്ച് ചെയ്തു, വില Rs.57,990

ജനപ്രിയ വാഹനം സ്പ്ലെൻഡറിന്റെ പുതിയ വേരിയന്റ് സൂപ്പർ സ്പ്ലെൻഡർ എന്ന പേരിൽ 57,190 രൂപ(എക്സ് ഷോറൂം ഡൽഹി ) എന്ന ആകർഷകമായ വിലയിൽ ഹീറോ മോട്ടോകോർപ് ബുധനാഴ്ച ഇന്ത്യയിൽ ലോഞ്ച് ചെയ്തു.

Posted on : 2018-03-22
631
image
ഓട്ടോ എക്സ്പോ 2018ൽ ഹോണ്ട എക്സ്- ബ്ലേഡ് അവതരിപ്പിച്ചു

ഓട്ടോ എക്സ്പോ 2018 വേദിയിൽ വച്ച് ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്കൂട്ടർ ലിമിറ്റഡ് തങ്ങളുടെ 2017-18 സാമ്പത്തിക വർഷത്തിലെ നാലാമത്തെ വാഹനം അനാച്ഛാദനം ചെയ്തു. ഈ സാമ്പത്തിക വർഷത്തിൽ നാലു വാഹനങ്ങൾ പുറത്തിറക്കുമെന്ന് കമ്പനി നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. വാഗ്ദാനം ചെയ്തത് പോലെ തന്നെ തങ്ങളുടെ നാലാമത്തെ വാഹനമായ എക്സ്- ബ്ലേഡ് അവർ ഓട്ടോ എക്സ്പോയിൽ അവതരിപ്പിച്ചിരിക്കുകയാണ്. വാഹനത്തിന്റെ ഔദ്യോഗികമായ ബുക്കിങ് കമ്പനി ഡീലർഷിപ്പുകൾ വഴി ആരംഭിച്ചിട്ടുണ്ട് മാർച്ച് രണ്ടാം വാരം മുതൽ ഡെലിവറിയും ആരംഭിക്കും എന്നാണ് അറിയിച്ചിരിക്കുന്നത്.

Posted on : 2018-02-16
1034
image
സുസൂക്കി ഹയാബുസ 13.88 ലക്ഷം രൂപ വിലയിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്തു

സുസൂക്കി മോട്ടോർസൈക്കിൾസ് തങ്ങളുടെ ഫ്ലാഗ്ഷിപ് മോട്ടോർസൈക്കിളായ ഹയാബുസയുടെ 2018 പതിപ്പ് ഈ വർഷത്തെ ഓട്ടോ എക്സ്പോയ്ക്കും മുൻപേ പുറത്തിറക്കി. എന്നിരുന്നാലും എക്സ്പോയിലെ കമ്പനി പവലിയനിൽ ഈ വാഹനം പ്രദർശിപ്പിക്കുന്നുണ്ട്. സി കെ ഡി യൂണിറ്റുകളായാണ് ഏറെ കാത്തിരുന്ന ഈ ബൈക്ക് ഇന്ത്യയിലെത്തുന്നത്. പിന്നീട് ഇത് ഗുരുഗ്രാമിലെ കമ്പനിയുടെ ഫാക്ടറിയിൽ വെച്ച് സംയോജിപ്പിച്ചായിരിക്കും വിപണിയിലെത്തുക.

Posted on : 2018-02-02
570
image
ഹീറോ പുത്തൻ മോഡലുകൾ ഓട്ടോ എക്സ്പോ 2018ൽ പ്രദർശിപ്പിക്കും

ഹീറോ മോട്ടോകോർപ്പിൽ നിന്നുള്ള എക്സ്ട്രീം 200S ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്ന ഈ വേളയിൽ, ഓട്ടോ എക്സ്പോ 2018ൽ ആകർഷകമായ കുറച്ചു മോഡലുകൾ കൂടി അവതരിപ്പിക്കാൻ കമ്പനി പദ്ധതിയിട്ടിട്ടുണ്ട്. ഹീറോയുടെ വാഹന നിരയിലെ ഏറ്റവും ശക്തിയുള്ള മോട്ടോർസൈക്കിളും ഇതിൽ ഉൾപ്പെടുന്നു. 2017 EICMA മോട്ടോർ സൈക്കിൾ ഷോയിൽ ആദ്യമായി അവതരിപ്പിക്കപ്പെട്ട എക്സ്പൾസ് അഡ്വെഞ്ചർ മോട്ടോർസൈക്കിൾ ആയിരിക്കും ഓട്ടോ എക്സ്പോ 2018 ഹീറോ പവിലിയനിലെ ഏറ്റവും ശ്രദ്ധയാകർഷിക്കുന്ന ഘടകം.

Posted on : 2018-02-01
679
image
ഒക്കിനാവ പ്രെയ്സ് 59,889 രൂപ വിലയിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്തു

ഇലക്ട്രിക് ഇരുചക്രവാഹന നിർമ്മാതാക്കളായ ഒക്കിനാവ ഓട്ടോടെക്ക് പ്രൈവറ്റ് ലിമിറ്റഡ്, പ്രെയ്സ് എന്ന പേരിൽ ഒരു ഇ-സ്കൂട്ടർ ഇന്ത്യയിൽ ലോഞ്ച് ചെയ്തു. ഇത് ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന കമ്പനിയുടെ രണ്ടാമത്തെ ഇ-സ്കൂട്ടറാണ്. അവരുടെ ആദ്യത്തെ ഇ-സ്കൂട്ടർ റിഡ്ജ് ഏതാനും മാസങ്ങൾക്കു മുൻപ് 43,702 രൂപ വിലയിൽ ലോഞ്ച് ചെയ്തിരുന്നു.

Posted on : 2017-12-20
776
image
TVS അപ്പാച്ചെ RR 310 : ഒരു ദ്രുത അവലോകനം

TVS തങ്ങളുടെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ് മോട്ടോർസൈക്കിൾ അപ്പാച്ചെ RR 310 ഈ ആഴ്ച 2.05 ലക്ഷം രൂപ വിലയിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്തു. ഒരു കമ്മ്യുട്ടർ എന്നതിലുപരി ആകർഷകമായ വിലയിൽ ലഭ്യമാകുന്ന ഈ ബൈക്ക് കെടിഎം RC390, കാവാസാക്കി നിഞ്ച 300, ഡോമിനർ 400, വരാനിരിക്കുന്ന യമഹ R3 എന്നിവരുമായാണ് മത്സരിക്കുന്നത്.

Posted on : 2017-12-08
1153
image
കാവാസാക്കി Versys X300 ഇന്ത്യയിൽ ലോഞ്ച് ചെയ്തു, വില 4.60 ലക്ഷം രൂപ

കാവാസാക്കി, തങ്ങളുടെ മോട്ടോർസൈക്കിൾ നിരയിൽ ഏറ്റവും താങ്ങാവുന്ന വിലയിലുള്ളതും ഏറ്റവും ചെറിയ അഡ്വെഞ്ചർ ടൂറർ ബൈക്കുമായ Versys X300, ഇന്ത്യയിൽ ലോഞ്ച് ചെയ്തു. സിറ്റിയിലും ഹൈവേയിലും ഒരുപോലെ വാഹനമോടിക്കാൻ താൽപ്പര്യപ്പെടുന്നവരെ ലക്ഷ്യം വച്ചുകൊണ്ടുള്ള ഈ വാഹനം കാവാസാക്കിയിൽ നിന്നുള്ള ഏറ്റവും ചെറിയ ഡിസ്പ്ലേസ്മെന്റ് ബൈക്ക് ആണ്. ഇതിന്റെ വില 4.60 ലക്ഷം രൂപ ആണ്.

Posted on : 2017-11-28
699
image
കൈനറ്റിക് ഗ്രൂപ്പുമായി കൈകോർത്ത് നോർട്ടൺ ബൈക്കുകൾ ഇന്ത്യൻ വിപണിയിലെത്തുന്നു

അടുത്തിടെ നടന്ന 2017 EICMA മോട്ടോർസൈക്കിൾ ഷോയിൽ കൈനറ്റിക് ഗ്രൂപ് ഒരു വലിയ തീരുമാനം അറിയിക്കുകയുണ്ടായി. യുകെ യിൽ നിന്നുള്ള ലോകപ്രശസ്തമായ നോർട്ടൺ ബൈക്കുകൾ വരും വർഷം ഇന്ത്യയിൽ ലോഞ്ച് ചെയ്യിക്കാനുള്ള തങ്ങളുടെ തീരുമാനമായിരുന്നു അത്. നോർട്ടൺ മോട്ടോർസൈക്കിളുകൾ ഇന്ത്യയിൽ വിൽക്കാനും അസ്സെംബിൾ ചെയ്യാനും ഒരു സംയുക്ത സംരംഭത്തിലേക്ക് കൈനറ്റിക് മോട്ടോർ സൈക്കിളുകളും നോർട്ടൺ മോട്ടോർസൈക്കിളുകളും കടന്നിട്ടുണ്ട്. 51% പാർട്ണർഷിപ്പ് വിഹിതം ലഭിച്ച കൈനറ്റിക് ഗ്രൂപ്പ് സൗത്ത് ഈസ്റ്റ് ഏഷ്യയിൽ നോർട്ടൻ മോട്ടോർസൈക്കിൾസിനെ പ്രതിനിധീകരിക്കുന്നതായിരിക്കും.

Posted on : 2017-11-17
525
image
രുദ്ര പ്രവേഗ എന്നിവയിലൂടെ അവൻതുരാ ചോപ്പേഴ്സ് അരങ്ങേറ്റത്തിനൊരുങ്ങുന്നു.

• ഇന്ത്യൻ ബ്രാൻഡിൽ നിന്ന് രണ്ട് പുതിയ ചോപ്പർ മോട്ടോർസൈക്കിളുകൾ വിപണിയിൽ

• മേഡ് ടു ഓർഡർ വാഹനങ്ങളായാണ് ലഭ്യമാവുക

• രുദ്രയുടെയും പ്രവേഗയുടെയും വില യഥാക്രമം 23.90 ലക്ഷവും 21.40 ലക്ഷവുമാണ്

Posted on : 2017-11-15
609
image
ഇൻട്രൂഡർ 150: ക്രൂയ്സർ രൂപത്തിൽ സുസുക്കിയുടെ പ്രീമിയം കമ്യൂട്ടർ ബൈക്ക്

• സുസുക്കി ഇൻട്രൂഡർ 150- 98,340 രൂപയ്ക്ക് വിപണിയിൽ

• ഗിക്സർ 150ലെ അതേ എൻജിനും മറ്റ് ചില ഫീച്ചറുകളും നൽകിയിട്ടുണ്ട്

• ബജാജ് അവെഞ്ചറിന് കടുത്ത വെല്ലുവിളി

Posted on : 2017-11-12
1035
image
വരും മാസങ്ങളിൽ ലോഞ്ച് ചെയ്യാനൊരുങ്ങുന്ന ചില ബൈക്കുകൾ

കൂടുതൽ മോട്ടോർസൈക്കിളുകൽ ലോഞ്ച് ചെയ്യിക്കുന്നതിലൂടെ ഇന്ത്യൻ വാഹന വിപണി ഉത്സവകാലത്തിനു കൂടുതൽ ആവേശം പകരാൻ ഒരുങ്ങുകയാണ്. ഇതിൽ കുറെ എണ്ണം ഇപ്പോൾ തന്നെ വിപണിയിലെത്തിക്കഴിഞ്ഞു. വരും മാസങ്ങളിൽ കൂടുതൽ വാഹനങ്ങകൾ എത്തുമെന്നും പ്രതീക്ഷിക്കുന്നുണ്ട്. 2017 ന്റെ ആദ്യ പകുതി, പെർഫോമൻസ് വിഭാഗത്തിലേക്ക്പുതുമുഖങ്ങൾ എത്തുന്നതിനാണ് സാക്ഷ്യം വഹിച്ചത് എങ്കിൽ രണ്ടാം പകുതി കമ്യുട്ടേഴ്സ്, നേക്കഡ്, ഫുള്ളി ഫെയേഡ്, സ്പോർട്സ് എന്നീ വിഭാഗങ്ങളിലായി പുതിയതും പുതുക്കിയതുമായ മോഡലുകളെയാണ് പ്രതീക്ഷിക്കുന്നത്. കൂടുതൽ കൂടുതൽ ബ്രാൻഡുകൾ ഇന്ത്യയിൽ തങ്ങളുടെ സാന്നിധ്യം അറിയിക്കുന്നതിലൂടെ ഈ വിപണി ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥക്ക് അനുകൂലമായ രീതിയിൽ വളരുകയാണ്.

Posted on : 2017-10-19
785
image
കാർബെറി ഡബിൾ ബാരൽ റോയൽ എൻഫീൽഡ് 1000cc ഇന്ത്യൻ വിപണിയിലിറങ്ങി

• കാർബെറി മോട്ടോർസൈക്കിൾസ് ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കുന്നു

• റോയൽ എൻഫീൽഡിന്റെ 1000cc ബൈക്ക് Rs.7.35 ലക്ഷം വിലയ്ക്ക് ലോഞ്ച് ചെയ്തു

• ഒരു ലക്ഷം രൂപയ്ക്ക് ബുക്കിംഗ് ആരംഭിച്ചു

Posted on : 2017-10-11
800
image
ചുവപ്പ് നിറം നൽകി ഉത്സവദിനങ്ങൾ വരവേൽക്കാൻ ടി വി എസ് അപാച്ചെയുടെ RTR 160യും RTR180യും

• ടി വി എസ് അപ്പാച്ചെ ഇപ്പോൾ ചുവപ്പ് നിറത്തിലും ലഭ്യം

• മറ്റ് മാറ്റങ്ങളൊന്നും തന്നെ നൽകിയിട്ടില്ല, എന്നാൽ പുത്തൻ സ്റ്റൈൽ പ്രകടം

• രണ്ട് ബൈക്കുകൾക്കും നിലവിലുള്ള മോഡലിനേക്കാൾ 1000രൂപ കൂടുതൽ

Posted on : 2017-09-27
545
image
ഡുക്കാറ്റി സൂപ്പർ സ്പോർട്ട് പുത്തൻ രൂപഭംഗിയോടെ ഇന്ത്യയിൽ, ആരംഭവില Rs.12.08 ലക്ഷം

ഡുക്കാറ്റിയുടെ സൂപ്പർ സ്പോർട്ട് ബൈക്കുകൾ ഇന്ത്യൻ വിപണിയിൽ

937cc, വി-ട്വിൻ ലിക്വിഡ്-കൂൾഡ് എൻജിൻ കരുത്തേകുന്നു

സ്റ്റാൻഡേർഡിന് Rs.12.08 ലക്ഷവും എസ് വേരിയന്റിന് Rs.13.09 ലക്ഷവും വില

Posted on : 2017-09-24
527
image
2017 എം വി അഗസ്റ്റ ബ്രൂട്ടാൽ 800 - അറിയേണ്ട ചില കാര്യങ്ങൾ

എം വി അഗസ്റ്റ തങ്ങളുടെ ഏറ്റവും പ്രശസ്തിയാർജ്ജിച്ച മോഡലായ ബ്രൂട്ടാൽ 800ന്റെ 2017 പതിപ്പ് കഴിഞ്ഞ മാസം ഇന്ത്യൻ വിപണിയിലിറക്കി. ഇതിന്റെ മുൻപത്തെ തലമുറയിലെ മോഡൽ ഈ രാജ്യത്ത് ഇറങ്ങിയിരുന്നില്ല. അത് കൊണ്ട് തന്നെ ഈ പുത്തൻ മോഡലിന്റെ ലോഞ്ച് ഇവിടുത്തെ ആഡംബര ബൈക്ക് പ്രേമികളെ ആവേശം കൊള്ളിച്ചിട്ടുണ്ട് എന്നാണ് അറിയുന്നത്. പുതിയ ബ്രൂട്ടാൽ 800 വിപണിയിലിറങ്ങിയിരിക്കുന്നത് 15.59 ലക്ഷം രൂപ വിലയിലാണ്.

Posted on : 2017-08-05
551
image
ഏപ്രിലിയയുടെ രണ്ട് ബൈക്കുകളെ അടുത്തറിയാം- ഷിവർ 900, ഡോർസോഡുറോ 900

പിയാജിയോ ഗ്രൂപ്പ് ഈയിടെ ഏപ്രിലിയയുടെ ഷിവർ 900, ഡോർസോഡുറോ 900 എന്ന പേരുകളുള്ള രണ്ട് സൂപ്പർ ബൈക്കുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ഈ ബൈക്കുകളുടെ യഥാർത്ഥ വിലകൾ Rs.13.33 ലക്ഷവും (ഷിവർ 900) Rs.13.84 ലക്ഷവുമാണ് (ഡോർസോഡുറോ 900). എന്നാൽ ജൂൺ 30 വരെ ഇവ രണ്ടും പ്രാരംഭ ആനുകൂല്യ വിലയായ Rs.11.99 ലക്ഷത്തിനും Rs.12.50 ലക്ഷത്തിനും (എല്ലാ വിലകളും എക്സ്-ഷോറൂം പുനെ) യഥാക്രമം ലഭ്യമാണ്. ടുവോനോ, ആർ എസ് വി 4 എന്നീ ബൈക്കുകളിലൂടെ ഇന്ത്യയിൽ നേരത്തെ തന്നെ തങ്ങളുടെ സാന്നിധ്യം അറിയിച്ച ഏപ്രിലിയ ഇപ്പോൾ ഈ പുത്തൻ ബൈക്കുകൾ കൂടി അവരുടെ ശ്രേണിയിലേക്ക് കൂട്ടിച്ചേർത്തിരിക്കുകയാണ്.

Posted on : 2017-06-07
1257
image
ഹീറോ ഗ്ലാമർ 2017, Rs.57,775 രൂപയ്ക്ക് ഇന്ത്യയിൽ ലോഞ്ച് ചെയ്തു

പുതിയ ഹീറോ ഗ്ലാമർ 2017 ഏറ്റവും പുതിയ സ്റ്റൈൽ, നൂതന സാങ്കേതിക വിദ്യ, പുതുക്കിയ BS-IV എൻജിൻ എന്നീ സവിശേഷതകളുമായി ഇന്ത്യയിൽ ലോഞ്ച് ചെയ്തു. ഡ്രം, ഡിസ്ക് എന്നീ രണ്ടു വേരിയന്റുകളിലായി ലോഞ്ച് ചെയ്യുന്ന ഈ വാഹനത്തിന്റെ വില യഥാക്രമം 57,775 രൂപ 59,755രൂപ എന്നിങ്ങനെയാണ്. ഇതിന്റെ തന്നെ ഒരു ഫ്യൂൽ ഇൻജെക്ടഡ് വേർഷനായ ഗ്ലാമർ F1 ഒരു ഡിസ്ക് ബ്രേക്ക് വേരിയന്റുമായി .66,580 രൂപയ്ക്ക് (ഡൽഹി എക്സ് ഷോറൂം വില) ഇറങ്ങിയിട്ടുണ്ട്. മുൻകൂട്ടി ബുക്ക് ചെയ്യാവുന്ന രീതിയിൽ രാജ്യത്തെ വിവിധ ഹീറോ ഡീലർഷിപ്പുകൾ വഴി ഈ 2017 മോഡൽ ബൈക്കിന്റെ വിൽപ്പന കമ്പനി ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ പഴയ മോഡലും വിപണിയിൽ ലഭ്യമാണ്. സ്റ്റോക്ക് തീരുന്നതു വരെ പുതിയതിനേക്കാൾ 10000 രൂപയോളം കുറഞ്ഞ വിലയിൽ ഈ വാഹനത്തിന്റെയും വിൽപന തുടരും.

Posted on : 2017-04-24
2074
image
ബി എം ഡബ്ള്യു മോട്ടോറാഡ് ഇന്ത്യൻ മണ്ണിൽ വേരുറപ്പിക്കുന്നു

ബി എം ഡബ്ള്യു തങ്ങളുടെ ആഗോള വിപണിയിലെ ആഡംബര ബൈക്കുകൾ ഇന്ത്യൻ വിപണിയിൽ ഇനി ഔദ്യോഗികമായി വിൽക്കാൻ തുടങ്ങുന്നു. മുൻപ് ഇറക്കുമതി വ്യാപാരികൾ അവരുടെ മുംബൈയിലും ന്യൂ ഡെൽഹിയിലുമുള്ള സ്റ്റോറുകളിലൂടെ മാത്രം വില്പനക്കെത്തിച്ചിരുന്ന ബൈക്കുകൾ ഇനി മുതൽ കമ്പനി നേരിട്ട് ഡീലർഷിപ്പുകളിലൂടെ വില്പന ചെയ്യുന്നതായിരിക്കും. അഹമ്മദാബാദ്, മുംബൈ, ബെംഗളൂരു, പുനെ എന്നിവിടങ്ങളിലായിരിക്കും കമ്പനി ഡീലർഷിപ്പുകൾ പ്രവർത്തനമാരംഭിക്കുന്നത്. എന്നാൽ അധികം വൈകാതെ തന്നെ ഇന്ത്യ ഒട്ടാകെ പ്രവർത്തനം വിപുലീകരിക്കാനാണ് ബി എം ഡബ്ള്യുവിന്റെ തീരുമാനം. മുംബൈ, ബെംഗളൂരു, പുനെ എന്നീ മൂന്ന് സ്ഥലങ്ങളിലെ ഷോറൂമുകൾ വരും മൂന്ന് ദിവസങ്ങളിലായി ഉത്ഘാടനം ചെയ്യുന്നതായിരിക്കും.

Posted on : 2017-04-11
1640
image
ഹോണ്ട ആഫ്രിക്ക ട്വിൻ ജൂൺ 2017ന് ഇന്ത്യയിലെത്തും

ഹോണ്ട ആഫ്രിക്ക ട്വിൻ ഇന്ത്യൻ വിപണിയിലെത്താൻ ഇനി മൂന്ന് മാസങ്ങൾ കൂടി. ഇറക്കുമതി ചെയ്ത് CKD യൂണിറ്റുകളായായിരിക്കും ഹോണ്ട ഈ പുതിയ മോട്ടോർസൈക്കിൾ ഇവിടെ അവതരിപ്പിക്കുന്നത്. നേരത്തെ തന്നെ ഇവിടെ എത്തേണ്ടിയിരുന്നതായിരുന്നു ആഫ്രിക്ക ട്വിൻ. എന്നാൽ കമ്പനിയുടെ ജപ്പാനിലെ നിർമാണശാലയ്ക്ക് അടുത്തുണ്ടായ ഭൂമികുലുക്കം കാരണം പ്രവർത്തനങ്ങൾ നിർത്തിവെക്കേണ്ടി വന്നു. ഇത് കൊണ്ട് പ്രതീക്ഷിച്ച സമയത്ത് ഈ ബൈക്ക് ഇന്ത്യൻ വിപണിയിലെത്തിക്കാൻ കമ്പനിക്ക് സാധിച്ചില്ല. എന്തായാലും ജൂൺ മാസത്തോടെ ഇത് ഇന്ത്യയിൽ എത്തുമെന്ന് ഹോണ്ട അറിയിച്ച് കഴിഞ്ഞു. ഈ അഡ്വെഞ്ചർ ടൂറർ ന്റെ വില അറിയാൻ സാധിച്ചിട്ടില്ലെങ്കിലും Rs.16-18 ലക്ഷം രൂപക്ക് ഇടയിലായിരിക്കും എന്നാണ് സൂചന. ആഘോള വിപണിയിൽ ആഫ്രിക്ക ട്വിൻ രണ്ട് വേരിയന്റിലാണ് വില്പനക്കെത്തുന്നത്. എന്നാൽ ഇന്ത്യയിൽ ഇവ രണ്ടും ലഭിക്കുമോ എന്നതിൽ ഇപ്പോഴും സംശയം ബാക്കി നിൽക്കുന്നുണ്ട്. ഒരു പക്ഷേ ഇതിലേതെങ്കിലും ഒന്നേ ലഭിക്കുകയുള്ളു എന്നും കേൾക്കുന്നുണ്ട്.

Posted on : 2017-03-26
1363
image
ഹാർലി ഡേവിഡ്സൺ സ്ട്രീറ്റ് റോഡ് 750 ഇന്ത്യൻ വിപണിയിൽ, വില Rs.5.86 ലക്ഷം

ഇന്ത്യയിൽ ആദ്യമായി കാൽവെയ്പ്പ് നടത്തിയ അന്ന് മുതൽ ഹാർലി ഡേവിഡ്സൺ എന്ന ബ്രാൻഡിന് നിരവധി ഫാൻസ് ഉണ്ടായിട്ടുണ്ട്. ഇവിടെ തങ്ങളുടേതായ സ്ഥാനമുറപ്പിച്ച ഹാർലി ഇപ്പോൾ അവരുടെ ഏറ്റവും പുതിയ സ്ട്രീറ്റ് റോഡ് 750 ഇന്ത്യൻ വിപണിയിലെത്തിച്ചു കഴിഞ്ഞിരിക്കുന്നു. ഇതിന്റെ വില Rs.5.86 ലക്ഷമാണ്. 2017 സ്ട്രീറ്റ് റോഡ് 750 പഴയ 750 സ്ട്രീറ്റ് മോഡലിൽ നിന്നും രൂപാന്തരം പ്രാപിച്ചതാണ്. യുവജനങ്ങളെ ലക്ഷ്യമാക്കി വിപണിയിലെത്തിയ ഈ മോട്ടോർസൈക്കിളിൽ കുറെയേറെ നവീകരണങ്ങൾ കാണാനുണ്ട്. പ്രത്യേകിച്ച് എടുത്തു പറയാവുന്നത് ഇതിന്റെ കരുത്തുറ്റ ബോഡിയും കരുത്തേറിയ എഞ്ചിനുമാണ്. ഹാർലി ഈ ലോഞ്ചിലൂടെ ഇന്ത്യയിൽ കൂടുതൽ വിപുലമായ ഒരു ഉപഭോക്ത സമൂഹത്തെ സൃഷ്ടിക്കാനുള്ള നീക്കമാണ്.

Posted on : 2017-03-20
1663
image
റോയൽ എൻഫീൽഡിൻറെ BS-IV ശ്രേണി ഇന്ത്യൻ വിപണിയിൽ

BS-IV എൻജിനിൽ സജ്ജീകരിച്ച റോയൽ എൻഫീൽഡിൻറെ മുഴുവൻ വാഹനങ്ങളുടെയും ശ്രേണി ഇന്ത്യൻ വിപണിയിൽ വില്പനക്ക് ഒരുങ്ങിക്കഴിഞ്ഞു. എൻജിൻ കൂടാതെ എല്ലാ മോഡലുകൾക്കും ഏ എച് ഓ (ഓട്ടോമാറ്റിക് ഹെഡ്ലാംപ് ഓൺ) സംവിധാനവും ലഭിച്ചിട്ടുണ്ട്. ഇവ രണ്ടും ഏപ്രിൽ മാസത്തോടുകൂടി കർശനമായ നിയമങ്ങളാവുന്നതിനാൽ റോയൽ എൻഫീൽഡ് തങ്ങളുടെ എല്ലാ വാഹനങ്ങൾക്കും ഇത് ലഭ്യമാക്കിയിട്ടുണ്ട്. എന്നാൽ ഇതിനെക്കുറിച്ച് കമ്പനിയുടെ ഭാഗത്ത് നിന്നും യാതൊരു അറിയിപ്പും ഉണ്ടായിട്ടില്ല. ഫിനാൻഷ്യൽ എക്സ്പ്രസ്സ് എന്ന മാധ്യമത്തിന്റെ റിപ്പോർട്ട് അനുസരിച്ച് എൻജിൻ നവീകരിച്ച റോയൽ എൻഫീൽഡിൻറെ ഇലക്ട്ര 350 ഒരു കമ്പനി ഡീലർഷിപ്പിൽ കാണുകയും അന്വേഷിച്ചപ്പോൾ ഇതേ പോലെ നവീകരിച്ച മറ്റെല്ലാ മോഡലുകളും ഒരാഴ്ചക്കകം വില്പനക്കെത്തുമെന്നുമാണ് അറിയാൻ കഴിഞ്ഞത്. എന്ന് മാത്രമല്ല, പുതിയ ശ്രേണിയിലെ എല്ലാ വാഹനങ്ങൾക്കും വില കൂട്ടിയിട്ടുമുണ്ട്.

Posted on : 2017-03-12
5381
image
2017 കെ ടി എം ഡ്യൂക്ക് ബൈക്കുകളുടെ ശ്രേണി പരിഷ്കാരങ്ങളോടെ വിപണിയിൽ

ബജാജ് കെ ടി എം കൂട്ടായ്മയിലൂടെ 2017ലെ ഡ്യൂക്ക് ശ്രേണി വിപണിയിലെത്തി. ഡ്യൂക്ക് 200ന്റെയും ഡ്യൂക്ക് 390യുടെയും ഇടയ്ക്കു ഡ്യൂക്ക് 250 എന്ന മറ്റൊരു പുതിയ വാഹനവും ഈ ശ്രേണിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ ശ്രേണിയിലെ മൂന്ന് വാഹനങ്ങളിലും നവീകരണങ്ങൾ പ്രകടമാണെങ്കിലും ഏറ്റവും കൂടുതൽ ലഭിച്ചിട്ടുള്ളത് ഡ്യൂക്ക് 390യ്ക്കാണ്.

Posted on : 2017-02-25
2143
image
ഹീറോ മോട്ടോർകോർപിന്റെ HF ഡീലക്സ് i3S വിപണിയിൽ, വില Rs.46,630

മുന്നറിയിപ്പില്ലാതെ ഇതാ മറ്റൊരു വാഹനം കൂടി ഇന്ത്യൻ ഓട്ടോമൊബൈൽ വിപണിയിലെത്തിയിരിക്കുന്നു. ഹീറോ മോട്ടോർകോർപിന്റെ HF ഡീലക്സ് i3S. ഇതിന്റെ വില Rs.46,630 (എക്സ്-ഷോറൂം, ന്യൂ ഡൽഹി). ഈ ബൈക്കിന് എത്ര വേരിയന്റുകൾ ഉണ്ട് എന്ന കാര്യത്തിൽ ഇപ്പോഴും അനിശ്ചിതത്വം നിലനിൽക്കവേ, സ്ഥിരീകരിക്കപ്പെട്ട ഒരു വാർത്ത ഇതിന് സെല്ഫ്-സ്റ്റാർട്ട് വേരിയന്റ് ഉണ്ടെന്നതാണ്. എന്നിരുന്നാലും കിക്ക്-സ്റ്റാർട്ട് വേരിയന്റ് ഒരു പക്ഷെ വിപണിയിലെത്തുകയാണെങ്കിൽ വില താരതമ്യേന കുറവായിരിക്കുമെന്നാണ് സൂചന.

Posted on : 2017-02-22
2078
image
BS-IV എൻജിൻ ലഭിച്ച ഇന്ത്യയിലെ ആദ്യ സ്കൂട്ടർ ഹോണ്ട ആക്ടിവ 125cc ലോഞ്ച് ചെയ്തു

BS-IV എഞ്ചിനോട് കൂടിയ പുതിയ ആക്ടിവ125cc ഹോണ്ട ലോഞ്ച് ചെയ്തു. ഓട്ടോമാറ്റിക് ഹെഡ്ലാംപ് ഓൺ ഫീച്ചറുള്ള ആദ്യത്തെ സ്കൂട്ടറും ആക്ടിവ തന്നെ. സുരക്ഷാസംവിധാനങ്ങളുടെ ഭാഗമായി ഇന്ത്യൻ ഗവണ്മെന്റ് ഈ ഫീച്ചർ ഏപ്രിൽ 2017ഓട് കൂടി നിർബന്ധമാക്കുകയാണ് എന്നാണ് അറിയുന്നത്. ഭംഗിക്കായി നവീകരണങ്ങൾ അധികമൊന്നും പുതിയ ആക്ടിവയ്ക്ക് ഹോണ്ട നൽകിയിട്ടില്ല. എടുത്തു പറയാവുന്ന ചില മാറ്റങ്ങളാണ് മുൻവശത്തെ ക്രോം ഏപ്രണിലേക്ക് ചേർന്ന് നിൽക്കുന്ന LED പൊസിഷൻ ലൈറ്റും, വലിപ്പമുള്ള ഹോണ്ട ബാഡ്ജും മൊബൈൽ ചാർജിങ് സോക്കറ്റും.

Posted on : 2017-02-11
3437
image
19,990 രൂപക്ക് ഇലക്ട്രിക്ക് ഹീറോ ഫ്ലാഷ് ലോഞ്ച് ചെയ്തു

രാജ്യത്ത് ഏറ്റവും കൂടുതൽ ഇലക്ട്രിക്ക് ബൈക്കുകൾ വിൽക്കുന്ന ഹീറോ ഇലക്ട്രിക്ക് പുതിയ സ്കൂട്ടറായ ഹീറോ ഫ്ലാഷ് അവതരിപ്പിച്ചു. വില Rs.19,990 (എക്സ്-ഷോറൂം ന്യൂഡൽഹി).

Posted on : 2017-02-10
1065
image
2017 പൾസർ RS200 മറ്റും പൾസർ NS200 വിപണിയിൽ

ബജാജ് ഓട്ടോ തങ്ങളുടെ ശ്രേണിയിലെ രണ്ടു വമ്പന്മാരുടെ 2017 ലെ പതിപ്പ് വിപണിയിലിറക്കി- ബജാജ് പൾസർ RS200ഉം പൾസർ NS200ഉം. ഇതിലെ ഏറ്റവും വലിയ പ്രത്യേകത എന്ന് പറയാവുന്നത് രണ്ടിലും ബി എസ്-4 നിലവാരം പുലർത്തുന്ന എഞ്ചിനുകളാണ് ഘടിപ്പിടിച്ചിരിക്കുന്നത് എന്നതാണ്. ഇന്ത്യൻ ഗവണ്മെന്റിന്റെ ഉത്തരവ് പ്രകാരം മാർച്ച് 31 ന് മുൻപായി എല്ലാ വാഹന കമ്പനികളും തങ്ങളുടെ (നിലവിലുള്ളതും ഇനി വരാനുള്ളതുമായ) എല്ലാ വാഹനങ്ങളിലും ബി എസ്-4 നിലവാരമുള്ള എഞ്ചിനുകളായിരിക്കണം നൽകിയിരിക്കുന്നത്. രാജ്യത്തെ മലിനീകരണം തടയാനുള്ള ഒരു ആദ്യ നടപടിയായാണ് ഇത് പ്രയോഗത്തിൽ കൊണ്ട് വരുന്നത്.

Posted on : 2017-02-07
2262
image
BS-IV വഴങ്ങുന്ന റോയൽ എൻഫീൽഡ് ശ്രേണി ഇന്ത്യക്കു ലഭിക്കുമോ?

റോയൽ എൻഫീൽഡ് ഏറ്റവും കൂടുതൽ വിൽപനയുള്ള മോഡലുകളായ ബുള്ളറ്റ് 500നും കോണ്ടിനെന്റൽ GTക്കും നവീകരിച്ച എൻജിൻ നൽകി യൂറോപ്യൻ വിപണിയിലിറക്കിയിരുന്നു. ഇപ്പോഴിതാ ആ നിരയിലേക്ക് യൂറോ-4 നിയമം അനുസരിച്ച് ഭേദഗതി വരുത്തിയ എഞ്ചിനോട് കൂടി 2017 ക്ലാസിക് 500 ഉം ഹിമാലയനും ചേരുന്നു, എയ്ച്ചർ മോട്ടോർസ് ഉടമസ്ഥതയിലുള്ള ഈ കമ്പനി തങ്ങളുടെ ആഗോള വിപണിയിലെ സാന്നിധ്യം ശക്തമാക്കാൻ നവീകരിച്ച ബൈക്കുകളും ഒട്ടനവധി ഷോറൂമുകളും അവതരിപ്പിക്കുകയാണ്.

Posted on : 2017-02-07
6038
image
'മാപ് മൈ ഇന്ത്യ' യിൽ നിന്നും മോട്ടോർ സൈക്കിളിനായി ഇതാ ഒരു ജി പി എസ് ട്രാക്കർ, റോവർ ബൈക്ക്

ജി പി എസ് നാവിഗേഷന് വേണ്ടിയുള്ള ഉപകരണങ്ങൾ, ഡിജിറ്റൽ ഭൂപടം, കാര്യക്ഷമതയുള്ള ആപ്സ് എന്നിവ നിർമിച്ച് ജനശ്രദ്ധ പിടിച്ച് പറ്റിയ മാപ് മൈ ഇന്ത്യ ഇതാ ബൈക്കുകൾക്ക് വേണ്ടി മാത്രമായി, റോവർ ബൈക്ക് എന്ന പേരിൽ ഒരു ട്രാക്കിങ് ഉപകരണം അവതരിപ്പിക്കുന്നു. ഇതിൽ ജിപിഎസും ഇന്റർനെറ്റ് കണക്ടിവിറ്റിയും ഉള്ളതിനാൽ വാഹനത്തിന്റെ ഗതിനിർണയിക്കാൻ സഹായിക്കുമെന്ന് മാത്രമല്ല തത്സമയം എവിടെയാണ് വാഹനം എന്ന റിപ്പോർട്ടും ദൂരെയിരുന്നു കൊണ്ട് അറിയാൻ സാധിക്കും.

Posted on : 2017-01-31
1409
image
യമഹ FZ 25 ഇതിലെന്താണ് പ്രത്യേകത

FZ സീരീസിലെ അടുത്ത വാഹനം FZ 25 ലോഞ്ച് ചെയ്തുകൊണ്ട് യമഹ പതിയെ മത്സരമേറെയുള്ള 250 സിസി വിഭാഗത്തിലേക്ക് ആദ്യ ചുവടുവെയ്പ്പ് നടത്തി. യമഹ YZF R-15 വേർഷൻ 2.0നും YZF R-3നും മദ്ധ്യേ സ്ഥാനം പിടിച്ച ഈ ബൈക്കിലൂടെ മറ്റ് എൻട്രി ലെവൽ പെർഫോമൻസ് ബൈക്കുകളുടെ ശ്രേണിയിലേക്ക് യമഹ പ്രവേശിക്കുകയാണ്. ഈ വിഭാഗത്തിൽ കൊടികുത്തിവാഴുന്ന റോയൽ എൻഫീൽഡിനെയും ബജാജ്, കെടിഎം എന്നിവരെയുമൊക്കെ വെല്ലുവിളിക്കാൻ തയ്യാറായിക്കൊണ്ടാണ് യമഹയുടെ വരവ്. ലോഞ്ചിന് ഏതാനും ദിവസങ്ങൾക്കു മുൻപ് FZ 250 എന്ന പേരിൽ നിന്നും FZ 25 ആയി മാറ്റുകയായിരുന്നു യമഹ ഈ പുത്തൻ ബൈക്കിനെ.

Posted on : 2017-01-28
3400
image
കാവസാക്കി 3.91 ലക്ഷം വിലയ്ക്ക് കെ എൽ എക്സ് 140 ജി ഡേർട്ട് ബൈക്ക് ലോഞ്ച് ചെയ്തു

ഏകദേശം ഒരു വർഷം മുൻപാണ് കാവസാക്കികുട്ടികൾക്കായി ഒരു ഡേർട്ട് ബൈക്ക് കെ എൽ എക്സ് 110എന്ന പേരിൽ ലോഞ്ച് ചെയ്തത്. പിന്നീട് മാസങ്ങൾക്ക് മുൻപ് വീണ്ടും രണ്ടു ഓഫ്- റോഡ് ബൈക്കുകൾ ഇവർ അവതരിപ്പിക്കുകയുണ്ടായി. തുടക്കക്കാർക്ക് കെ എക്സ് 100 ഉം ഓഫ്-റോഡ് ബൈക്കിങ്ങിനെ വളരെ ഗൗരവമായി കാണുന്നവർക്കായി കെ എക്സ് 250യും. ഇപ്പോളിതാ ഈ ശ്രേണിയിലേക്ക് നാലാമത്തേതായി കെ എൽ എക്സ് 140 ജിയും. ഈ നാലു വാഹനങ്ങളും തികച്ചും ഓഫ്- റോഡേഴ്സ് ആയതുകൊണ്ടുതന്നെ നിരത്തുകളിൽ ഉപയോഗിക്കാൻ നിയമം അനുവദിക്കുന്നതല്ല. ക്ലോസ്ഡ് സർക്യൂട്ട്സിൽ മാത്രമേ ഇവ അനുവദിച്ചിട്ടുള്ളു.

Posted on : 2017-01-24
842
image
ഡിസി 2 കാർബൺ ഷോട്ടിലൂടെ ബൈക്ക് മോഡിഫിക്കേഷനിലേക്ക് ചുവടുവെച്ചു കൊണ്ട് ഡിസി ഡിസൈൻ

വ്യത്യസ്ത രീതിയിൽ പരിഷ്കരിച്ച കാറുകളോട് ആരാധന പുലർത്തുന്ന ഒരു വിഭാഗമുണ്ട്. ആ വിഭാഗത്തിലുള്ളവർക്ക് ഡിസി എന്ന പേര് പുതുമയുള്ളതല്ല. കാരണം കാർ മോഡിഫിക്കേഷനിൽ തനതായ വ്യക്തി മുദ്ര പതിപ്പിച്ച ബ്രാൻഡ് ആണ് ഡിസി ഡിസൈൻ. ഇവർ ബൈക്ക് മോഡിഫിക്കേഷൻ ചെയ്തിരുന്നെങ്കിൽ എന്ന് പലരും ആഗ്രഹിച്ചിട്ടുണ്ടാവാം. എന്നാൽ ഇതാ ആ ആഗ്രഹം സഫലീകരിച്ചുകൊണ്ട് ഡിസി ഡിസൈൻ ബൈക്ക് മോഡിഫിക്കേഷനുവേണ്ടി മാത്രമായി ഡിസി 2 എന്ന ഒരു സ്റ്റൈലിംഗ് കിറ്റ് അവതരിപ്പിക്കുന്നു. അത് തുടങ്ങിവെക്കുന്നത് ജനപ്രിയ ബ്രാൻഡായ റോയൽ എൻഫീൽഡിലും. റോയൽ എൻഫീൽഡ് ക്ലാസിക് 350 എന്ന മോഡലിന് ഡിസി 2 കാർബൺ ഷോട്ട് എന്ന് നമധേയം നൽകിക്കൊണ്ടാണ് ഇവർ ആദ്യ ബോഡി-കിറ്റ് അവതരിപ്പിക്കുന്നത്. ഈ കിറ്റിന്റെ വില 76000 രൂപയാണ് (ബൈക്കിന്റെ വിലയുൾപ്പെടാതെ).

Posted on : 2017-01-23
1746
image
ആർ സി 200, ആർ സി 390 എന്നീ വാഹനങ്ങളുടെ ഏറ്റവും പുത്തൻ മോഡലുകൾ 1.75 ലക്ഷത്തിനും 2.25 ലക്ഷത്തിനും കെ ടി എം വിപണിയിലിറക്കി

ജനപ്രിയ സ്പോർട്സ് ബൈക്ക് നിർമ്മാതാക്കളായ കെ ടി എം തങ്ങളുടെ ആർ സി സീരീസിന് പുത്തനുണർവ് നൽകികൊണ്ട് 2017 ലെ ആർ സി 200 ഉം ആർ സി 390 ഉം ഇന്ത്യൻ വിപണിയിലിറക്കി.ആർ സി 200 ന് വില 1.75 ലക്ഷവും ആർ സി 390 ക്ക് വില 2.25 ലക്ഷവും (ഡൽഹിഎക്സ്- ഷോറൂംവില). ഈ ആർ സി ജോഡികൾക്ക് കാര്യമായ പരിവർത്തനവും ഒപ്പം അനേകം സവിശേഷതകളും നൽകിയിട്ടുണ്ട്. രണ്ട് ബൈക്കുകളുടെയും ഡെലിവറി അടുത്ത ആഴ്ചയോടെ ആരംഭിക്കുമെന്നാണ് സൂചന

Posted on : 2017-01-21
1712
image
ഹോണ്ടയുടെ സെല്ഫ് ബാലൻസിങ് മോട്ടോർ സൈക്കിൾ സി ഇ എസ് 2017ൽ കാണികളുടെ മനം കവർന്നു

കൺസ്യൂമർ ഇലട്രോണിക്‌സ് ഷോ 2017ൽ ഹോണ്ട തങ്ങളുടെ ഏറ്റവും പുതിയ മോട്ടോർ സൈക്കിൾ അവതരിപ്പിച്ചു. ഒരു മോട്ടോർ സൈക്കിളിനു ഈ ഷോയിൽ എന്താണ് കാര്യം എന്ന് ചോദിക്കുന്നവർക്കു ഇതാ മറുപടി. ഹോണ്ട യുടെ നൂതനമായ സാങ്കേതിക വിദ്യയിൽ നിർമിച്ച റൈഡിങ് അസ്സിസ്റ് എന്ന ഈ പുതിയ ബൈക്കിനു സ്വന്തമായി ബാലൻസ് ചെയ്യാൻ മാത്രമല്ല അനുഗമിക്കാനും സാധിക്കും എന്നതാണ് പ്രത്യേകത. മനസ്സിലായില്ല അല്ലേ?

Posted on : 2017-01-09
1249
image
പുതിയ ഹോണ്ട സി ബി യൂണികോൺ പുതുവത്സരത്തിനു മുൻപേ വിപണിയിലെത്തി

വലിയ ശബ്ദഘോഷങ്ങളില്ലാതെ തന്നെ പുതിയ ഹോണ്ട സിബി യൂണികോൺ 160 വിപണിയിലെത്തി. ഇപ്പോൾ നിലവിലുള്ള ഈ മോഡൽ നിർത്തലാക്കുന്നു എന്ന വ്യാജവാർത്തകളെ കാറ്റിൽ പറത്തി കൊണ്ടായിരുന്നു ഹോണ്ടയുടെ ഈ ലോഞ്ച്.

നവീകരിച്ച പുതിയ സിബി യൂണികോൺ 160 ൽ ബി എസ്- നാല് മലിനീകരണ നിയന്ത്രണങ്ങളെ അനുകൂലിക്കുന്ന എൻജിൻ ഉണ്ടെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. മാധ്യമങ്ങളിലൂടെ നമ്മൾക്കെല്ലാം അറിയാം ഈ നിയന്ത്രണം ഏപ്രിൽ 2017 ’ഓട് കൂടെ ശക്തമായി നിലവിൽ വരുമെന്ന്. ഇക്കാരണത്താൽ തന്നെ ഹോണ്ടയുടെ ഈ ചുവടുവെയ്പ്പ് പുതിയ യൂണികോൺ160 ലേക്ക് ഉപഭോക്താക്കളെ ആകർഷിക്കുമെന്നത് നിസ്സംശയം പറയാം.

Posted on : 2016-12-31
1349
image
ബജാജ് ഓട്ടോ ഡോമിനർ 400 ലോഞ്ച് ചെയ്തു, വില 1.36 ലക്ഷം മുതൽ

ബജാജ് ഓട്ടോ, ഡോമിനർ 400 പുറത്തിറക്കി.വില ഒരുപക്ഷെ, റോയൽ എൻഫീൽഡിന്റെ ബൈക്ക് ശ്രേണികളിൽ മാത്രം നമ്മൾ മുൻപ് കേട്ടിട്ടുള്ളത്രയും വിലയെന്നു വേണമെങ്കിൽ പറയാം.1-2 ലക്ഷം വില വരുന്ന ബൈക്കുകൾ ഇതാദ്യമായാണ് ബജാജ് പുറത്തിറക്കുന്നത്.ഈ ചുവടുവെപ്പിൽ അൽപം സാഹസികതയുണ്ടോ എന്നാരും ചിന്തിച്ചു പോകാം. എന്നാൽ മറിച്ച് ഡോമിനർ 400 എന്ന ഈ വിരുതനിലൂടെ ബജാജ് ഓട്ടോപ്രീമിയം ബൈക്ക് ശ്രേണികളിൽ തങ്ങളുടെ സ്ഥാനം ഉറപ്പിച്ചതായി വേണമെങ്കിൽ കരുതാം.

Posted on : 2016-12-19
3300
image
ഇന്ത്യൻ മോട്ടോർ സൈക്കിൾസിൽ നിന്നും ചീഫ്റ്റെയ്ൻ ഡാർക്ക് ഹോഴ്സ് ഇന്ത്യയിൽ ലോഞ്ച് ചെയ്തു. വില 31.99 ലക്ഷം

പൊളാരിസ് ഇന്ത്യ വീണ്ടുമൊരു ക്രൂയ്സർ കൂടി ഇന്ത്യയിലെത്തിക്കുകയാണ്. പുതിയ ഇന്ത്യൻ ചീഫ്റ്റെയ്ൻ ഡാർക്ക് ഹോഴ്സ്

• തണ്ടർ സ്ട്രോക്ക് 111 പെട്രോൾ എൻജിന്റെ പവർ

• വില 31.99 ലക്ഷം രൂപ (എക്സ് ഷോറൂം . ഡൽഹി)

• സോളോ സീറ്റ് ABS, ക്രൂയിസ് കണ്ട്രോൾ കീലെസ്സ് ഇഗ്നിഷൻ, ഓഡിയോ സിസ്റ്റം, തുടങ്ങി അനവധി സവിശേഷതകൾ.

Posted on : 2016-12-07
630
image
ഇന്ത്യൻ നിർമിതമായ സുസുക്കി ഹയാബുസ MY 2017 വിപണിയിലേക്ക്‌

ഇന്ത്യൻ നിർമിതമായ സുസുക്കി ഹയാബുസ ആദ്യമായി ഡൽഹിയിലെ ഉപഭോക്താവിലാണ് എത്തുന്നത്. സിബിയു മോഡലിനെക്കാളും 2 ലക്ഷം വിലകുറവിലാണ് സുസുക്കി ഹയാബുസ പക്ഷേ, സിബിയു മോഡലിന്റെ എല്ലാ സവിശേഷതകളും ഈ ബൈക്കിനും ഉണ്ട്.

Posted on : 2016-11-15
1161
image
ഇന്ത്യൻ മോട്ടോർ സൈക്കിളിൽ നിന്നും ഇന്ത്യൻ സ്പ്രിങ്ഫീൽഡ് ഇറങ്ങി.വില 30.60 ലക്ഷം രൂപ.

മാസങ്ങളുടെ കാത്തിരിപ്പിനു ശേഷം ഇന്ത്യൻ മോട്ടോർ സൈക്കിളിൽ നിന്നുള്ള ഇന്ത്യൻ സ്പ്രിങ്ഫീൽഡ്, പൊളാരിസ് മോട്ടോർസ് ഇന്ത്യയിൽ ലോഞ്ച് ചെയ്തിരിക്കുകയാണ്.30.60 ലക്ഷം രൂപയാണ് വില.

Posted on : 2016-11-10
911
image
ടോർക്ക് മോട്ടോർ സൈക്കിളിൽ നിന്നും ഇലക്ട്രിക്ക് ബൈക്ക് T6X 2017 ഓടെ റോഡുകളിലെത്തും ആരംഭവില 124999 ആയിരിക്കും.

 ഫുൾ ചാർജിൽ 100 km വേഗത.

 2 മണിക്കുറുകൾ കൊണ്ട് ചാർജ് ചെയ്യാം

 നൂതനവും മേന്മയേറിയതുമായ ഫീച്ചേഴ്സ്

Posted on : 2016-10-15
1297
image
കാവാസാക്കിയിൽ നിന്നും മുൻവർഷം ഇറങ്ങിയ മോഡലിനെ റീപ്ലേസ് ചെയ്തുകൊണ്ട് നിൻജ 300 KRT വിപണിയിലേക്ക്

അധികം ആരവങ്ങളില്ലാതെ കാവാസാക്കിയിൽ നിന്നും നിൻജ 300 KRT എഡിഷൻ ലോഞ്ച് ചെയ്തിരിക്കുകയാണ്.2015 നവംബറിൽ പുറത്തിറങ്ങിയ കാവാസാക്കി നിൻജ 300 നെ റീപ്ലേസ് ചെയ്തുകൊണ്ടാണ് പുതിയ മോഡൽ ലോഞ്ച് ചെയ്തിരിക്കുന്നത്.പേരിനോട് കൂട്ടിച്ചേർത്തിട്ടുള്ള KRT കാവാസാക്കി റേസിങ് ടീം എന്നതിനെയാണ് സൂചിപ്പിക്കുന്നത്.പുതിയ KRT എഡിഷൻ 3.61 ലക്ഷം രൂപ എക്സ് ഷോറൂം വിലയിൽ ലഭ്യമാണ്.രാജ്യത്തുടനീളമുള്ള കാവാസാക്കി ഷോറൂമുകളിൽ ഈ വാഹനം ലഭ്യമായിരിക്കും.

Posted on : 2016-10-04
802
image
കെടിഎം ഡ്യൂക്ക് വീണ്ടും തരംഗം സൃഷ്ടിക്കുന്നു.

കെടിഎം ന്റെ പുതിയ ബൈക്ക് നെ കുറിച്ചുള്ള അന്വേഷണങ്ങൾ ഓൺലൈനിൽ പുരോഗമിച്ചുകൊണ്ടിരിക്കെ പുണെയിലെ റോഡുകളിൽ ഡ്യൂക്ക് ന്റെ ടെസ്റ്റിംഗ് നടന്നിരിക്കുകയാണ്. ഇതാദ്യമായല്ല ഡ്യൂക്ക് ന്റെ വാഹനങ്ങളുടെ ടെസ്റ്റ് ഡ്രൈവ് ഇന്ത്യൻ റോഡുകളിൽ നടക്കുന്നത് എങ്കിലും ബൈക്ക് ആരാധകർ വാഹനത്തിന്റെ ലോഞ്ചിനായി ഏറെ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്

Posted on : 2016-09-21
937
image
പുതിയ ഹീറോ അച്ചീവർ 150 സിസി

രണ്ടായി പിരിഞ്ഞതിന് ശേഷം ഹോണ്ടയും ഹീറോയും പരസ്പരം സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിനു റോയൽറ്റി നൽകി വന്നിരുന്നു.ഇതിൽ നിന്നും മാറി ഹീറോ നിർമ്മിച്ച ആദ്യ വാഹനമായിരുന്നു സ്പ്ലെൻഡർ i3S. ഇപ്പോൾ വീണ്ടും പുതിയതായി ഒരു വാഹനം കൂടെ ഇതേ രീതിയിൽ നിർമ്മിച്ചിരിക്കുകയാണ് ഹീറോ. പുതിയ ഹീറോ അച്ചീവർ 150 സിസി ആണ് ആ വാഹനം.ഈ മോട്ടോർസിക്കിൾ പ്രധാനമായും എക്സികുട്ടീവ്സ് നെ യാണ് ലക്ഷ്യമിടുന്നത്.

Posted on : 2016-10-03
1230
image
യമഹയുടെ സൈഗ്നസ് റേ ZR വിപണിയിലേക്ക്.

യമഹ സ്കൂട്ടേഴ്സിന്റെ അടുത്ത വാഹനമായ യമഹ റേ ZR ലോഞ്ചിനൊരുങ്ങുന്നു

Posted on : 0000-00-00
2344
image
റോയൽ എൻഫീൽഡിന്റെ റോയൽ ടൈം

ഏറ്റവും ആവശ്യക്കാരുള്ള ആദ്യ അഞ്ചു മോട്ടോർ ബൈക്കുകളിൽ ഒന്നായി മാറാനുള്ള ഒരുക്കത്തിലാണ് റോയൽ എൻഫീൽഡ്

Posted on : 0000-00-00
893
image
പായാനൊരുങ്ങി ഡ്യൂക്ക് 250

2012ൽ ബജാജിന്റെ കൈപിടിച്ച് ഇന്ത്യയിലെത്തുമ്പോൾവരെ നമുക്ക് അത്ര കണ്ട് പരിചിതമായ ഒന്നായിരുന്നില്ല കെ ടി എം എന്ന വിഖ്യാത ഓസ്ട്രിയൻ മോട്ടോർസൈക്കിൾ ബ്രാന്റ്. തുടക്കത്തിൽ 390ഉം പിന്നീട് 200ഉം സിസി എഞ്ചിനുകളുമായെത്തിയ ഡ്യൂക്ക്, ആർ സി ശ്രേണികളെ ജനം ഇരുകയ്യും നീട്ടി സ്വീകരിച്ചത് അവയുടെ വാല്യു ഫോർ മണി സ്വഭാവം കൂടി കണക്കിലെടുത്താവണം. ഈ രണ്ട് വാഹനനിരയെയും കാലികമായ മാറ്റങ്ങളോടെ ഇവർ ഈ അടുത്തിടെ വീണ്ടും അവതരിപ്പിക്കുകയുണ്ടായി. അങ്ങനെ ഈ നവയുഗാവതാരങ്ങളുടെ പ്രഭയിൽ അലിഞ്ഞു നില്ക്കവെ മറ്റൊരു അത്ഭുതം കൂടി നമുക്ക് സമ്മാനിക്കുകയുണ്ടായി കെ ടി എം- ഡ്യൂക്ക് 250 എന്ന ക്വാർട്ടർ ലീറ്റർ മോട്ടോർസൈക്കിൾ

Posted on : 2017-10-12
529
image
യമഹ സിഗ്നസ് റേ സെഡ് ആർ

വാഹന മോഡലുകൾ, അത് ഇരുചക്രമായാലും മൂന്ന് ചക്രമായാലും നാലു ചക്രമുള്ളവയായാലും അനുദിനം ചെറുപ്പമായിക്കൊണ്ടിരിക്കുകയാണ്. കാഴ്ചയിൽ അഴകൊഴുകുന്ന, യൗവ്വനയുക്തങ്ങളായ എത്രയെത്ര ഡിസൈനുകളാണ് ഓരോ ദിവസവും വെളിച്ചം കാണുന്നത്...ഇനിയിപ്പൊ പ്രായം റിവേഴ്സ് ഗിയറിലോടുന്നത് മമ്മൂട്ടിക്കും വാഹനഡിസൈനുകൾക്കും മാത്രമാണെന്നാരെങ്കിലും പറഞ്ഞാൽ അവരെയും തെറ്റുപറയാനാവില്ല !

ഇന്ത്യയിലാണെങ്കിൽ ഇന്ന് 'യൂത്ത് ഓറിയന്റഡ്' സ്കൂട്ടറുകളുടെ ചാകരയാണ്... ഹോണ്ട ഡിയോയും യമഹ റേയും ഹീറോ മേസ്ട്രോയുമൊക്കെ യുവതയെ ലക്ഷ്യംവച്ചിറക്കിയ ന്യൂജൻ സ്കൂട്ടറുകൾ. ഇക്കൂട്ടർക്കിടയിലേക്കു കൂടുതൽ കാലികമായ രൂപവും കൂടുതൽ മികച്ച എഞ്ചിനുമായി യമഹയിൽ നിന്നും പുതിയൊരു താരംകൂടി എത്തുകയാണ് - സിഗ്നസ് റേ സെഡ് ആർ...

Posted on : 2017-09-04
2725
image
ഇന്ത്യൻ സ്കൗട്ട്

പണ്ടുപണ്ട്... പണ്ടെന്നു പറഞ്ഞാൽ അങ്ങ് 1897ൽ, ജോർജ് എം ഹെൻഡി എന്നൊരമേരിക്കക്കാരൻ ഒരു ബൈസിക്കിൾ കമ്പനി തുടങ്ങുകയുണ്ടായി 'ഹെൻഡി മാനുഫാക്ചറിംഗ് കമ്പനി.' സിൽവർ കിംഗ്, സിൽവർ ക്വീൻ , അമേരിക്കൻ ഇന്ത്യൻ (ഇതാണ് പിന്നീടു 'ഇന്ത്യൻ' എന്ന ബ്രാന്റ് നെയിമായി പരിണമിച്ചതെന്നു ചരിത്രം...) എന്നീ ബ്രാന്റുകളിൽ ഹെൻഡിയുടെ സൈക്കിളുകൾ ഇറങ്ങി.

പിന്നീട് 1901ൽ, മുൻ ബൈസിക്കിൾ റേസിംഗ് ചാമ്പ്യൻ കൂടിയായിരുന്ന ഹെൻഡി, ഓസ്കർ ഹെഡ്സ്റ്റ്രോം എന്നയാളുമായിച്ചേർന്ന് ഗ്യാസൊലിൻ എഞ്ചി നുള്ള 'മോട്ടോറൈസ്ഡ് ബൈസിക്കിളുകൾ' നിർമ്മിക്കുവാനാരംഭിച്ചു. അങ്ങിനെ 1901 മേയിൽ ആദ്യ 'ഇന്ത്യൻ മോട്ടോർസൈക്കിൾ' പിറന്നു! തൊട്ടടുത്ത കൊല്ലംതന്നെ ഇവന്റെ വില്പനയും നടന്നു. കാലം കടന്നുപോയി...'ഇന്ത്യൻ' ബൈക്കുകൾ തങ്ങളുടെ അസാമാന്യ പ്രകടനത്തിനു പേരുകേട്ടതോടെ ബ്രാന്റും ഹിറ്റായി. വർഷങ്ങൾക്കിപ്പുറം, 2003ൽ സാമ്പത്തികത്തകർച്ചയെത്തുടർന്ന് അടച്ചുപൂട്ടേണ്ടിവന്ന ഇന്ത്യൻ മോട്ടോസൈക്കിൾ കമ്പനിയെ 2008ൽ ലണ്ടൻ ആസ്ഥാനമായ സ്റ്റെല്ലിക്യൻ എന്ന കമ്പനിയും പിന്നീട് 2011ൽ പോളാരിസ് ഇൻഡസ്ട്രീസും ഏറ്റെടുക്കുകയുണ്ടായി.

Posted on : 2017-09-20
1680
image
റോയൽ എൻഫീൽഡ് ഹിമാലയൻ

കഴിഞ്ഞ കുറേ കാലങ്ങളായി ഞങ്ങൾ മാദ്ധ്യമപ്രവർത്തകരുടെയടക്കം ഉറക്കം കെടുത്തിയ ഭീകരൻ... റോയൽ എൻഫീൽഡിൽ നിന്നുള്ള അഡ്വഞ്ചർ ടൂറർ... ഹിമാലയൻ... അവനെ ആദ്യം കാണുന്നതും മെരുക്കുന്നതും നമ്മുടെ നാട്ടിൽ വച്ചാവണമെന്ന് പണ്ടേയ്ക്കു പണ്ടേ തീരുമാനിച്ചതാണ്. ഹരിതസുന്ദര കേരളത്തിലെ റോഡുകളിൽ പലതും 'ഓഫ്റോഡ്' ആണെന്നതു തന്നെ കാരണം! അങ്ങനെ ഏറെനാളത്തെ കാത്തിരിപ്പിനൊടുവിൽ ഇതാ ഇന്ന്, സമീപകാലത്ത് ഏറ്റവും ഉറ്റുനോക്കപ്പെട്ട വാഹനങ്ങളിലൊന്നായ റോയൽ എൻഫീൽഡ് ഹിമാലയനുമായി ഞാൻ ഒന്നു ചുറ്റാനിറങ്ങുകയാണ്... ഹൈവേകളും നാട്ടുവഴികളും കാനനപാതകളും പോരാഞ്ഞ് കുന്നും മലയും കാട്ടരുവികളുംവരെ താണ്ടി നൂറിലേറെ കിലോമീറ്ററുകൾ നീളുന്നൊരു സ്വപ്നയാത്ര!

Posted on : 2017-09-12
1716

Quick Enquiry