image
ടാറ്റ പവറിന്റെ പുതിയ ഇ വി ചാർജിങ് സ്റ്റേഷനുകൾ മുംബൈയിൽ

മുംബൈ മെട്രോ സിറ്റിയിലെ രണ്ടു ഷോപ്പിംഗ് മോളുകളിലായി ഓരോ പുതിയ ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷനുകൾ ടാറ്റ പവർ സ്ഥാപിച്ചിരിക്കുന്നു. കമ്പനിയുടെ ആദ്യത്തെ ഇ വി ചാർജിങ് സ്റ്റേഷൻ വിഘ്രോളിയിൽ കഴിഞ്ഞ വർഷം ഓഗസ്റ്റിൽ സ്ഥാപിച്ചിരുന്നു. 2030 ഓടെ മുഴുവൻ ഇലക്ട്രിക് കാറുകൾ എന്ന നിലയിലേക്ക് രാജ്യം എത്താനൊരുങ്ങവേയാണ്, ടാറ്റ പവർ തങ്ങളുടെ പുതിയ രണ്ട് ചാർജിങ് സ്റ്റേഷനുകൾ കൂടി ലോവർ പരേലിലെ പലേഡിയം മോൾ, കുർളയിലെ ഫീനിക്സ് മാർക്കറ്റ് സിറ്റി എന്നിവിടങ്ങളിൽ സ്ഥാപിച്ചിരിക്കുന്നത്. വരും ഏതാനും ആഴ്ചകളിലായി ബോറിവാലി വെസ്റ്റേൺ എക്സ്പ്രസ്സ് ഹൈവേയിലും, ബാന്ദ്ര കുർള കോംപ്ലെക്സിലെ ബിസിനസ് ഏരിയയിലും രണ്ടു ചാർജിങ് സ്റ്റേഷനുകൾ കൂടി സ്ഥാപിക്കാൻ കമ്പനിക്ക് പദ്ധതിയുണ്ട് എന്നാണ് അറിയാൻ കഴിയുന്നത്.

Posted on : 2018-01-10
63
image
മാരുതി സുസുക്കി സ്വിഫ്റ്റ് RS 2018 ഓട്ടോ എക്സ്പോയിൽ ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷ

ഇന്ത്യയിലെ മുൻനിര കാർ നിർമ്മാതാക്കളായ മാരുതി സുസുക്കി തങ്ങളുടെ ഏറ്റവുമധികം വിൽപ്പന നടക്കുന്ന മോഡലായ സ്വിഫ്റ്റിൻറെ, ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പുതിയ പതിപ്പ് 2018 ഓട്ടോ എക്സ്പോയിൽ ലോഞ്ച് ചെയ്യുമെന്ന് അഭ്യൂഹമുയരുന്നു. ലോഞ്ച് ചെയ്താൽ സ്വിഫ്റ്റ് കൊമ്പു കോർക്കാനൊരുങ്ങുന്നത് ഹ്യുണ്ടായ് ഗ്രാൻഡ് i10, ഫോൾക്സ്വാഗൺ പോളോ GT TSI , ഫോർഡ് ഫിഗോ സ്പോർട്ട് എന്നിവരുമായാണ്. 11000 രൂപ ടോക്കൺ തുകയുമായി കമ്പനി ഡീലർഷിപ്പുകൾ വഴി ഇതിനകം തന്നെ ബുക്കിങ് ആരംഭിച്ചു കഴിഞ്ഞ ഈ മോഡലിന്റെ ചിത്രങ്ങൾ ചോരുകയും അവ ഓൺലൈനിൽ പ്രചരിച്ച തുടങ്ങുകയും ചെയ്തിട്ടുണ്ട്.

Posted on : 2018-01-09
147
image
വാഹനവ്യവസായ മേഖല പാസഞ്ചർ വാഹനങ്ങളിൽ രണ്ടു GST നിരക്കുകൾ മാത്രം മതി എന്ന ആവശ്യമുയർത്തുന്നു.

SIAMനു കീഴിലെ ഇന്ത്യൻ വാഹന വ്യവസായ മേഖല ഗവൺമെന്റിനോട് പല തരം GST നിരക്കുകൾക്ക് പകരം രണ്ട് നിരക്കുകൾ മാത്രം ഏർപ്പെടുത്തണമെന്ന് ആവശ്യമുന്നയിക്കാൻ തീരുമാനിച്ചിരിക്കുന്നു. വരുന്ന 2018 -19 യൂണിയൻ ബജറ്റിൽ അവതരിപ്പിക്കാനുള്ള ചില നിർദ്ദേശങ്ങളോടൊപ്പം ഈ കാര്യവും SIAM ( സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്സ്) ഉയർത്തിക്കാണിക്കാനാണ് ഉദ്ദേശിച്ചിരിക്കുന്നത്.

Posted on : 2017-12-18
337
image
വോൾവോയുടെ XC60, 55.90 ലക്ഷം രൂപയ്ക്ക് ഇന്ത്യയിൽ ലോഞ്ച് ചെയ്തു

വോൾവോ തങ്ങളുടെ പ്രീമിയം SUV- XC60 പുതിയ രൂപത്തിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്തു, വില 55.90 ലക്ഷം രൂപ. ഒരു വേരിയന്റുമായെത്തുന്ന ഈ രണ്ടാം തലമുറ മോഡൽ, കമ്പനിയുടെ ഉള്ളിൽ തന്നെ വികസിപ്പിച്ചെടുത്തിട്ടുള്ള SPA പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് നിർമ്മിച്ചിരിക്കുന്നത്.

Posted on : 2017-12-13
586
image
റേഞ്ച്റോവർ വെലാർ 78.83 ലക്ഷം രൂപ വിലയിൽ ലോഞ്ച് ചെയ്തു

ജാഗ്വർ റേഞ്ച്റോവറിന്റെ ഏറെ പ്രതീക്ഷിച്ചിരുന്ന SUV റേഞ്ച്റോവർ വെലാർ 78.83 ലക്ഷം രൂപ ആരംഭവിലയിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്തു. ഈ മാസം ആദ്യം തന്നെ ഈ വാഹനത്തിനായുള്ള ബുക്കിങ് ആരംഭിച്ചിരുന്നു. ടാറ്റ മോട്ടോഴ്സിന്റെ ഉടമസ്ഥതയിലുള്ള ഈ കമ്പനി ഇപ്പോൾ ഔദ്യോഗികമായി വാഹനത്തിന്റെ വിവിധ വേരിയന്റുകളുടെ വില അറിയിച്ചിട്ടുണ്ട്. ബേസ് വേരിയന്റിന് 78.83 ലക്ഷം രൂപയും ടോപ് വേരിയന്റിന് 1.37 കോടി രൂപയുമാണ് വില.

Posted on : 2017-12-11
614
image
ഇന്ത്യൻ വാഹന വിപണി നവംബറിൽ വിൽപ്പന വർദ്ധനവ് രേഖപ്പെടുത്തി

ഒക്ടോബറിലേതിനെ അപേക്ഷിച്ചു മുൻനിര വാഹന കമ്പനികളെല്ലാം തന്നെ കഴിഞ്ഞ മാസം മികച്ച രീതിയിലുള്ള വിൽപ്പന രേഖപ്പെടുത്തി. പ്രമുഖരായ മാരുതി സുസുക്കി, ടൊയോട്ട എന്നിവർ തന്നെയാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഇതോടൊപ്പം ഫോർഡ്, ഹ്യുണ്ടായ്, ടാറ്റ മോട്ടോർസ്, മഹിന്ദ്ര ആൻഡ് മഹിന്ദ്ര എന്നിവരും ഉണ്ട്.

Posted on : 2017-12-06
482
image
ടൊയോട്ട വയോസ് 2018 മദ്ധ്യത്തിൽ ലോഞ്ച് ചെയ്യും

• ടൊയോട്ട വയോസ് ഓഡി ഇന്ത്യയിലെത്തും

• ഇന്ത്യയിൽ വില്പനക്കെത്തുന്ന മോഡലിൽ ഡീസൽ വേരിയന്റ് ഉൾപ്പെടുമെന്ന് സൂചന

• ഹോണ്ട സിറ്റി മറ്റും ഹ്യൂണ്ടായ് വെർണ എന്നീ മോഡലുകൾക്ക് ശക്തമായ വെല്ലുവിളിയായിരിക്കും വയോസ്

Posted on : 2017-11-29
739
image
ടാറ്റ മോട്ടോഴ്സും ജെയം മോട്ടോഴ്സും ചേർന്ന് ഇലക്ട്രിക് കാർ നിയോ ലോഞ്ച് ചെയ്യാനൊരുങ്ങുന്നു.

കോയമ്പത്തൂരിലെ ജെയം മോട്ടോഴ്സുമായി ചേർന്ന്, തങ്ങളുടെ ചെറിയ കാറായ ടാറ്റ നാനോയുടെ ഇലക്ട്രിക് വേർഷൻ, പുതിയ ബ്രാൻഡ് നെയിം ആയ നിയോ എന്ന പേരിൽ ലോഞ്ച് ചെയ്യിക്കാൻ ടാറ്റ മോട്ടോർസ് പൂർണമായും ഒരുങ്ങിക്കഴിഞ്ഞു. ഈ രണ്ടു കമ്പനികളും പ്രത്യേക വാഹനങ്ങൾ രാജ്യത്തു ലോഞ്ച് ചെയ്യിക്കാനായുള്ള ഒരു സംയുക്തസംരംഭത്തിനു മാർച്ചിൽ തുടക്കം കുറിച്ചിട്ടുണ്ടായിരുന്നു.

Posted on : 2017-11-27
787
image
ഉള്ളിലും പുറമെയും ഏറെ മാറ്റങ്ങളുമായി മഹിന്ദ്ര സ്കോർപിയോ 2017

• മഹിന്ദ്ര സ്കോർപിയോ 2017 -ഇത് വരെ കണ്ടതിൽ വെച്ച് ഏറ്റവും കരുത്താർന്ന സ്കോർപിയോ വിപണിയിൽ

• 9.97 ലക്ഷം രൂപയിൽ ആരംഭിച്ച് 16.01 ലക്ഷം രൂപ വരെയാണ് ഇതിന്റെ വില

• നിരവധി പുതുമകൾ പുറമെയും ക്യാബിനിലും

Posted on : 2017-11-18
436
image
മെഴ്സിഡസ് -AMG യുടെ CLA 45, GLA 45 എന്നീ മോഡലുകൾ ഇന്ത്യയിൽ ലോഞ്ച് ചെയ്തു, വില 75.20 ലക്ഷം രൂപ മുതൽ

• മെഴ്സിഡസ് ബെൻസിൽ നിന്നും AMG CLA 45,GLA 45 എന്നീ മോഡലുകൾ ലോഞ്ച് ചെയ്തു

• ഫെയ്സ് ലിഫ്റ്റ് വേർഷനിൽ ഒരു പുതിയ എയ്റോ എഡിഷൻ കൂടി ഉൾപ്പെടുത്തിയിരിക്കുന്നു

• രണ്ടു കാറുകൾക്കും 19 ഇഞ്ചിന്റെ അലോയ് വീലുകളും മറ്റ് നവീകരണങ്ങളും നൽകിയിട്ടുണ്ട്

• 2L Bi-ടർബോ പെട്രോൾ എൻജിൻ രണ്ട് മോഡലുകൾക്കും കരുത്ത് പകരുന്നു

Posted on : 2017-11-16
806
image
കോംപാക്ട് SUV പ്രേമികളുടെ മനം കവരാൻ റെനോ ക്യാപ്ച്ചർ

• റെനോ ക്യാപ്ച്ചർ ഇന്ത്യൻ വിപണിയിൽ, ആരംഭ വില 9.99 ലക്ഷം രൂപ

• കമ്പനിയുടെ പുത്തൻ ഫ്ലാഗ്ഷിപ് മോഡൽ ഡസ്റ്ററിന്റെ അതേ MO പ്ലാറ്റ്ഫോമിലാണ് നിർമ്മിച്ചിരിക്കുന്നത്

• ഒട്ടനവധി പുത്തൻ പ്രീമിയം സവിശേഷതകൾ ക്യാപ്ച്ചറിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്

Posted on : 2017-11-14
991
image
2017 ഫോർഡ് എക്കോസ്പോർട്ട്: ഇതാ നിങ്ങൾ അറിയാനാഗ്രഹിക്കുന്ന കുറച്ചു കാര്യങ്ങൾ.

• 2017 ഫോർഡ് എക്കോസ്പോർട്ട് അഞ്ചു വേരിയന്റുകളുമായാണ് ലോഞ്ച് ചെയ്തിരിക്കുന്നത്

• പുതിയ 1.5L ഡ്രാഗൺ സീരീസ് പെട്രോൾ എൻജിനിൽ ലഭ്യമാണ്.

• ARAI സാക്ഷ്യപ്പെടുത്തിയ ഇന്ധനക്ഷമത: പെട്രോളിൽ 17kmpl, ഡീസലിൽ 23kmpl നൽകുന്നു.

Posted on : 2017-11-11
393
image
വരും മാസങ്ങളിൽ ഇന്ത്യൻ വിപണിയിൽ ലോഞ്ച് ചെയ്യാൻ ഒരുങ്ങുന്ന കാറുകൾ

വാഹനനിർമ്മാതാക്കൾ പുതിയ കാറുകളും SUVകളും അനാച്ഛാദനം ചെയ്തുകൊണ്ടിരിക്കുന്നതിലൂടെ ഇന്ത്യൻ വാഹനവിപണി വർഷംതോറും അതിശയകരമായ രീതിയിൽ വളർന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു മാസങ്ങളിൽ ആഗോള തലത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത കണ്ടിട്ടില്ലാത്ത അത്രയും മികച്ച വാഹനങ്ങളാണ് വിപണിയിലെത്തിയത്. വരും മാസങ്ങളിലും ഇതിനേക്കാൾ കൂടുതൽ അതിശയിപ്പിക്കുന്ന തരത്തിലുള്ള ചില മികച്ച വാഹന ലോഞ്ചുകൾ നടക്കുമെന്നാണ് അറിയാൻ കഴിയുന്നത്.

Posted on : 2017-10-12
1717
image
മഹിന്ദ്ര XUV500ന്റെ പുതിയ വേരിയന്റ് W9 ലോഞ്ച് ചെയ്‌തു, വില Rs.15.45 ലക്ഷം

• എം & എം നിരവധി സവിശേഷതകളടങ്ങിയ ഒരു പുത്തൻ വേരിയന്റ് പുറത്തിറക്കി- XUV500ന്റെ W9

• W9ന്റെ വില Rs.15.45ലക്ഷം

• ജീപ്പ് കോമ്പസ്സിന്റെ വെല്ലുവിളിയ്ക്കുള്ള എം & എമ്മിന്റെ മറുപടിയായിരിക്കാം ഈ വാഹനം

Posted on : 2017-10-07
814
image
മെഴ്സിഡസ് സി ക്ലാസ്സിന്റെ എഡിഷൻ സി വേരിയന്റ് ലോഞ്ച് ചെയ്തു, വില 42.45 ലക്ഷം രൂപ മുതൽ

• മെഴ്സിഡസ് ബെൻസ് സി-ക്ലാസ്സിന്റെ എഡിഷൻ സി Rs.42.45 ലക്ഷം വിലയ്ക്ക് ലോഞ്ച് ചെയ്തു

• അവന്റ്റ് ഗാർഡിന്റെ മൂന്ന് മോഡലുകളിൽ ഈ പതിപ്പ് ലഭ്യമാണ്

• എഡിഷൻ സി വിപണിയിൽ പൊരുതുന്നത് ബി എം ഡബ്ള്യു 3 സീരീസ്, ഔഡി A4 മറ്റും വോൾവോ S60യോട്

Posted on : 2017-10-05
446
image
മാരുതി സുസുക്കി ആൾട്ടോ 800 ഉത്സവ് പതിപ്പ് 3.94 ലക്ഷം രൂപയ്ക്ക് വിപണിയിൽ

ഉത്സവകാലം കണക്കിലെടുത്ത് മാരുതി സുസുക്കി തങ്ങളുടെ ഏറ്റവും ജനസമ്മതി നേടിയ കുഞ്ഞൻ വാഹനമായ ആൾട്ടോ 800ന്റെ ഉത്സവ് പതിപ്പ് വിപണിയിലിറക്കി. എല്ലാ വേരിയന്റുകളിലും ഈ പതിപ്പ് ലഭ്യമല്ല. ആൾട്ടോയുടെ VXi(O) വേരിയന്റിൽ മാത്രമാണ് ഈ പതിപ്പ് ലോഞ്ച് ചെയ്തിരിക്കുന്നത്. ഇതിന്റെ വില 3.94 ലക്ഷം രൂപയാണ്. നിലവിലുള്ള വേരിയന്റിനേക്കാൾ 20000രൂപ അധികമാണ് ഇതിന്റെ വില. ആൾട്ടോ 800 എന്ന ഈ ഹാച്ച്ബാക്ക് ഈ അടുത്ത കാലത്ത് കാര്യമായ മാറ്റങ്ങളൊന്നും ലഭിക്കാത്ത ഒരു വാഹനമായിരുന്നു. എന്നിരുന്നാൽ കൂടി ഇത് മാരുതിയുടെ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ വാഹനങ്ങളിൽ ഒന്നായി സ്ഥാനം പിടിച്ചിരുന്നു.

Posted on : 2017-09-30
432
image
G4 സാങ്യോങ് റെക്സ്റ്റൺ ഇന്ത്യയിലെത്താൻ ഇനിയും കാത്തിരിക്കണം

പുതിയ G4 സാങ്യോങ് റെക്സ്റ്റന് വേണ്ടി ഇനിയും ഒരു വർഷം കൂടി കാത്തിരിക്കേണ്ടി വരുമെന്ന് മഹിന്ദ്ര ആൻഡ് മഹിന്ദ്ര. ഇത് തീർച്ചയായും നിരാശാജനകമാണ്. വിലയുടെ അടിസ്ഥാനത്തിൽ തങ്ങളുടെ ഉൽപ്പന്നങ്ങളുടെ ഭാവി നിർണ്ണയിക്കാനുതകുന്ന തരത്തിലുള്ളൊരു യന്ത്രത്തെ കണ്ടുപിടിക്കേണ്ടതായുണ്ടെന്നു വാഹന നിർമ്മാതാക്കൾ പറയുന്നു.

Posted on : 2017-09-21
406
image
ടൊയോട്ട ഫോർച്യൂണർ TRD സ്‌പോർട്ടീവോ ഉടൻ തന്നെ വിപണിയിലെത്തും

ഡീലർ റിപോർട്ടുകൾ പ്രകാരം, ടൊയോട്ട കിർലോസ്കർ ഇന്ത്യ തങ്ങളുടെ ഫോർച്യുണറിന്റെ TRD സ്പോർട്ടിവോ വേരിയന്റ്‌ ഉടൻ തന്നെ ഇന്ത്യൻ വാഹന വിപണിയിൽ ലോഞ്ച് ചെയ്യും. എന്നിരുന്നാലും, കമ്പനി വാഹനത്തിന്റെ ഔദ്യോഗിക ലോഞ്ച് തീയ്യതി ഇനിയും അറിയിച്ചിട്ടില്ല. ലോഞ്ച് ചെയ്ത ഉടൻ തന്നെ ഡെലിവറി ആരംഭിക്കുമെന്നാണ് സൂചന. ഏതാണ്ട്‌ 31.43 ലക്ഷം രൂപയാണ്‌ മുംബൈ എക്സ്‌ ഷോറൂം വില പ്രതീക്ഷിക്കുന്നത്.

Posted on : 2017-09-20
453
image
ടാറ്റായുടെ ടിയാഗോ വിസ് 4.52 ലക്ഷം രൂപ വിലയിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്തു

ടാറ്റ മോട്ടോർസിൽ നിന്നും ടിയാഗോ വിസ് ന്റെ ലിമിറ്റഡ് എഡിഷൻ 4.52 ലക്ഷം രൂപ പെട്രോൾ വേരിയന്റിനും 5.30 ലക്ഷം രൂപ ഡീസൽ വേരിയന്റിനുമായി (ഡൽഹി എക്സ് ഷോറൂം വില ) രാജ്യത്ത് ലോഞ്ച് ചെയ്തു.

Posted on : 2017-09-18
543
image
വാഹന വ്യവസായ മേഖല സമീപ ഭാവിയിൽ യാതനകൾ നേരിടേണ്ടി വന്നേക്കാം: നിതിൻ ഗട്കരി

പെട്രോളിനും ഡീസലിനും പകരമായി മറ്റ് ഇന്ധനങ്ങൾ ഉപയോഗിക്കുന്ന വാഹനങ്ങൾ നിർമ്മിക്കുന്ന സാങ്കേതിക വിദ്യയുമായി മുന്നോട്ടു വന്നേ പറ്റു എന്ന് കേന്ദ്ര ഗതാഗതവകുപ്പ് മന്ത്രി നിതിൻ ഗഡ്കരി വാഹന വ്യവസായ മേഖലക്ക് മുന്നറിയിപ്പ് നൽകി. മലിനീകരണം കുറക്കുന്നതോടൊപ്പം രാജ്യത്തെ ക്രൂഡ് ഓയിലിന്റെ ഇറക്കുമതി ബില്ലും കുറയേണ്ടതാണ് എന്നും അദ്ദേഹം സൂചിപ്പിച്ചു. SIAM സംഘടിപ്പിച്ച അൻപത്തിയേഴാമത് വാർഷിക പരിപാടിയിൽ വച്ച്, ജൈവ ഇന്ധനകളും ഇലക്ട്രിസിറ്റിയും, എഥനോളും, പ്രകൃതി വാതകങ്ങളും ഉപയോഗപ്പെടുത്തുന്ന വാഹനങ്ങൾ നിർമ്മിക്കുന്നതിലേക്കു വാഹനനിർമാതാക്കൾ മാറുകയെന്നല്ലാതെ മറ്റൊരു വഴിയും ഇല്ല എന്നും; അല്ലാത്തപക്ഷം, രാജ്യത്തെ മലിനീകരിക്കുന്ന നിലവിലെ ഇന്ധനവ്യവസ്ഥയെ മുഴുവനായും പൊളിച്ചടുക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. മലിനീകരണം നിയന്ത്രിക്കുന്നതിനും അസംസ്കൃത എണ്ണയുടെ ഇറക്കുമതി ബിൽ കുറക്കുന്നതിനും ഗവൺമെന്റിനു വ്യക്തമായ പദ്ധതിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Posted on : 2017-09-09
194
image
GSTക്കു ശേഷമുള്ള വാഹന വിൽപ്പന : ആഗസ്റ്റ് 2017

ഇന്ത്യൻ വാഹനവിപണി GSTക്കു ശേഷം ഉയർച്ച താഴ്ചകളിലൂടെ സഞ്ചരിക്കുന്നതായാണ് കാണുന്നത്. മുൻനിര കാർ നിർമാതാക്കളായ മാരുതി, വില്പനയുടെ കാര്യത്തിൽ ഹ്യുണ്ടായ്ക്കും മഹീന്ദ്രക്കും മുന്നിൽ ആദ്യ സ്ഥാനം നിലനിർത്തി. ജിഎസ്ടിക്കു ശേഷം നിർമാണ വേഗത കുറഞ്ഞത് മൂലം പാസഞ്ചർ കാറുകളുടെ വിൽപ്പനയിലുണ്ടായ കുറവും, ലക്ഷ്വറി കാറുകളുടെ വിലവർദ്ധന തുടർന്ന് കയറ്റുമതിയിലുണ്ടായ ഇടിവും ടൊയോട്ട, ഫോർഡ് തുടങ്ങിയ കമ്പനികളുടെ വിൽപ്പനയെ കാര്യമായിത്തന്നെ ബാധിച്ചു. കഴിഞ്ഞ വർഷം ഓഗസ്റ്റിലെ വിൽപ്പനയുമായി ഒന്ന് താരതമ്യപ്പെടുത്തി വിവിധ സെഗ്മെന്റുകളിൽ ഈ വർഷം ഓഗസ്റ്റിലുണ്ടായ മാറ്റങ്ങൾ നമുക്കൊന്ന് പരിശോധിക്കാം:

Posted on : 2017-09-07
536
image
മാരുതി സുസുക്കിയുടെ ഐ ക്രിയേറ്റ് പഴ്സണലൈസേഷൻ കോൺസെപ്റ്റ് സ്വിഫ്റ്റിലും

പണ്ടൊരു കാലത്ത് ആഡംബര വാഹനങ്ങളിൽ മാത്രമായിരുന്നു ഇഷ്ടാനുസരണം ഭേദഗതി വരുത്താൻ സാധിച്ചിരുന്നത്. എന്നാൽ ഇതാ മാരുതി സുസുക്കി തങ്ങളുടെ വാഹനങ്ങളിലും ഇത് പോലെ ഭേദഗതി വരുത്താൻ ഐ ക്രിയേറ്റ് എന്ന പുത്തൻ ആശയം അവതരിപ്പിച്ചു തുടങ്ങിയിരിക്കുന്നു. വിറ്റാര ബ്രീസയിൽ ആരംഭമിട്ട് വിജയം കൈവരിച്ച ഐ ക്രിയേറ്റ് ഇപ്പോൾ ജനപ്രിയ വാഹനമായ സ്വിഫ്റ്റിലും അവതരിപ്പിച്ചിരിക്കുകയാണ് മാരുതി.

Posted on : 2017-08-28
454
image
പുക പരിശോധന സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ഇനി ഇൻഷുറൻസ് പുതുക്കൽ അസാധ്യം

രാജ്യത്തെ മലിനീകരണം തടയാൻ ഇന്ത്യൻ ഗവണ്മെന്റ് ഘട്ടങ്ങളിലായി വിവിധ കർശന നടപടികൾ സ്വീകരിക്കുകയാണ്. ഈ കൂട്ടത്തിൽ അവസാനമായി കേട്ടത് ഇൻഷുറൻസ് പുതുക്കുന്നതിനായി ഇനി മുതൽ നിർബന്ധമായും ഒരു സാധുവായ മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ് വേണം എന്നുള്ളതാണ്. , സുപ്രീം കോടതിയിലെ ജസ്റ്റിസ് മദൻ ബി ലോകർ മറ്റും ജസ്റ്റിസ് ദീപക് ഗുപ്ത എന്നിവരടങ്ങുന്ന ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം ഡൽഹി- എൻ സി ആറിലുള്ള എല്ലാ വാഹനങ്ങൾക്കും ഇനി മുതൽ ഇൻഷുറൻസ് പുതുക്കുന്നതിനായി സാധുവായ മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കേണ്ടതാണ്.

Posted on : 2017-08-15
518
image
ജീപ്പ് കോംപസ്സ് ഇന്ത്യൻ വിപണിയിൽ, ആരംഭ വില 14.95 ലക്ഷം രൂപ

ഇന്ത്യക്കാർ ഒന്നടങ്കം വരവ് പ്രതീക്ഷിച്ച ആ വാഹനം, ജീപ്പ് കോംപസ്സ് ജൂലൈ 31ന് വിപണിയിൽ രംഗപ്രവേശനം ചെയ്തു. ഇന്ത്യയിൽ തന്നെ നിർമിതമായ ജീപ്പിന്റെ ഒരേ ഒരു SUV എന്ന ഒറ്റക്കാരണം കൊണ്ട് തന്നെ ഈ ലോഞ്ച് വളരെയേറെ ആകാംക്ഷയോടെയാണ് ഇവിടത്തെ ജനം കാത്തിരുന്നത്. ഫിയറ്റ് ക്രിസ്ലർ ഓട്ടോമൊബൈൽസ് ഇതേ ബ്രാൻഡിൽ നിന്നും രണ്ട് വാഹനങ്ങൾ കഴിഞ്ഞ വർഷം ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു. എന്നാൽ നേരിട്ട് ഇറക്കുമതി ചെയ്ത CBU യൂണിറ്റുകളായി വില്പനയ്ക്ക് എത്തിയത്കൊണ്ട് രണ്ടിന്റെയും വില വളരെ കൂടുതൽ ആയിരുന്നു. ഇത് കൊണ്ട് തന്നെ ഇവ രണ്ടിനും ഇന്ത്യൻ ഓട്ടോമൊബൈൽ രംഗത്ത് കാര്യമായ വില്പന കാഴ്ച വെക്കാൻ സാധിച്ചില്ല. അങ്ങനെയിരിക്കെയാണ് കമ്പനി ഇവിടെ തന്നെ ഒരു SUV നിർമിക്കാൻ പദ്ധതിയിടുന്ന വിവരം ജനങ്ങളെ അറിയിച്ചത്. ഈ വാഹനം നമ്മുടെ രാജ്യത്ത് മാത്രമല്ല, റൈറ്റ് ഹാൻഡ് ഡ്രൈവ് ഉള്ള മറ്റു രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്തേക്കും എന്നതിനാൽ വില താരതമ്യേന നന്നേ കുറവായിരിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. ഇന്നിതാ അത് സത്യമായിരിക്കുകയാണ്. ജീപ്പ് കോംപസ്സ് എല്ലാ പ്രീമിയം സവിശേഷതകളുണ്ടായിട്ടും നിലവിലുള്ള SUVകൾക്ക് കടുത്ത മത്സരമാവുന്ന വിലയോട് കൂടിയാണ് ലോഞ്ച് ചെയ്തിരിക്കുന്നത്.

Posted on : 2017-08-08
1070
image
ബജാജ് ക്യൂട്ട് വർഷാവസാനത്തോടെ ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് സൂചന

രണ്ട് വർഷങ്ങൾക്ക് മുൻപ് ലോഞ്ച് ചെയ്ത ബജാജ് ക്യൂട്ട് ഇന്ത്യയൊഴികെയുള്ള പല രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്തു സജീവമായി വിറ്റഴിക്കപ്പെട്ടിരുന്നു. എന്നാൽ ഇതിന്റെ സുരക്ഷാ ക്രമീകരണങ്ങളെ പറ്റി ഇവിടുത്തെ സർക്കാരിന് ബോധ്യപ്പെടാത്തത് കൊണ്ട് ഇന്ത്യൻ വിപണിയിൽ ഈ വാഹനം ലോഞ്ച് ചെയ്യാനുള്ള അനുമതി ലഭിച്ചിരുന്നില്ല. സുരക്ഷയെ കുറിച്ചുള്ള ഉത്കണ്ഠ അറിയിച്ച പല പൊതു താല്പര്യ ഹർജികൾക്കെതിരെയുള്ള ഒരു നീണ്ട പോരാട്ടം കഴിഞ്ഞ ബജാജ് ഓട്ടോ തങ്ങളുടെ ഈ കുഞ്ഞൻ വാഹനം ഉടൻ തന്നെ നിരത്തിലിറക്കുമെന്നാണ് സൂചന.

Posted on : 2017-08-02
274
image
ടാറ്റ നെക്സൺ - സബ്-കോംപാക്ട് SUV വിഭാഗത്തിലേക്ക് പുത്തൻ വെല്ലുവിളി

കഴിഞ്ഞ ഏതാനും മാസങ്ങളിൽ സബ്കോംപാക്ട് SUV വിഭാഗത്തിൽ ഇന്ത്യ കുറെ പുത്തൻ ലോഞ്ചുകൾക്ക് സാക്ഷ്യം വഹിച്ചു.ഈ നിരയിൽ അണിചേരുന്ന അടുത്ത വാഹനമാണ് കുറച്ചു ദിവസങ്ങൾക്കുള്ളിൽ രാജ്യത്ത് ലോഞ്ച് ചെയ്യാൻ പോകുന്ന ടാറ്റ നെക്സൺ. കുറച്ചു വൈകിയെങ്കിൽ പോലും, ഇന്ത്യൻ കാർ നിർമാതാക്കൾ സവിശേഷതകളുടെആധിക്യമാണ് വരാൻ പോകുന്ന ഈ SUVയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.ആ സവിശേഷതകളെ നമുക്ക് വിശദമായി ഒന്ന്പരിശോധിക്കാം.പുറംകാഴ്ച

Posted on : 2017-07-27
627
image
മുംബൈ, ടു വീലർ ടാക്സികളെ സ്വാഗതം ചെയ്യാനൊരുങ്ങിയേക്കും

കൽക്കത്ത കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ക്യാബ് സേവന ദാതാക്കളായ ടൈഗർ (Tygr) ഒരു പുത്തൻ ചുവടുവെപ്പിലൂടെ മുംബൈ നഗരത്തിലെ ക്യാബ് സേവന രംഗത്ത് ഒരു മാറ്റം കൊണ്ട് വരാനൊരുങ്ങുകയാണ്. ടു വീലർ ടാക്സി എന്ന നൂതന ആശയം നഗരത്തിൽ നടപ്പാക്കാൻ തങ്ങൾ ഒരുങ്ങുകയാണെന്നു കമ്പനിയുടെ സി ഇ ഓ യും ഫൗണ്ടറുമായ ആദിത്യ പൊഡ്ഡാർ പറഞ്ഞു. സംസ്ഥാനത്തെ നിയമങ്ങൾ അനുവദിക്കുകയാണെങ്കിൽ എത്രയും വേഗം തന്നെ ഈ സേവനം നടപ്പിൽ വരുത്തണമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. ടൈഗർ ആദ്യമായി മുംബൈ നഗരത്തെ സമീപിച്ചത് 5000 ക്യാബുകൾ നിരത്തിലിറക്കിക്കൊണ്ടായിരുന്നു. ഈ മേഖല ക്യാബ് സേവന രംഗത്തെ പ്രമുഖരായ ഓല, ഊബർ എന്നിവരുടെ പൂർണനിയന്ത്രണത്തിലാണെന്നിരിക്കെ അവരുമായി കിടപിടിക്കുക എന്ന ലക്ഷ്യമാണ് ഈ നൂതന ആശയവുമായി നഗരത്തെ സമീപിക്കാൻ കമ്പനിയെ പ്രേരിപ്പിച്ചത്.

Posted on : 2017-07-13
417
image
GST സ്വാധീനം - വാഹന വിപണനരംഗത്ത് വമ്പിച്ച വിലക്കുറവ്

ഏറ്റവും കുറഞ്ഞ വിലകളിൽ വാഹന വിൽപ്പന നടത്തിക്കൊണ്ട് ഇന്ത്യൻ ഓട്ടോമൊബൈൽ വ്യവസായമേഖലയിൽ ഇപ്പോൾ വിലക്കുറവിന്റെ പെരുമഴയാണ്. കുറച്ചു ദിവസങ്ങൾക്കു മുൻപ്, അതായത് ജൂലൈ ഒന്നിന് GST നിലവിൽ വരുന്നതിനും മുൻപ്, സ്റ്റോക്ക് വിറ്റഴിക്കുന്നതിന്റെ ഭാഗമായി വാഹനനിർമ്മാതാക്കൾ വിലക്കുറവ് നൽകിയിരുന്നു. എന്നാൽ GST നിലവിൽ വന്നതിനു ശേഷം, ഭൂരിഭാഗം വാഹനങ്ങളുടെയും വില കുറഞ്ഞു. ഇതിന്റെ ഫലമായി വാഹന നിർമ്മാതാക്കൾ തങ്ങളുടെ ലാഭത്തിന്റെ വിഹിതം ഉപഭോക്താക്കളുമായി പങ്കുവെക്കാൻ തയ്യാറായിക്കൊണ്ട്, ഒരിക്കൽ കൂടി വലിയ രീതിയിലുള്ള വിലക്കുറവുകൾ പല മോഡലുകൾക്കും വാഗ്ദാനം ചെയ്തിരിക്കുകയാണ്.

Posted on : 2017-07-09
359
image
2017 ഹ്യൂണ്ടായ് വെർനയെ അടുത്തറിയാം

2017ഹ്യൂണ്ടായ് വെർന ഇന്ത്യയിൽ ലോഞ്ച് ചെയ്യാനിരിക്കുന്ന സമയത്ത്, ഇതിന്റെ കൊറിയൻ നിർമ്മാതാക്കൾ ആരാധകർക്കായി ഒരു ടീസർ പുറത്തിറക്കി. ഇവയിൽ നിന്നും കുറച്ചു വിവരങ്ങൾ വെളിപ്പെടുത്തിയിട്ടുമുണ്ട്. കഴിഞ്ഞ വർഷം ഫേസ് ലിഫ്റ്റ് ചെയ്ത ഈ മിഡ് സൈസ് സെഡാൻ ചൈനയിൽ പുറത്തിറക്കിയിരുന്നു. പക്ഷെ ഇന്ത്യൻ സവിശേഷതകളോടെ പുറത്തിറങ്ങാൻ തയ്യാറായി നിൽക്കുന്ന ഈ വാഹനം, ഈ വർഷത്തിന്റെ തുടക്കത്തിൽ ആദ്യം റഷ്യയിൽ പുറത്തിറക്കിയ ഹ്യൂണ്ടായ് സോളാറിസ് പോലെയാണ് രൂപകൽപന ചെയ്തിരിക്കുന്നത്. ഹ്യൂണ്ടായ് വെർന 2017 കമ്പനിയുടെ ചെന്നൈയിലെ ഫാക്ടറിയിലാണ് നിർമ്മിക്കുന്നത്. അവിടെ നിന്ന് മറ്റു ആഗോള വിപണികളിലേക്കും ഇത് കയറ്റുമതി ചെയ്യപ്പെടും. പുത്തൻ വെർന ഈ വർഷം ആഗസ്റ്റ് മാസത്തിൽ തന്നെ ലോഞ്ച് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Posted on : 2017-06-23
1104
image
കിയ സ്റ്റോണിക്കിന്റെ ലോഞ്ചിനു സാക്ഷ്യം വഹിക്കാൻ ഇന്ത്യക്ക് സാധിക്കുമോ?

കൊറിയൻ വാഹനനിർമ്മാതാക്കളായ കിയ തങ്ങളുടെ വരാനിരിക്കുന്ന സബ് കോംപാക്റ്റ് എസ് യു വി സ്റ്റോണിക് പ്രകാശനം ചെയ്തു. സഹോദര സ്ഥാപനമായ ഹ്യുണ്ടായ് തങ്ങളുടെ പുതിയ സബ് കോംപാക്റ്റ് എസ് യു വി `കോന’ അന്താരാഷ്ട്ര വിപണിയിൽ തിരശീല നീക്കിയതിന്റെ തൊട്ടു പുറകെയാണ് ഇതും സംഭവിച്ചിരിക്കുന്നത്. ഇത് ഹ്യുണ്ടായ് ക്കു ഒരു മറുപടിയാണോ എന്നു വാഹന പ്രേമികളെല്ലാം ചിന്തിച്ചുകൊണ്ടിരിക്കെ ഇതാ പുതിയ എസ് യു വി യെ കുറിച്ച് കുറച്ചു വിവരങ്ങൾ പങ്കു വക്കുകയാണ്.

Posted on : 2017-06-22
326
image
2017 നിസ്സാൻ മൈക്ര വിപണിയിലെത്തി, വില Rs.5.99 ലക്ഷം മുതൽ

നിസ്സാൻ മൈക്ര 2017 കുറെയേറെ പുത്തൻ സവിശേഷതകളോടെ ഇന്ത്യൻ വിപണിയിലെത്തി. ബാഹ്യരൂപത്തിൽ കാര്യമായ മാറ്റങ്ങളൊന്നും വരുത്താതെ പഴയ ഡിസൈൻ നിലനിർത്തിക്കൊണ്ടാണ് മൈക്ര ഇത്തവണയും എത്തുന്നത്. എന്നിരുന്നാലും അകത്തും പുറത്തുമായി കുറെ സ്പോർട്ടി നവീകരണങ്ങൾ കാണാനുണ്ട്. ജനീവ മോട്ടോർ ഷോയിൽ കഴിഞ്ഞ വർഷം പ്രദർശിപ്പിച്ച അതേ മോഡൽ അല്ല ഈ പുതിയ മോഡൽ. പെട്രോളിലും ഡീസലിലും വിപണിയിലെത്തുന്ന 2017 മൈക്രയ്ക്ക് പഴയ അതേ എൻജിൻ തന്നെയാണ് നൽകിയിരിക്കുന്നത്. ഇതിന്റെ വില Rs.5.99 ലക്ഷം മുതൽ Rs.7.23 ലക്ഷം വരെയാണ് (എക്സ്-ഷോറൂം ഡൽഹി).

Posted on : 2017-06-02
724
image
ഫോക്സ്വാഗൺ ടിഗ്വാൻ ഇന്ത്യയിൽ, വില Rs.27.68 ലക്ഷം

ജർമൻ കാർ നിർമ്മാതാവായ ഫോക്സ്വാഗൺ ആഗോള വിപണിയിലെ തങ്ങളുടെ ഏറ്റവും പ്രസിദ്ധമായ കാർ ടിഗ്വാൻ ഇന്ത്യയിൽ അവതരിപ്പിച്ചു. വില Rs.27.68 ലക്ഷം മുതൽ (എക്സ്-ഷോറൂം മുംബൈ). ഇന്ത്യയിൽ ടൂരെഗിന് ശേഷം ഈ ബ്രാൻഡിൽ നിന്നും വിപണിയിലിറങ്ങുന്ന രണ്ടാമത്തെ SUV ആണ് ടിഗ്വാൻ. എന്നാൽ ടൂരെഗിന്റെ വില്പന കുറഞ്ഞതിനെ തുടർന്ന് കമ്പനി ഈ മോഡൽ നിർത്തലാക്കുകയായിരുന്നു. ടിഗ്വാൻ വിലയിൽ മേല്പറഞ്ഞ മോഡലിനെക്കാളും കുറവാണ്. മത്സരിക്കുന്നത് ടൊയോട്ട ഫോർച്യൂണർ, സ്കോഡ കോഡിയാക്, ഇസുസു എം യു-എക്സ്, ഫോർഡ് എൻഡീവർ എന്നിങ്ങനെയുള്ള വമ്പന്മാരുമായിട്ടാണ്.

Posted on : 2017-05-30
339
image
ഇസുസു MU-X 23.99 ലക്ഷം രൂപയ്ക്ക് ഇന്ത്യൻ വിപണിയിൽ

തങ്ങളുടെ ഇന്ത്യൻ ലൈൻ അപ്പിൽ നിന്നും MU-7 ‘നെ പിൻവലിച്ചുകൊണ്ട് ഇസുസു മോട്ടോർസിൽ നിന്നും പുതിയ SUVയായ MU-X, വ്യാഴാഴ്ച ഇന്ത്യയിൽ ഇറങ്ങി. ഈ കരുത്തുറ്റ യൂട്ടിലിറ്റി വാഹനം രണ്ടു വേരിയന്റുകളുമായാണ് എത്തിയിരിക്കുന്നത്. 23.99 ലക്ഷം രൂപ വിലയിൽ ഒരു 4x2 വേരിയന്റും, 25.99 രൂപയിൽ ഒരു 4x4 വേരിയന്റും (രണ്ടും ഡൽഹി എക്സ് ഷോറൂം വിലകളാണ്). പുതിയ തലമുറ D-Max ന്റെ അതേ പ്ലാറ്റ്ഫോം തന്നെ ഉപയോഗപ്പെടുത്തിയിരിക്കുന്ന MU-X ടൊയോട്ട ഫോർച്ചുണർ, ഫോർഡ് എൻഡവർ തുടങ്ങിയ വാഹനങ്ങളുമായാണ് മത്സരിക്കാനൊരുങ്ങുന്നത്. മാർച്ച് 2017 വരെ ആഗോളവിപണി കീഴടക്കിയ MU-X നെ അതിനു ശേഷം ഒരു ഫെയ്സ്ലിഫ്റ്റഡ് വേർഷനിലാണ് ഇസുസു അവതരിപ്പിച്ചത്. എന്നാൽ ഇന്ത്യയിൽ ഇപ്പോഴാണ് MU-Xന്റെ കാൽവെയ്പ്പ്. ഈ വാഹനത്തിന്റെ വിജയമായിരിക്കും ഇതിന്റെ ഫെയിസ്ലിഫ്ട് ഇവിടെ അവതരിപ്പിക്കുന്നതിനെ നിർണയിക്കുന്നത്.

Posted on : 2017-05-15
545
image
2017 മാരുതി ഡിസൈർ- Rs.11,000ന് ബുക്കിംഗ് ആരംഭിച്ച് കഴിഞ്ഞു

മാരുതി സുസുക്കി തങ്ങളുടെ ഏറ്റവും ജനപ്രിയ മോഡലായ ഡിസൈറിന്റെ 2017 പതിപ്പ് മെയ് 16ന് ലോഞ്ച് ചെയ്യാൻ ഒരുങ്ങിക്കഴിഞ്ഞു. ഇതിനായുള്ള ബുക്കിങ്ങുകൾ കമ്പനി ഡീലർഷിപ്പുകളിൽ ആരംഭിച്ച് കഴിഞ്ഞു. 11,000 രൂപ കൊടുത്ത് വാഹനം മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട് എന്ന് മാത്രമല്ല നിലവിലുള്ള മോഡലിനായി ബുക്കിംഗ് ചെയ്ത ഉപഭോക്താക്കൾക്ക് ഈ പുതിയ മോഡലിലേക്ക് ബുക്കിംഗ് അപ്ഗ്രേഡ് ചെയ്യാവുന്നതുമാണ്.

Posted on : 2017-05-03
838
image
ഫോക്സ്വാഗണിന്റെ പോളോ GT സ്പോർട്ട് ഇന്ത്യയിൽ - വില Rs.9.21 ലക്ഷം

ജർമൻ കാർ കമ്പനി ഫോക്സ്വാഗൺ പോളോ GT സ്പോർട്ട് എന്നൊരു ലിമിറ്റഡ് എഡിഷനുമായി ഇന്ത്യൻ വിപണിയിലെത്തി. പോളോ GT എന്ന പ്രമുഖ വാഹനത്തിന്റെ സ്പോർട്സ് മോഡലായ GT സ്പോർട്ട് രണ്ട് വേരിയന്റുകളിലായാണ് വിപണിയിലെത്തുന്നത്; TSI ന്റെ വില RS.8.70 ലക്ഷവും TDI ന്റെ വില Rs.8.77 ലക്ഷവും (രണ്ടും ഡൽഹി എക്സ്-ഷോറൂം വില). നിലവിലുള്ള മോഡലിനെക്കാളും 20,000രൂപ കൂടുതൽ വിലയ്ക്ക് വില്പനക്കെത്തുന്ന ഈ മോഡലിൽ സ്പോർട്സ് ലുക്ക് പ്രകടമാകുന്ന രീതിയിൽ അകത്തും പുറത്തുമായി മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.

Posted on : 2017-04-27
417
image
ഹ്യുണ്ടായ് എക്സെന്റ്റ് 5.38 ലക്ഷം രൂപ വിലയിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്തു

ഹ്യുണ്ടായുടെ സബ് കോംപാക്റ്റ് സെഡാൻ എക്സെന്റിന്റെ ഫെയ്സ് ലിഫ്റ്റ് വേർഷൻ 5.38 ലക്ഷം രൂപ ആരംഭവിലയിൽ( എക്സ് ഷോറൂം ഡൽഹി) രാജ്യത്ത് ലോഞ്ച് ചെയ്തു. ഗ്രാൻഡ് i10ന്റെ രൂപഘടനയെ അടിസ്ഥാനമാക്കി 2014 ലാണ് എക്സെന്റ്റ് ഇന്ത്യയിൽ ആദ്യമായി ലോഞ്ച് ചെയ്തത്. എന്നാൽ ഇപ്പോൾ നിലവിലുള്ള മോഡലിനേക്കാൾ അധിക സവിശേഷതകളോടെയാണ് ഫെയ്സ് ലിഫ്റ്റ് എത്തുന്നത്. പെട്രോൾ വേരിയന്റിന് Rs.5.38 ലക്ഷം മുതലാണ് വില ആരംഭിക്കുന്നത്. ഡീസൽ വേരിയന്റിന് Rs. 6.28 ലക്ഷമാണ് പരമാവധി വില.

Posted on : 2017-04-27
426
image
വോൾവോ S60 പോൾസ്റ്റാർ ഇന്ത്യയിലെത്തി, വില Rs.52.50 ലക്ഷം

ഈയിടെയായി പെർഫോമൻസ് കാറുകളുടെ ഇരമ്പം ഇന്ത്യയിൽ കേട്ട് തുടങ്ങിയിട്ടുണ്ട് എന്നത് ശ്രദ്ധേയമായ ഒരു വസ്തുതയാണ്. മിക്ക കമ്പനികളും അവരുടെ കാറുകൾ ഇവിടെ അവതരിപ്പിച്ചു കഴിഞ്ഞു. ഇതിൽ ഏറ്റവും ഒടുവിലിതാ വോൾവോയും തങ്ങളുടെ പെർഫോമൻസ് ബ്രാൻഡായ പോൾസ്റ്റാർ എത്തിച്ചിരിക്കുന്നു; S60 പോൾസ്റ്റാർ എന്ന പേരിൽ - വില Rs.52.50 ലക്ഷം(എക്സ്-ഷോറൂം ഡെൽഹി). സെഡാനുകളും ക്രോസ്സ് കൺട്രി കാറുകളും അവതരിപ്പിച്ച് സുപരിചിതമായ S60 എന്ന മോഡലിൽ നിന്നും ഇതാ 2017ന്റെ S60 പോൾസ്റ്റാർ നവീകരിച്ച എൻജിനും പുത്തൻ അലങ്കാരങ്ങളുമായി ഇതാ ഇന്ത്യൻ മണ്ണിലേക്കും എത്തിയിരിക്കുകയാണ്.

Posted on : 2017-04-16
412
image
ജീപ്പ് കോംപസ്  എസ് യു വി - ദ്രുത വിശകലനം

ഇന്ത്യ, ആഡംബര എസ് യു വി ജീപ്പ് കോംപസിനെ സ്വീകരിക്കാൻ തയ്യാറായിരിക്കെ, എതിരാളികളിൽ നിന്നും ഈ വാഹനത്തെ വേറിട്ട്  നിർത്തുന്ന സവിശേഷതകൾ എന്തെല്ലാമാണെന്ന് ഒന്ന് പരിശോധിക്കാം. ഈ അമേരിക്കൻ ആഡംബര കാർ നിർമാതാക്കൾ തങ്ങളുടെ ഇന്ത്യൻ നിർമിത എസ് യു വി ഓഗസ്റ്റിൽ ലോഞ്ച് ചെയ്യാൻ സജ്ജമായിട്ടുണ്ട്. വാഹനത്തിന്റെ ഒരു വീഡിയോ ടീസറും കമ്പനി പുറത്തു വിട്ടിട്ടുണ്ട്. പുതിയതായി ഒന്നും വീഡിയോയിൽ കാണിക്കാനില്ലെങ്കിലും, ജീപ്പ് ഇന്ത്യ വിഭാഗത്തിൽ ഏറ്റവും താങ്ങാവുന്ന വിലയിൽ ലഭ്യമാകുന്ന ആഡംബര വാഹനമായിരിക്കും ഇതെന്ന ഒരു ഓർമപ്പെടുത്തലാണത്. ഇത് സാധ്യമാക്കിയതിനു കമ്പനിയുടെ രഞ്ചൻഗോണിലുള്ള ഫാക്ടറിയോട് നന്ദി പറയാം. ഇതിന്റെ വില 20 ലക്ഷം മുതൽ 25 ലക്ഷം വരെയാണ്. ഹോണ്ട സി ആർ വി, ഹ്യുണ്ടായ് ടക്സൺ, ടൊയോട്ട ഫോർച്ചുണർ, സാങ്‌യോഗ് റെക്സ്റ്റൻ എന്നീ വാഹനങ്ങളുമായാണ് ജീപ്പ് കോംപസ്  മത്സരിക്കാനൊരുങ്ങുന്നത്.

Posted on : 2017-04-11
1635
image
ഇന്ത്യയിൽ ഉടനീളം BS-IV ഗ്രേഡുള്ള ഇന്ധനം ലഭ്യമാക്കി തുടങ്ങി

സുപ്രീം കോടതിയുടെ വിധി പ്രകാരം ഏപ്രിൽ 1,2017 മുതൽ ഇന്ത്യയിൽ BS-III എഞ്ചിനുള്ള പുതിയ വാഹനങ്ങളുടെ വില്പനയും റെജിസ്ട്രേഷനും നിർത്തലാക്കിയിരുന്നു. BS-IV എഞ്ചിനുള്ള വാഹങ്ങൾ മാത്രമാവും ഇനി മുതൽ ഇവിടെ വിൽക്കാവുന്നത്. രാജ്യത്ത് പെരുകുന്ന അന്തരീക്ഷ മലിനീകരണത്തെ തടയാൻ ഇന്ത്യൻ ഗവണ്മെന്റ് ആദ്യമായി ഭാരത് സ്റ്റേജ് എന്ന മലിനീകരണ നിയമങ്ങൾ 2000’ലാണ് ഇവിടെ അവതരിപ്പിച്ചത്. എന്നാലിതാ അന്തരീക്ഷ മലിനീകരണത്തെ തടയാൻ BS-IV വാഹനങ്ങൾ മാത്രമല്ല BS-IV ഗ്രേഡുള്ള ഇന്ധനവും ഇന്ത്യയിൽ ലഭ്യമാക്കികൊണ്ട് ഗവണ്മെന്റ് അടുത്ത പദ്ധതി നടപ്പിലാക്കിയിരിക്കുന്നു.

Posted on : 2017-04-03
536
image
ടാറ്റ ടിഗോർ നെ കുറിച്ച് നിങ്ങൾക്കറിയേണ്ടതെല്ലാം

ടാറ്റ യുടെ നാലു മീറ്റർ നീളമുള്ള സെഡാൻ ടാറ്റ ടിഗോർ നെ ഇന്ത്യ വരവേൽക്കുന്നു. ഹാച്ച് ബാക്കുകളിൽ സാധാരണമായി കണ്ടു വരാത്ത അധിക ബൂട്ട് സ്പേസുമായാണ് ടിഗോർ എത്തുന്നത് എന്നതുകൊണ്ട് തന്നെ ഇതിനെ കമ്പനി സ്റ്റൈൽബാക്ക് എന്നാണ് വിളിക്കുന്നത്. Rs.4.50 ലക്ഷത്തിനും Rs.6 ലക്ഷത്തിനും ഇടയിൽ വില വരുന്ന ഈ വാഹനം സബ് കോംപാക്ട് വിഭാഗത്തിലെ ഏറ്റവും താങ്ങാവുന്ന വിലയിൽ ലഭ്യമാകുന്ന വാഹനമായിരിക്കും. ടാറ്റയുടെ സ്വാധീനം വ്യക്തമായി പ്രകടമാകുന്ന രൂപഘടനയിലുള്ളതും ടിയാഗോ ഹാച്ച്ബാക്കിനെ അടിസ്ഥാനമാക്കി നിർമ്മിച്ചതുമൊക്കെ ആണെങ്കിലും ഇതിന്റെ അധിക ബൂട്ട് സ്പേസും ശ്രദ്ധേയമായ അധിക സവിശേഷതകളും രാജ്യത്തെ മറ്റു സബ് കോംപാക്ട് കാറുകൾക്കിടയിൽ ഈ വാഹനത്തെ വ്യത്യസ്ഥമാക്കി നിർത്തുന്ന രീതിയിലുള്ളതാണ്.

Posted on : 2017-03-28
1341
image
ലെക്സസ് LX 450d, RX 450h, ES 300h എന്ന മൂന്ന് മോഡലുകളുമായി ഇന്ത്യൻ മണ്ണിലേക്ക്

വർഷങ്ങളുടെ നീണ്ട കാത്തിരിപ്പിന് ശേഷം, ഒടുവിൽ ഇതാ ഇന്ത്യൻ വിപണിയിലേക്ക് ടൊയോട്ട തങ്ങളുടെ ആഡംബര ബ്രാൻഡായ ലെക്സസ് എത്തിച്ചിരിക്കുന്നു. ലെക്സസ് രണ്ട് ഹൈബ്രിഡ് മോഡലുകളും ഒരു ഡീസൽ SUVയുമായാണ് ഇന്ത്യൻ അരങ്ങിലേക്കെത്തിയത്. ഹൈബ്രിഡ് SUV യായ RX രണ്ട് വേരിയന്റുകളിലായാണ് എത്തുന്നത്- Rs.1.07 കോടിയുടെ RX 450h ഉം Rs.1.09 കോടിയുടെ RX F sport ഉം. ഏറ്റവും വില കൂടിയ ആയ LX 450dന്റെ (ഡീസൽ) വില ഇനിയും അറിയാൻ കഴിഞ്ഞിട്ടില്ലെങ്കിലും Rs.2.30 കോടിയായിരിക്കുമെന്നാണ് സൂചന.. ES 300h എന്ന ഹൈബ്രിഡ് സെഡാന്റെ വില Rs.55.27 ലക്ഷമാണ്. മേല്പറഞ്ഞവയെല്ലാം ഡൽഹിയിലെ എക്സ്-ഷോറൂം വിലയാണ്. ലോഞ്ച് ചെയ്ത മൂന്ന് വാഹനങ്ങളുടെയും വില വളരെയധികം കൂടുതലാണ്, ജപ്പാനിൽ നിന്നും ഇന്ത്യയിലേക്ക് CKD യൂണിറ്റുകളായി ഇറക്കുമതി ചെയ്യുമ്പോൾ യെൻ കറൻസിയിൽ നിന്നും ഇന്ത്യൻ രൂപയിലേക്ക് വരുന്ന വർദ്ധനവാണ് കാരണമെന്നാണ് പറയപ്പെടുന്നത്.

Posted on : 2017-03-28
638
image
പോർഷ യുടെ പാനമേര ടർബോ ഇന്ത്യയിൽ ലോഞ്ച് ചെയ്തു വില 1.96 കോടി രൂപ.

പോർഷ തങ്ങളുടെ ഏറ്റവും പുതിയ പാനമേര ടർബോ ഇന്ത്യയിൽ ലോഞ്ച് ചെയ്തു. 1.93 കോടി മുതൽ 2.05 കോടി രൂപ വരെയാണ് വാഹനത്തിന്റെ വില (എക്സ് ഷോറൂം, മഹാരാഷ്ട്ര). ഈ വാഹനത്തിന്റെ ഒരു എക്സികുട്ടീവ് മോഡൽ കൂടി ലഭ്യമാണ്. ജർമൻ സ്പോർട് കാർ നിർമാതാക്കളായ പോർഷ വാഹനമാകെ നിരവധി അധിക അലങ്കാരങ്ങളുമായാണ് രണ്ടാം തലമുറ ടർബോ വിപണിയിലെത്തിച്ചിരിക്കുന്നത്. ഒരു ആഡംബര വാഹനമായിരിക്കുമ്പോൾ തന്നെ ഇതിന് ഒരു സ്പോർട്സ് കാർ ലുക്ക് നല്കാൻ വേണ്ടി എൻജിൻ, ട്രാൻസ്മിഷൻ, ചേസിസ് എന്നിവയിലും കാര്യമായ രീതിയിലുള്ള മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.

Posted on : 2017-03-25
1050
image
ഹോണ്ട WR-V ഇന്ത്യയിൽ ലോഞ്ച് ചെയ്തു, വില Rs.7.75 ലക്ഷം മുതൽ

ഇന്ത്യ കാത്തിരുന്ന ക്രോസ്സ് ഓവർ ഹോണ്ട WR-V ഇന്നലെ ഹോണ്ട കാർസ് ഇന്ത്യ ലോഞ്ച് ചെയ്തു. പെട്രോളിലും ഡീസലിലും S എന്നും VX എന്നും രണ്ട് വേരിയന്റ് വീതമായാണ് ഈ മോഡൽ വില്പനക്കെത്തുന്നത്. പെട്രോൾ S ന് Rs. 7.75 ലക്ഷവും VX ന് Rs.8.89 ലക്ഷവും ആണെങ്കിൽ ഡീസൽ S ന് Rs.8.99 ലക്ഷവും VX ന് Rs.9.99 ലക്ഷവുമാണ് വില (എക്സ്-ഷോറൂം ഡൽഹി).

Posted on : 2017-03-18
602
image
ഇന്ത്യൻ നിരത്തുകൾ കീഴടക്കാൻ ഹോണ്ട WR-V മാർച്ച് 16ന് എത്തുന്നു

ഹോണ്ട WR-V (വിൻസം റൺ എബൌട്ട് വെഹിക്കിൾ) എന്ന സബ്കോംപാക്ട് ക്രോസ്സോവർ ആദ്യമായി അവതരിപ്പിച്ചത് 2016 ൽ ബ്രസീലിൽ നടന്ന സാവോ പോളോ മോട്ടോർ ഷോയിലാണ്. ഇപ്പോഴിതാ മാർച്ച് 16,2017ൽ ഹോണ്ട ഈ വാഹനം ഇവിടെ വിപണിയിലിറക്കാൻ തയ്യാറായിക്കഴിഞ്ഞു. ഇത് ഇന്ത്യൻ നിരത്തുകളിൽ എത്തുന്നതോടെ ഹോണ്ട WR-V നിർമിച്ച് വിപണിയിലെത്തിച്ച ലോകത്തിലെ തന്നെ ആദ്യത്തെ രാജ്യമെന്ന പേര് ഇന്ത്യക്ക് ലഭിക്കും. മുൻപേ ജാസ്സ് ട്വിസ്റ്റ് എന്ന പേര് നല്കാൻ തീരുമാനിച്ച ഈ ക്രോസ്സോവറിന് ഹോണ്ടയുടെ മികച്ച വാഹനമായ ജാസ്സിൽ നിന്നുമാണ് രൂപഘടന ഉൾക്കൊണ്ടിരിക്കുന്നത്. എന്നാൽ ജാസ്സിനേക്കാളും നീളവും ഉയരവും അല്പം കൂട്ടിയിട്ടുണ്ട് എന്നത് പ്രകടമാണ്.

Posted on : 2017-03-09
2770
image
ഇന്ത്യയിൽ ലോഞ്ച് ചെയ്ത ബലെനോ RS നെ കുറിച്ച് അറിയേണ്ട ചില കാര്യങ്ങൾ

ഹോട്ട് ഹാച്ച് സെഗ്മെന്റിലേക്ക് ആദ്യ ചുവട് വെച്ചുകൊണ്ട് മാരുതി സുസുക്കി പുതിയ ബലെനോ RS (മാരുതി സുസുക്കിയുടെ ഭാഷയിൽ RS എന്നാൽ റോഡ് സ്പോർട് എന്നാണ്), 3rd മാർച്ച് 2017 ന് ഇന്ത്യയിൽ ലോഞ്ച് ചെയ്തു. ഇതിലൂടെ സുസുക്കിയുടെ ബൂസ്റ്റർ ജെറ്റ് എൻജിൻ ഇന്ത്യയിലാദ്യമായി അവതരിപ്പിക്കുകയാണ് മാരുതി. നിലവിലുള്ള മോഡലിൽ നിന്നും ഒത്തിരി മാറ്റം ഡിസൈനിൽ വരുത്താതെ തന്നെ കുറെ നല്ല സവിശേഷതകൾ നൽകിയാണ് പുതിയ ബലെനോ RSനെ നിരത്തിലിറക്കിയിരിക്കുന്നത്. Rs.8.69 ലക്ഷത്തിന് (എക്സ്-ഷോറൂം ഡൽഹി) വില്പനക്കെത്തുന്ന ഈ പുത്തൻ ബലെനോ, ഫിയറ്റ് അബാർത് പുൺടോ മറ്റും ഫോക്സ്വാഗൺ പോളോ GT യുമായാണ് മത്സരിക്കുന്നത്.

Posted on : 2017-03-07
1691
image
2017ലെ ടൊയോട്ട ക്യാമ്രിയിൽ എന്തൊക്കെയാണ് പുതുമകൾ?

ടൊയോട്ട കിർലോസ്കർ ഇന്ത്യ ഈയിടെ അവരുടെ വിജയം വരിച്ച മോഡലായ ടൊയോട്ട ക്യാമ്രിയുടെ ഫെയിസ്ലിഫ്ട് പതിപ്പ് ലോഞ്ച് ചെയ്യുകയുണ്ടായി. ടൊയോട്ടയുടെ ഹൈബ്രിഡ് സിനർജി ഡ്രൈവ് ടെക്നോളജി ഉപയോഗിച്ചാണ് കമ്പനി നാല് വർഷങ്ങൾക്ക് മുൻപ് ക്യാമ്രി ഇന്ത്യയിൽ ആദ്യമായി അവതരിപ്പിച്ചത്. ഇപ്പോൾ 2017ൽ ക്യാമ്രി എത്തുന്നത് പുറമെ ലഘുവായ മാറ്റങ്ങളും അകത്ത് നിരവധി പ്രത്യേകതകളുമായാണ്. ഇതിന്റെ വില Rs.31.98 (എക്സ്-ഷോറൂം ഡൽഹി) ലക്ഷമാണ്.

Posted on : 2017-03-02
1228
image
മെഴ്സിഡസ് ബെൻസിന്റെ എ-ക്ലാസ്, ബി-ക്ലാസ് നൈറ്റ് എഡിഷൻ ഇതാ ഇന്ത്യയിൽ

കഴിഞ്ഞ മാസം മെഴ്സിഡസ് ബെൻസിൽ നിന്നും രണ്ടു ലിമിറ്റഡ് എഡിഷൻ ഹാച്ച് ബാക്കുകൾ ഇന്ത്യയിൽ ലോഞ്ച് ചെയ്തു.എ-ക്ലാസ് നൈറ്റ് എഡിഷനും, ബി-ക്ലാസ് നൈറ്റ് എഡിഷനും. 2016 ഇൽ പതിനാറിലധികം മോഡലുകൾ ലോഞ്ച് ചെയ്യിച്ച ഈ ആഡംബര വാഹന നിർമാതാക്കൾ 2017 ലും കൂടുതൽ വാഹനങ്ങൾ നിരത്തിലിറക്കുമെന്നാണ് അറിയുന്നത്. ലിമിറ്റഡ് എഡിഷൻ കൂടിയായ ഈ നൈറ്റ് എഡിഷൻ എ-ക്ലാസ്സിന്റെയും ബി-ക്ലാസ്സിന്റെയും നൂറ് യൂണിറ്റുകൾ വീതം മാത്രമാണ് വില്പനക്കുള്ളത്.. പുതിയ തലമുറയെ ലക്ഷ്യമിട്ടിറങ്ങിയ ഈ രണ്ടു മോഡലുകളും അതുകൊണ്ടുതന്നെ കാഴ്ച്ചയിൽ മനോഹരവും സ്പോർട്ടിയുമാണ്.

Posted on : 2017-03-01
777
image
ഇന്ത്യയിൽ നിർമിച്ച ജാഗ്വർ XF വിപണിയിലെത്തി, വില Rs.47.50 ലക്ഷം മുതൽ

2009ൽ ഇറക്കുമതി ചെയ്ത യൂണിറ്റുകളായാണ് ആദ്യം ജാഗ്വർ ഇന്ത്യയിലെത്തുന്നത്. പിന്നീട് 2016ൽ ഇതിന്റെ നവീകരിച്ച മോഡൽ വിപണിയിലെത്തിയപ്പോൾ രാജ്യത്ത് ഇത് നിർമിക്കുന്നതിനെ കുറിച്ച് കമ്പനി ചിന്തിക്കുകയുണ്ടായി. അങ്ങനെ ആ സ്വപ്നം സാക്ഷാത്കരിച്ചുകൊണ്ട് ജാഗ്വർ ലാൻഡ് റോവർ ഇന്ത്യ ഇതാ ഏറ്റവും പുതിയ ഇന്ത്യൻ നിർമിത ജാഗ്വർXF ലോഞ്ച് ചെയ്തു. ഇതിന്റെ വില Rs.47.50 ലക്ഷം മുതലാണ്. എന്ന് വെച്ചാൽ ഇറക്കുമതി ചെയ്ത ഇതേ മോഡലിനെക്കാളും രണ്ട് ലക്ഷത്തോളം കുറവാണ് ഇതിന്റെ വില.

Posted on : 2017-02-24
1715
image
ഔഡി A4 ൻറെ പുതിയ ഡീസൽ വേരിയന്റ് ലോഞ്ച് ചെയ്തു

ജർമ്മൻ കാർ നിർമാതാക്കളായ ഔഡി തിങ്കളാഴ്ച A4 ന്റെ ഡീസൽ വേരിയന്റ് ലോഞ്ച് ചെയ്തു. വില 40.2 ലക്ഷം രൂപ.2016 സെപ്റ്റംബറിൽ ലോഞ്ച് ചെയ്ത പെട്രോൾ വേരിയന്റിന്റെ അതേ രൂപഘടനയും സവിശേഷതകളുമായാണ് ഈ വാഹനവും എത്തുന്നത്.

Posted on : 2017-02-15
719
image
ഹിന്ദുസ്ഥാൻ മോട്ടേഴ്സ് അംബാസ്സഡർ ബ്രാൻഡ് പ്യുഷോക്കു വിറ്റു

ഹിന്ദുസ്ഥാൻ മോട്ടേഴ്സ് പ്യുഷോയുമായി ഒപ്പു വെച്ച കരാർ പ്രകാരം അംബാസ്സഡർ കാർ ബ്രാൻഡും മറ്റു ചില അവകാശങ്ങളും 80 കോടി രൂപക്ക് വിറ്റുവെന്ന് റിപ്പോർട്ട്. വിറ്റു കിട്ടുന്ന പണം ജീവനക്കാരുടെ ശമ്പളകുടിശ്ശികയും മറ്റു ബാധ്യതകളും തീർക്കാൻ വിനിയോഗിക്കുമെന്ന് കമ്പനി അറിയിച്ചു.

Posted on : 2017-02-12
4401
image
ഔഡി A3 കാബ്രിയോലെ ഫെയിസ്ലിഫ്ട് വിപണിയിലേക്ക്, വില 47.98 ലക്ഷം

ഈയടുത്തകാലത്തായി കാർ കമ്പനികൾ വലിയ ബഹളം ഒന്നുമില്ലാതെ വാഹനങ്ങൾ നിരത്തിലേക്കിറക്കുന്ന പ്രവണത കണ്ടു വരുന്നുണ്ട്. അക്കൂട്ടത്തിൽ അടുത്തതായി ഇതാ ഔഡിയും ചേർന്നിരിക്കുന്നു, A3 കാബ്രിയോലെയുടെ ഫെയിസ്ലിഫ്ട് ലോഞ്ച് ചെയ്തുകൊണ്ട്. ഔഡി A3 കാബ്രിയോലെ ആദ്യമായി ഇന്ത്യയിലെത്തുന്നത് 2014ലാണ്. ഔഡി A3 സെഡാനും A4 ഡീസലും പ്രതീക്ഷിച്ചിരിക്കെയാണ് തീർത്തും അപ്രതീക്ഷിതമായി ഈ പുത്തൻ A3 കാബ്രിയോലെയുടെ വരവ്.

Posted on : 2017-02-10
1007
image
ടൊയോട്ട പുതിയ ഡ്യൂവൽ ടോൺ എറ്റിയോസ് ലിവ ലോഞ്ച് ചെയ്തു, വില 5.94 ലക്ഷം

ടൊയോട്ടയുടെ പുതിയ എറ്റിയോസ് ലിവ ഒരു പുതുപുത്തൻ ഡ്യൂവൽ ടോണിൽ പുറത്തിറങ്ങി. പെട്രോളിലും ഡീസലിലും ലഭ്യമാവുന്ന ഈ ഹാച്ച്ബാക്കിന് 5.94 ലക്ഷം മുതലാണ് വില. പെട്രോൾ വേരിയന്റിന് 5.94 ലക്ഷം മുതൽ 6.44 ലക്ഷം വരെയും, ഡീസലിന് 7.24 ലക്ഷം മുതൽ 7.61 ലക്ഷം വരെയും (എക്സ്-ഷോറൂം മുംബൈ).

Posted on : 2017-02-08
795
image
ഹോണ്ട സിറ്റി ഫെയിസ്‌ലിഫ്ട് ഫെബ്രുവരി 14 മുതൽ വിപണിയിൽ

രാജ്യം വളരെയധികം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഹോണ്ട സിറ്റി ഫെയിസ് ലിഫ്ട് ഫെബ്രുവരി 14ന് ഇന്ത്യൻ വിപണിയിലെത്തുമെന്ന് കമ്പനി അറിയിച്ചു. ഒരിക്കൽ ഇന്ത്യൻ നിരത്തുകളിൽ ഏറ്റവുമധികം കണ്ടിരുന്ന സെഡാൻ ആയിരുന്നു ഹോണ്ട സിറ്റി. എന്നാൽ പിന്നീട് പുതിയ വാഹനങ്ങൾ യഥേഷ്ടം ഇവിടെ ലോഞ്ച് ചെയ്യപ്പെട്ടതോടെ സിറ്റിയുടെ വിപണി പതിയെ നഷ്ടപ്പെടുകയുണ്ടായി. ഈ പുതിയ ലോഞ്ചോടുകൂടി നഷ്ടപ്പെട്ട വിപണി വീണ്ടെടുക്കാൻ ശ്രമിക്കുകയാണ് ഹോണ്ട.

Posted on : 2017-02-06
1321
image
അല്യോർ എന്ന നാമധേയവുമായി സ്വിഫ്റ്റ് ഡിസൈറിന്റെ ലിമിറ്റഡ് എഡിഷൻ

കഴിഞ്ഞ ആഴ്ച മാരുതി സുസുക്കി ഒട്ടും ബഹളമില്ലാതെ നിലവിലുള്ള സ്വിഫ്റ്റ് ഡിസൈറിന്റെ ലിമിറ്റഡ് എഡിഷൻ പുറത്തിറക്കി. 2017ന്റെ സ്വിഫ്റ്റ് ഡിസൈർ ലോഞ്ച് ചെയ്യാൻ മാസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് മാരുതി ഇപ്പോഴത്തെ മോഡലിനെ ഒരു ആഡ്-ഓൺ പാക്കേജ് നൽകി നവീകരിക്കുകയും അല്യോർ എന്ന് പേര് നൽകുകയും ചെയ്തത്. അത് കൊണ്ട് തന്നെ എല്ലാ വേരിയന്റുകളിൽ ലഭ്യമായ ഈ ലിമിറ്റഡ് എഡിഷനിൽ പ്രീമിയം ലുക്ക് നൽകാനായി അകത്തും പുറത്തും അഴക് കൂട്ടുക മാത്രമാണ് ചെയ്തിട്ടുള്ളത്. എൻജിനും മറ്റും പഴയത് തന്നെ എന്നത് എടുത്ത് പറയേണ്ടതാണ്. രാജ്യത്തുള്ള എല്ലാ ഡീലർഷിപ്പുകളിലും ഈ മോഡൽ ഇനിയും എത്തിയിട്ടില്ല. നിലവിലുള്ള മോഡലിന്റെ എല്ലാ നിറങ്ങളിലും അവതരിപ്പിച്ചിരിക്കുന്ന അല്യോർ, ഒരു നിശ്ചിത കാലയളവിൽ മാത്രമായിരിക്കും ലഭ്യമാവുക.

Posted on : 2017-02-03
2026
image
മാരുതി സുസുക്കി ശ്രേണിയിലേക്ക് ഇതാ വാഗൺ ആർ VXI Plus

വാഗൺ ആർ VXI Plus ഇന്ത്യൻ വിപണിയിൽ ലോഞ്ച് ചെയ്തു.ഡൽഹി എക്സ്- ഷോറൂം വില 4.69 ലക്ഷം മുതൽ 5.36 ലക്ഷം വരെയാണ്. പുതിയതായി ചേർക്കപ്പെട്ട ഈ വേരിയന്റ് നിലവിലുള്ള വാഗൺ ആറിൽ കൂടുതൽ ഫീച്ചറുകൾ വേണമെന്നാഗ്രഹിച്ച ഒട്ടനേകം ഹൃദയങ്ങളെ ഇളക്കി മറിച്ചു കൊണ്ടാണ് വരവ്. അതേ ഡിസൈൻ എന്നാൽ കുറെയേറെ സ്റ്റൈലൻ പ്രത്യേകതകൾ, അതാണ് ഏറ്റവും പുതിയ വാഗൺ ആർ VXi Plus.

Posted on : 2017-01-30
2262
image
മാരുതി സുസുക്കിയുടെ ഇഗ്നിസ് ഒഴികെയുള്ള എല്ലാ വാഹനങ്ങൾക്കും വില കൂടി

മാരുതി സുസുക്കി തങ്ങളുടെ എല്ലാ വാഹനങ്ങളുടെയും വില തൽക്ഷണം വർദ്ധിപ്പിച്ചു. ശ്രേണിയിലെ വിവിധ വാഹനങ്ങളിലായി 1500 രൂപ മുതൽ 8014 രൂപ വരെയാണ് വർദ്ധിപ്പിച്ചിരിക്കുന്നത്. എന്നാൽ കമ്പനിയുടെ ഏറ്റവും പുതിയ വാഹനമായ ഇഗ്നിസിനെ വില വർദ്ധനവിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ക്രയ വസ്തുക്കളുടെയും, കടത്തൽ മറ്റും നടത്തിപ്പ് എന്നീങ്ങനെയുള്ള ചിലവുകളിൽ വന്ന വർദ്ധനവാണ് ഈ തീരുമാനത്തിന് കാരണമെന്ന് കമ്പനി അറിയിച്ചു. മാരുതി സുസുക്കിയുടെയും നെക്സയുടെയും ഡീലർഷിപ്പുകളിലൂടെ വിൽക്കുന്ന എല്ലാ വാഹനങ്ങളെയും ഈ വിലക്കയറ്റം ബാധിക്കും.

Posted on : 2017-01-30
955
image
മെഴ്‌സിഡസ് ബെൻസ് ഇ-ക്ലാസ് എൽ അടുത്തമാസത്തോടെ ഇന്ത്യൻ വിപണിയിലെത്തും

ആദ്യ വരവോടെ തന്നെ വിജയം കൈവരിച്ച മെഴ്‌സിഡസ് ബെൻസ് ഇ-ക്ലാസ് സെഡാന്റെ അഞ്ചാം തലമുറക്കാരൻ ഇന്ത്യൻ നിരത്തുകളിലെത്താൻ വെറും ഒരുമാസം കൂടി. ആഗോള വിപണികളിൽ കഴിഞ്ഞ വർഷം എത്തിയ ഈ പ്രസിദ്ധനെ ഇന്ത്യയിൽ വരവേൽക്കാനുള്ള സമയമായി. 2013ൽ ഇതിന്റെ നാലാം തലമുറക്കാരനെ ലോഞ്ച് ചെയ്തപ്പോൾ രണ്ടായിരത്തോളം പരിഷ്കാരങ്ങളുണ്ടെന്നാണ് അന്ന് കമ്പനി അവകാശപ്പെട്ടത്. ഇത് പിന്നീട് വരാനിരിക്കുന്ന എല്ലാ മെഴ്‌സിഡസ് ബെൻസ് വാഹനങ്ങളുടെയും ഗുണനിലവാരത്തെകുറിച്ചുള്ള പ്രതീക്ഷ ഉയർത്തുകയുണ്ടായി.

Posted on : 2017-02-03
720
image
നിസ്സാൻ ഏറ്റവും പുതിയ സണ്ണി ലോഞ്ച് ചെയ്തു, വില 7.91 ലക്ഷം മുതൽ

നിസ്സാൻ കമ്പനിയുടെ മിഡ്-സൈസ് സീഡനായ സണ്ണി 2017 പുത്തൻ സ്റ്റൈലിൽ ജനുവരി 17നു ലോഞ്ച് ചെയ്തു. 7.91 ലക്ഷം മുതൽ വിലയുള്ള ഈ സി-സെഗ്മെന്റ് സീഡനെ ഭംഗി കൂട്ടാൻ ഒരുപിടി പുതിയ മാറ്റങ്ങളും ഒരു പുതുപുത്തൻ നിരത്തിലുമാണ് അവതരിപ്പിച്ചിരിക്കുന്നത്. സ്റ്റാൻഡ്സ്റ്റോൺ ബ്രൗൺ ഷേഡിൽ ബോഡിയും ക്രോമിൽ തീർത്ത ഡോർ ഹാൻഡിലുകളും മുഴുവനായും കറുപ്പിൽ തീർത്ത ഇന്റീരിയറും(ഇഛാനുസൃതം) എല്ലാം പുതിയ സണ്ണിക്ക് അലങ്കാരപ്പൊലിമ കൂട്ടുന്നു. എന്നിരുന്നാലും മുൻപ് നിലവിലുണ്ടായിരുന്ന മറ്റു ഷേഡുകളും ഇതിൽ ലഭ്യമാണ്.

Posted on : 2017-01-21
851
image
കാറുകളിൽ ഘടിപ്പിക്കാവുന്ന 26,990 രൂപ വിലയുള്ള ഓഡിയോ സിസ്റ്റം സോണി ഇന്ത്യ പുറത്തിറക്കി

സോണി ഇന്ത്യ തങ്ങളുടെ ഏറ്റവും പുതിയ ഇൻ കാർ ഓഡിയോസിസ്റ്റം XAV-AX100 പുറത്തിറക്കി. സംഗീതത്തിന് പുറമെ ആശയ വിനിമയവും വഴി കാട്ടലും സാധ്യമാകുമെന്ന് മാത്രമല്ല ശബ്ദനിയന്ത്രണത്തിലൂടെയും ടച്ച്പാനൽ നിയന്ത്രണത്തിലൂടെയുംസ്മാർട്ട് ഡ്രൈവിങ്ങിനുതകുന്ന സംവിധാനങ്ങളും ഇതിൽ ഒരുക്കിയിട്ടുണ്ട് എന്നതാണ് ഇതിന്റെ പ്രത്യേകത. ആൻഡ്രോയിഡ്ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയ്ക്ക് അനുഗുണമായതാണ് XAV-AX100. ഇപ്പോൾ ഇറങ്ങിയ ഒട്ടു മിക്ക വാഹനങ്ങളിലും ഈ അധികസൗകര്യം ഉണ്ടെന്ന് നമ്മൾക്കെല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ഓട്ടോകാർ പ്ലേയിൽ വഴികാട്ടൽ സംവിധാനം ഇന്ത്യയിൽ ഇതുവരെ ആയിട്ടില്ല.

Posted on : 2017-01-19
1203
image
ഇന്തോനേഷ്യയിൽ ഹോണ്ട മൊബിലിയോ ഫെയിസ് ലിഫ്റ്റിന്റെ തിരശ്ശീല നീക്കി

ഹോണ്ട ഗ്ലോബൽ ലോഞ്ചിന് കാത്തുനിൽക്കാതെ തന്നെ ഔദ്യോഗിക വെബ്സൈറ്റിലൂടെ പുതിയ മൊബിലിയോവിന്റെ ചിത്രങ്ങൾ പുറത്തിറക്കി. പരസ്യമാക്കിയ ചിത്രങ്ങളിൽ നിന്നും കാറിൽ വരുത്തിയിട്ടുള്ള മാറ്റങ്ങൾ പ്രകടമാണ് എന്നത് മാത്രമല്ല. ഇതിന്റെ രൂപരേഖ വളരെയധികം ഹൃദയഹാരിയായിട്ടുണ്ട് എന്നുകൂടി വേണംപറയാൻ. ഇതിന്റെ ഡിസൈൻ ഇത്രയധികം വിശിഷ്ടമാക്കാൻ ഹോണ്ട വളരെയേറെ ശ്രദ്ധചെലുത്തിയിട്ടുണ്ട് എന്ന് വ്യക്തമാണ്. ഒരു മിഡ് സൈക്കിൾ അപ്ഗ്രേഡ് ആയതുകൊണ്ട് മാറ്റങ്ങൾ ഒന്നും തന്നെ ഉണ്ടാവില്ല ഈ ഫെയിസ് ലിഫ്റ്റ് എംപിവിയിൽ. എന്നിരുന്നാലും കാഴ്ചയിലുള്ള മാറ്റങ്ങൾ വളരെ ഭംഗിയായി തന്നെ ഹോണ്ട അവതരിപ്പിച്ചിട്ടുണ്ട്.

Posted on : 2017-01-13
1115
image
മെഴ്സിഡസ് ബെൻസ് ജി എൽ എ ഫേസ് ലിഫ്റ്റ് ഉടൻ തന്നെ ഇന്ത്യയിലെത്തിയേക്കും

കഴിഞ്ഞ വർഷം ഒരു ഡസനിലേറെ കാറുകൾ വിപണിയിലെത്തിച്ച മെഴ്സിഡസ് ബെൻസ് ഒരു ഇടവേളയെടുക്കാൻ ആഗ്രഹിക്കുന്നതായി തോന്നുന്നേയില്ല. ലോകോത്തര ആഡംഭര കാർ നിർമാതാക്കളായ മെഴ്സിഡസ് അവരുടെ ഏറ്റവും പുതിയ ഫേസ് ലിഫ്റ്റ് ജി എൽ എ 45 അടുത്തിടെ ഡിട്രോയിറ്റ് ഓട്ടോ ഷോയിൽ പ്രദർശിപ്പിച്ചിരുന്നു. ഇന്ത്യയിൽ ഉടൻ തന്നെ ഈ വാഹനം ലോഞ്ച് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Posted on : 2017-01-17
734
image
ഹ്യൂണ്ടായ് ഗ്രാൻഡ് ഐ10 പ്രതീക്ഷിച്ചതിലും നേരത്തെ വിപണിയിലെത്തിയേക്കും

2014ൽ ലോഞ്ച് ചെയ്തതു മുതൽ ജനങ്ങളുടെ ശ്രദ്ധ ഏറ്റവും കൂടുതൽ പിടിച്ചു പറ്റിയ ഒരു കാർ ആയിരുന്നു ഐ10. വില്പനയിൽ പ്രശംസനീയമായ വളർച്ച കാഴ്ചവെച്ച ഗ്രാൻഡ് ഐ10 വലിയ മാറ്റങ്ങളൊന്നും രൂപത്തിൽ വരുത്താതെ തന്നെ കഴിഞ്ഞ വർഷങ്ങളിൽ നല്ല നിലവാരം പുലർത്തിയിരുന്നു. എന്നാൽ ഹ്യൂണ്ടായ് ഈ കാറിനു ഒരു ഫെയിസ് ലിഫ്റ്റ് നൽകാൻ തീരുമാനിച്ചു പിന്നീട് അത് പാരീസ് മോട്ടോർ ഷോയിൽ പ്രദർശിപ്പിക്കുകയും ചെയ്തപ്പോൾ ഇന്ത്യൻ വിപണിയിലേക്കുള്ള ഐ10 ന്റെ വരവിനെ ജനം പ്രതീക്ഷിച്ചു തുടങ്ങി.

Posted on : 2017-01-11
1285
image
മാരുതി സുസുക്കി സ്വിഫ്റ്റ് 2017 പുതിയ കുപ്പിയിൽ പഴയ വീഞ്ഞോ? നോക്കാം

മാരുതി സുസുക്കി ഏതാനും ദിവസങ്ങൾക്കുമുൻപ് ജപ്പാനിൽ ലോഞ്ച് ചെയ്ത പുതിയ സ്വിഫ്റ്റ് 2017 ഇന്ത്യയിലേക്കെത്താൻ ഇനി മാസങ്ങൾമാത്രം.
ഈ വർഷത്തിന്റെ രണ്ടാം പകുതിയിലെത്തുമെന്നാണ് സൂചന എങ്കിലും വർഷത്തിന്റെ മധ്യത്തോടെ എത്തുമെന്ന് പ്രതീക്ഷിക്കുന്നവരുമുണ്ട്.

Posted on : 2017-01-06
4131
image
ടാറ്റാ ഹെക്സ ജനുവരി 18ന് വിപണിയിലെത്തും

• ജനുവരി 18 ന് ലോഞ്ചിനോടൊപ്പം തന്നെ വിതരണവും ആരംഭിക്കും

• 11,000 രൂപയ്ക്കു മുൻകൂട്ടി ബുക്കിംഗ് ചെയ്യാവുന്ന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്

• ആറ് വേരിയന്റുകളിൽ ലഭ്യമാ ണ്, വില 13 മുതൽ 18 ലക്ഷം രൂപ വരെ.

ടാറ്റാ ഹെക്സ മത്സരിക്കുന്നത് ടൊയോട്ട ഇന്നോവ ക്രിസ്റ്റ , മഹിന്ദ്ര എക്സ് യു വി 500 എന്നിവരുമായിട്ട്

Posted on : 2016-12-29
1198
image
എന്താണ് സ്കോഡ കോഡിയാക്കിന്റെ പ്രത്യേകതകൾ..??

2017 ഇൽ വിപണികളിലെത്താനൊരുങ്ങുന്ന സ്കോഡ കോഡിയാക്കിൽ സ്കോഡയുടെ സവിശേഷതകളായ ശക്തിയും, കഴിവും, പ്രകടനവും അതോടൊപ്പം ഇന്റീരിയറിൽ മികച്ച സാങ്കേതികത്വവും ഒത്തിണങ്ങിയിരിക്കുന്നു. അഞ്ചു സീറ്റുകളുമായാണ് വാഹനം എത്തുന്നതെങ്കിലും പുറകിൽ ഒരു അധിക നിര എടുക്കാവുന്ന സൗകര്യവുമുണ്ട്. അഞ്ചു സീറ്റുകൾ ഒരുക്കിയതിലൂടെ ഉണ്ടായ വലിയ 2065 ലിറ്റർ ബൂട്ട് സ്പേസുമായാണ് കോഡിയാക്ക് എതിരാളികളെ വെല്ലുവിളിക്കുന്നത്

Posted on : 2016-12-28
1002
image
ഒരു കാർ വാങ്ങുന്നതിനെ കുറിച്ച് ചിന്തിക്കുന്നതിനു മുൻപ് പാർക്കിങ്ങ് സ്പേസിനെ കുറിച്ച് ചിന്തിക്കൂ

അടുത്ത തവണ ഒരു കാർ വാങ്ങുന്നതിനെകുറിച്ച് ചിന്തിക്കുമ്പോൾ അതിനു വേണ്ട പാർക്കിങ്ങ് സ്പേസിനെ കുറിച്ച് ആദ്യം ചിന്തിക്കേണ്ടിയിരിക്കുന്നു. കേന്ദ്രഗവണ്മെന്റിന്റെ പുതിയ നിയമമനുസരിച്ച് സ്വന്തമായി വാഹനമുള്ള ഏതൊരാൾക്കും അതിനു ഒരു പാർക്കിംഗ് സ്പേസും സ്വന്തമായി ഉണ്ടായിരിക്കേണ്ടതാണ്. ഈ നിയമം നിലവിൽ വന്നു കഴിഞ്ഞാൽ പുതിയ വാഹനം രജിസ്റ്റർ ചെയ്യാൻ ഗതാഗത വകുപ്പിന്റെ പരിശോധനയും പോലീസ് സ്റ്റേഷനിൽ നിന്നുള്ള സർട്ടിഫിക്കറ്റും ആവശ്യമായിരിക്കും. ചുരുക്കത്തിൽ വാഹനം പാർക്ക് ചെയ്യാനുള്ള സ്ഥലം സ്വന്തമായുണ്ടെങ്കിൽ മാത്രമേ നിങ്ങൾക്ക് വാഹനം രജിസ്റ്റർ ചെയ്യാൻ സാധിക്കൂ.

Posted on : 2016-12-24
1091
image
മിനി ക്ലബ് മാൻ, മിനിയുടെ ഏറ്റവും പ്രമുഖ വാഹനം ഇന്ത്യയിലെത്തിയിരിക്കുന്നു, വില 37.90 ലക്ഷംരൂപ

• പുതിയ ക്ലബ് മാൻ ഇന്ത്യൻ വിപണിയിലെത്തി, വില 37.90 ലക്ഷം രൂപ

മിനിയുടെ വാഹന ശ്രേണികളിൽ വെച്ച് ഏറ്റവും നീളം കൂടിയ വാഹനമാണ് ക്ലബ് മാൻ.

•നാല് പേർക്ക് സഞ്ചരിക്കാൻ കഴിയുന്ന ഈ കാർ പൂർണമായും ഇറക്കുമതി ചെയ്താണ് ഇന്ത്യയിലെത്തുന്നത്

Posted on : 2016-12-23
1814
image
ഫ്യുവൽ സിസ്റ്റത്തിലെ പ്രശ്നങ്ങളെ തുടർന്ന് ക്വിഡ്, റെഡി ഗോ കാറുകൾ തിരിച്ചെടുക്കുന്നു.

• ഫ്യുവൽ സിസ്റ്റത്തിലെ തകരാറുകളെ തുടർന്നാണ് കാറുകൾ തിരിച്ചെടുക്കുന്നത്

• റെനോ ക്വിഡിന്റെ ഏകദേശം 50000 കാറുകളും റെഡി ഗോയുടെ 932 കറുകളുമാണ് ഇപ്രകാരം തിരിച്ചെടുക്കുന്നത്.

• കാറുകൾക്ക് സൗജന്യ ഇൻസ്പെൿഷൻ നടത്തി പുതിയ ഹോസ് ക്ലിപ്പുകൾ ഘടിപ്പിക്കും.

• 2015 സെപ്റ്റംബറിനും 2016 മേയ്ക്കും ഇടയിൽ നിർമിച്ച ക്വിഡ് കരുമാളും 2016 മെയ് വരെ നിർമ്മിച്ച റെഡി ഗോയുമാണ് ഇൻസ്പെക്ട ചെയ്യുക.

Posted on : 2016-10-26
571
image
മാരുതി സുസുക്കി ഇഗ്നിസ് അടുത്ത മാസം നിരത്തി ലേക്കിറങ്ങും

മാരുതി സുസുക്കി ഇഗ്നിസ് ജനുവരി 13ന് ലോഞ്ച് ചെയ്യും

• പ്രീമിയം അർബൻ ക്രോസ്സോവർ എന്ന് വിശേഷിപ്പിക്കുന്ന ഇഗ്നിസ് ഒത്തിരി പ്രത്യേകതകളുള്ള വാഹനമായാണ് ഇന്ത്യൻ നിരത്തുകളിലെത്തുന്നത്

• പെട്രോൾ & ഡീസൽ വേരിയന്റുകളിൽ എത്തുന്ന ഈ കാറിന് വില 5 ലക്ഷം മുതൽ 7 ലക്ഷം രൂപ വരെയായിരിക്കും എന്നാണ് റിപ്പോർട്ട്

Posted on : 2016-12-20
6476
image
ബിഎംഡബ്ല്യൂ പുതിയ രണ്ടു കാറുകൾ (X3, X5 പെട്രോൾ ) ഇന്ത്യൻ വിപണിയിൽ ഇറക്കുന്നു.

ബി എം ഡബ്ല്യൂ പ്രസിഡന്റ് ഫ്രാങ്ക് സ്ക്ലോഡർ, കമ്പനി അധികം വൈകാതെ തന്നെ നിലവിലുള്ള എല്ലാ മോഡലുകളെയും പെട്രോൾ വേർഷൻ ഇറക്കുമെന്നു അറിയിച്ചിരിക്കുന്നു. ഇത് നടപ്പിൽ വരുന്നതായാണ് സൂചനകൾ. വാക്ക് പാലിച്ചുകൊണ്ട് ബിഎംഡബ്ല്യൂ തങ്ങളുടെ പ്രശസ്ത എസ് യു വി കളായ X3 xഡ്രൈവ് 28i, X5 xഡ്രൈവ്35i എന്നീവ ഡിസംബർ 7 നു ഇന്ത്യയിൽ ഇറക്കുകയാണ്. രണ്ടുമോഡലുകളിലും ചെന്നൈയിലെ പ്ലാന്റുകളിൽ നിർമിച്ചവയും അവിടെയുള്ള ഷോറൂമുകളിൽ ലഭ്യവുമാണ്.

Posted on : 2016-12-13
804
image
ഡിസംബർ 2016 - പുതിയ കാറുകൾ വാങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം

ഡിസംബർ എപ്പോഴും ഓട്ടോമൊബൈൽ മേഖലക്ക് ആനുകുല്യങ്ങളുടെയും വിലക്കുറവുകളുടെയും നല്ല കരാറുകളുടെയും സമയമാണ്. തങ്ങളുടെ പക്കലുള്ള സ്റ്റോക്ക് പരമാവധി വിറ്റഴിക്കുക എന്നത് ലക്ഷ്യമിട്ട് പതിവിലും വലിയ ആനുകൂല്യങ്ങൾ എല്ലാ കമ്പനികളും നൽകുന്നത്കൊണ്ടു തന്നെ വലിയ മത്സരമാണ് ഈ സമയത്ത് വിപണിയിൽ നടക്കുന്നത്. 2017 ഓടെ അസംസ്കൃത വസ്തുക്കളുടെ വിലവർദ്ധനവ് മൂലം വാഹന വില ഉയരാനിടയുണ്ട് എന്ന വാർത്തയും എത്തിയിട്ടുണ്ട്.

Posted on : 2016-12-10
850
image
ഓട്ടോമൊബൈൽ മേഖലയിൽ GST യുടെ സ്വാധീനം

GST ബിൽ രാജ്യസഭയിൽ പാസ്സായപ്പോൾ ഓട്ടോമൊബൈൽ ഇൻഡസ്ട്രി അതിനെ ഇരുകൈകളും നീട്ടിയാണ് സ്വീകരിച്ചത്.വാഹനങ്ങളുടെ വിലയിലും ഇപ്പോൾ നിലവിലുള്ള പരോക്ഷമായ പല നികുതികളിന്മേലും നല്ല രീതിയിലുള്ള ഇളവുണ്ടാകും എന്ന പ്രതീക്ഷയായിരുന്നു അതിനു കാരണം.

Posted on : 2016-12-02
539
image
ബി എം ഡബ്ള്യു 520 ഡി എം സ്പോർട്ട് ഇന്ത്യൻ വിപണിയിൽ, വില 54 ലക്ഷം രൂപ

ലോകത്തിലെ ആഡംബരകാർ നിർമാണ കമ്പനിയായ ബി എം ഡബ്ള്യു ഏറ്റവും പുതിയ 520ഡി എം സ്പോർട്ട് ഇന്ത്യൻ വിപണിയിലിറക്കി.നവീകരിച്ച പുതിയ മോഡലിന് ഇപ്പോൾ നിലവിലുള്ള മോഡലുമായി പേരിൽ മാത്രമേ സാമ്യതയുള്ളൂ. കമ്പനിയുടെ ചെന്നൈയിലുള്ള നിർമാണ ശാലയിൽ നിർമ്മിച്ചെടുത്ത ഈ പുതിയകാർ രാജ്യത്തെ എല്ലാ ബി എം ഡബ്ള്യു ഡീലർഷിപ്പുകളിലും ഉപഭോക്താക്കൾക്ക് ലഭ്യമാണ്.

Posted on : 2016-08-03
522
image
ഹ്യുണ്ടായ് ടക്സൺ - ആദ്യ വിശകലനം

നവംബർ 14 നു ഹ്യുണ്ടായ് തങ്ങളുടെ ഏറ്റവും പുതിയ SUV ഹ്യുണ്ടായ് ടക്സൺ ലോഞ്ച് ചെയ്തു. അന്ന് മുതൽ തന്നെ കമ്പനി ഡീലേഴ്സ് നിർത്താതെയുള്ള ഫോൺ അന്വേഷണങ്ങൾക്ക് മറുപടി കൊടുക്കുന്ന തിരക്കിലാണ്. കമ്പനിയുടെ മികവിനും കഠിനാധ്വാനത്തിനുമുള്ള അംഗീകാരമായി കഴിഞ്ഞ 3 വർഷങ്ങൾ തുടർച്ചയായി ഇന്ത്യൻ കാർ ഓഫ് ദി ഇയർ അവാർഡ് ഹ്യുണ്ടായ് സ്വന്തമാക്കിയിരുന്നു.

Posted on : 2016-12-01
505
image
സ്കോഡ റാപ്പിഡ് 8.27 ലക്ഷം രൂപ വിലയിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്തു

• കുറ്റമറ്റ അലങ്കാരങ്ങളും മാറ്റങ്ങളുമായാണ് സ്കോഡ റാപിഡ് ഫേസ് ലിഫ്റ്റിന്റെ രണ്ടു ട്രിമ്മുകളും എത്തിയിരിക്കുന്നത്

• ഒരു ലക്ഷം രൂപ ടോക്കൺ അഡ്വാൻസിൽ ബുക്കിങ് ആരംഭിച്ചിരിക്കുന്നു.

റാപ്പിഡ് 2016 ന്റെ ഡീസൽ വേരിയന്റ് ഒരു അപ്ഗ്രേഡഡ് എഞ്ചിനുമായാണ് എത്തുന്നത്.

• വില പെട്രോൾ വേരിയന്റിന് 8.27 ലക്ഷം മുതൽ 11.56 ലക്ഷം രൂപ വരെയും ഡീസലിന് 9.48 ലക്ഷം രൂപ മുതൽ 12.67 ലക്ഷം വരെയുമാണ്

Posted on : 2016-11-12
484
image
മെഴ്സിഡസ് ബെൻസ് ഹൈബ്രിഡ് ഇലക്ട്രിക് കാറുകൾ നിർമിക്കാനൊരുങ്ങുന്നുന്നതായി കമ്പനി അറിയിപ്പ്.

രാജ്യത്തെ മലിനീകരണ പ്രശ്നം രൂക്ഷമായതോടെ അത് നിരോധിക്കാൻ ഇന്ത്യൻ ഗവണ്മെന്റ് ദ്രുതഗതിയിൽ പല നടപടികളും സ്വീകരിച്ചു തുടങ്ങി. എന്നാൽ ഇതോടൊപ്പം മിക്ക ഓട്ടോമൊബൈൽ കമ്പനികളും കൈ കോർത്തു തുടങ്ങി എന്നാണ് അറിയാൻ സാധിക്കുന്നത്.

Posted on : 2016-10-10
894
image
സെക്കൻഡ് ജനറേഷൻ ടൊയോട്ട ഫോർച്ചുണർ ലോഞ്ച് ചെയ്തു. വില 25.92 ലക്ഷം രൂപ.

കുറെ വർഷങ്ങൾക്കു ശേഷമാണു 2016 നവംബർ 3 നു ടൊയോട്ട ഫോർച്ചുണറിന്റെ പുതിയ വാഹനം ഇന്ത്യയിൽ ഇറങ്ങിയിരിക്കുന്നത്. 25.92 ലക്ഷം രൂപ മുതൽ 31.12 ലക്ഷം രൂപ വരെയാണ് വില. ഇന്നോവ ക്രിസ്റ്റയുടെ ലോഞ്ചിനു ശേഷം അധിക സമയമെടുക്കാതെ തന്നെയാണ് ടൊയോട്ട കിർലോസ്കർ മോട്ടോർ പുതിയ ഫോർച്ചുണർ നിരത്തിലിറക്കുന്നത്. ഇന്റീരിയറിലും എക്സ്റ്റീരിയറിലും ഒട്ടേറെ പുതുമകളോടെയാണ് പുതിയ ഫോർച്ചുണർ എത്തിയിരിക്കുന്നത്. TNGA പ്ലാറ്റ്ഫോമിൽ നിർമിച്ചിട്ടുള്ള പുതിയ ഫോർച്ചുണർനു മുൻപത്തേതിനേക്കാൾ കുറച്ചു മെലിഞ്ഞ രൂപമാണ്. അതേസമയം മികച്ച ഡ്രൈവബിലിറ്റിയും പ്രകടനവും കാഴ്ച വക്കുന്നതുമാണ്.

Posted on : 2016-11-15
646
image
ചണ്ഡീഗഡ് പോളിടെക്നിക് കോളേജുമായി ഹ്യുണ്ടായ് കൈകോർക്കുന്നു.

കുറച്ചു കാലങ്ങളായി രാജ്യത്ത് നിലനിൽക്കുന്ന സാഹചര്യങ്ങൾക്കനുസരണമായി ഇന്ത്യൻ ഓട്ടോമൊബൈൽ ഇൻഡസ്ട്രി നിരവധി അവസരങ്ങളാണ് യുവാക്കൾക്കായി ഒരുക്കുന്നത്.പക്ഷെ നിരാശാജനകമായ ഒരു വസ്തുത എന്താണെന്നാൽ ഇന്ത്യയിൽ ഒരു ഓട്ടോമൊബൈൽ കമ്പനിക്ക് പോലും യോഗ്യതകളുള്ള ആളുകളെ നിയമിക്കാനാവുന്നില്ല. അടിസ്ഥാന യോഗ്യതയുള്ളവരുടെ അഭാവം തന്നെയാണ് ഇതിനു കാരണം. വേണ്ട രീതിയിലുള്ള ട്രെയ്നിങ്ങും കരിക്കുലവും ഉപയോഗിക്കുന്ന സ്ഥാപനങ്ങളും വിരളമാണ്.

Posted on : 2016-11-11
434
image
മഹിന്ദ്ര പുതിയ e2O ലോഞ്ച് ചെയ്തു. വില 5.46 ലക്ഷം രൂപ.

 എനർജി ട്ടു ഓക്സിജൻ പ്ലസ് എന്നതിൽ നിന്നാണ് e2oക്കു ആ പേര് വന്നത്.

 ഇപ്പോഴുള്ള e2o ഇൽ നിന്നും ചെറിയ വ്യത്യാസമോടെ ഇറങ്ങുന്ന പുതിയ e2o ക്കു നാലു ഡോറുകളുണ്ട്.

 P2,P4 ,P6 ,P8 എന്നിങ്ങനെ നാലു വാരിയന്റുകലീലാണ് വാഹനം ഇറങ്ങിയിട്ടുള്ളത്.

 5.46 ലക്ഷം രൂപ മുതൽ 8.46 ലക്ഷം വരെയാണ് വില

Posted on : 2016-10-25
875
image
ഇന്ത്യൻ നിർമിത ജീപ്പ് കോംപസ് 25 ലക്ഷം രൂപക്ക് ലഭ്യമാകുമെന്നു പ്രതീക്ഷ.

ഓഗസ്റ്റ് ഒന്ന് , വിശ്വപ്രസിദ്ധമായ ജീപ്പ് ഗ്രാൻഡ് ചെരൊക്കെയുടെ ഇന്ത്യൻ ലോഞ്ചിനു സാക്ഷ്യം വഹിച്ചിരുന്നു. ബ്രാൻഡിനെ ഇന്ത്യയിലേക്ക് കൊണ്ട് വന്നത് ഫിയറ്റ് ക്രിസ്ലർ ഓട്ടോമൊബൈൽസ് ആയിരുന്നു. മുഴുവനായി നിർമിച്ച യൂണിറ്റുകളായാണ് ഈ വാഹനം ലോഞ്ച് ചെയ്തത്. അതുകൊണ്ടു തന്നെ വലിയ വില നിരക്കുകളുമാണിവക്കുള്ളത്.അതെ സമയം തന്നെ ഇന്ത്യയിലെ തങ്ങളുടെ പുതിയ ഫെസിലിറ്റി ഉപയോഗപ്പെടുത്തി ഇന്ത്യൻ നിർമിത SUV ഉടൻ വിപണിയിലെത്തിക്കുമെന്നും കമ്പനി സൂചന നൽകിയിരുന്നു.

Posted on : 2016-10-13
1167
image
ജീപ്പിന്റെ രണ്ടു മോഡലുകൾ ഇന്ത്യൻ വിപണികളിൽ

ഓട്ടോ എക്സ്പോ 2016 മുതൽ ഇന്ത്യയിലേക്ക് വരുന്നതിനായുള്ള തയായറെടുപ്പുകൾ നടത്തിക്കൊണ്ടിരുന്നു എങ്കിലും ജീപ്പിന്റെ ഇന്ത്യയിലേക്കുള്ള വരവ് പല കാരണങ്ങളാൽ നീണ്ടു പോവുകയായിരുന്നു.രണ്ടു വാഹനങ്ങൾ ഇന്ത്യയിൽ ലോഞ്ചു ചെയ്യിച്ചുകൊണ്ട് ജീപ്പ് വരവറിയിച്ചിരിക്കുകയാണ്

Posted on : 2016-08-11
560
image
6.85 ലക്ഷത്തിൽ ആരംഭിക്കുന്ന വില നിരക്കുകളുമായി അർബൻ ക്രോസ്സ് ഇന്ത്യൻ വിപണിയിലേക്ക്.

ആഘോഷ കാലം ആരംഭിക്കുന്നതിനു മുൻപ് തന്നെ ഫിയറ്റ് ക്രിസ്ലർ ഓട്ടോമൊബൈൽസ്6.45 ലക്ഷത്തിൽ ആരംഭിക്കുന്ന വില നിരക്കുകളുമായി അവെഞ്ചുറാ ഹാർബർ ക്രോസ്സ് ഇന്ത്യൻ വിപണിയിൽ എത്തിച്ചിരിക്കുകയാണ്.

Posted on : 2016-09-25
415
image
മാരുതി സുസുക്കിയിൽ നിന്നും സ്വിഫ്റ്റ് ഡെക്കയുടെ ലിമിറ്റഡ് എഡിഷൻ എത്തുന്നു.

നിങ്ങൾ ഒരു ലിമിറ്റഡ് എഡിഷന് വേണ്ടി കാത്തിരിക്കുകയാണോ.? എങ്കിൽ ഇത് നിങ്ങൾക്ക് പുഞ്ചിരിക്കാനുള്ള അവസരമാണ്.സ്വിഫ്റ്റ് ഡെക്ക വിപണിയിൽ എത്തിക്കഴിഞ്ഞു.

• മാരുതി തങ്ങളുടെ സ്പോർട്സ് മോഡൽ സ്വിഫ്റ്റ് ഡെക്ക ലോഞ്ച് ചെയ്തിരിക്കുകയാണ്.

• സ്വിഫ്റ്റിന്റെ അതെ എഞ്ചിനാണെങ്കിലും ഇന്റീരിയറിലും എക്സ്റ്റീരിയറിലും ധാരാളം മാറ്റങ്ങളുമായാണ് ഡെക്ക എത്തുന്നത്.

• Vxi , Vdi എന്നീ രണ്ടു വേരിയന്റുകളിൽ ലഭ്യമാകും.

• Vxi ക്ക് 5.94 ലക്ഷം രൂപയും, Vdi ക്കു 6.86 ലക്ഷം രൂപയുമാണ് എക്സ് ഷോറൂം വില.

Posted on : 2016-09-02
623
image
ലോകത്തിലെ ആദ്യത്തെ ഡ്രൈവർ രഹിത കാറുകളുമായി ന്യൂടോണമി സിംഗപ്പൂർ വീഥികളിലേക്ക്.

ഒരു സ്റ്റാർട്ട് അപ്പ് കമ്പനി ആയ ന്യുടോണമി രണ്ട് MIT ബ്രയിൻസിനെ ഒരുമിച്ച് കൊണ്ടുവന്നാണ് സിംഗപ്പൂരിൽ ഡ്രൈവർ രഹിത കാർ നിർമിച്ചിട്ടുള്ളത്. വലിയ നിർമാതാക്കളായ യൂബർ ഉൾപ്പെടെയുള്ള കമ്പനികൾ സമാന രീതിയിലുള്ള വാഹനങ്ങളുടെ നിർമ്മാണത്തിലാണ്

Posted on : 2016-09-16
428
image
ഓഗസ്റ്റിൽ ഉയർന്ന വില്പന നിരക്ക്: കാർ നിർമാതാക്കൾക്ക് നിറഞ്ഞ സംതൃപ്തി

2016 ഓഗസ്റ്റ് ഒരുവിധം എല്ലാ ഔട്ടോമൊബൈൽ നിർമ്മാതാക്കൾക്കും ആശ്വാസകരമായതായാണ് സൂചന. വിൽപ്പനയിൽ കാര്യമായ വർധനവാണ് പല കമ്പനികളും ഉണ്ടാക്കിയിരിക്കുന്നത്.സെവൻത് ഡേ കമ്മീഷൻ നടപ്പിൽ വന്നതും തെളിഞ്ഞ മൺസൂണും എല്ലാം വിൽപനയെ സഹായിച്ചതായാണ് കമ്പനികൾ പറയുന്നത്. വളരെ മികച്ച വിൽപ്പന നിരക്കുമായി മുന്നിരയിലുള്ളത് മാരുതി, നിസ്സാൻ, ഹ്യുണ്ടായ് തുടങ്ങിയ കമ്പനികളാണ്.

Posted on : 2016-11-21
456
image
GST ബിൽ ഓട്ടോമൊബൈൽ മേഖലക്ക് അനുഗ്രഹമായേക്കും.

കഴിഞ്ഞ ഓഗസ്റ്റ് 3 നു രാജ്യസഭയിൽ സമർപ്പിച്ചതു മുതൽ GST ബിൽ ചർച്ചാവിഷയമായിരുന്നു. ഇന്ത്യയിലെ വിവിധ വ്യാപാര മേഖലകൾ ഇതിന്റെ ഗുണദോഷ ഫലങ്ങൾ എന്തായിരിക്കുമെന്നറിയാനുള്ള ആകാംക്ഷയിലാണ്.

Posted on : 2016-11-29
536
image
ഡീസൽ കാർ നിരോധനം സംബന്ധിച്ചുള്ള നാഷണൽ ഗ്രീൻ ട്രിബുണലിന്റെ ഹർജി സുപ്രീം കോടതിയിൽ

2015 ലെ, നാഷണൽ ഗ്രീൻ ട്രിബുണലിന്റെ, ഡൽഹിയിലെ അന്തരീക്ഷ മലിനീകരണം കുറക്കുന്നതിനായുള്ള ശ്രമങ്ങളുടെ ഫലമായി സുപ്രീം കോടതി ഡീസൽ വാഹനങ്ങൾക്ക് 2016 മാർച്ച് 30 വരെ നിരോധനം ഏർപ്പെടുത്തിയിരുന്നു. പിന്നീട് ഈ നിരോധനം ഏപ്രിൽ 30 വരെ നീട്ടുകയും ചെയ്തു.

Posted on : 2016-06-29
556
image
Posted on : 2016-05-21
410
image
എയർബാഗ് പ്രശ്നങ്ങളെ തുടർന്നു ഹോണ്ട വാഹനങ്ങൾ തിരി ച്ചെടുക്കുന്നു

ഹോണ്ട കാർസ് ഇന്ത്യ ഏകദേശം രണ്ടു ലക്ഷത്തോളം കാറുകൾ വിപണിയിൽ നിന്നും തിരിച്ചെടുക്കുകയാണ്

Posted on : 2016-07-17
479
image
ടാറ്റയുടെ ടിയാഗോ വിപണിയിലേക്ക്

ഒരു ലക്ഷത്തിൽ പരം അന്വേഷണങ്ങൾ എന്ന അപൂർവ നേട്ടവുമായി ടാറ്റയുടെ ടിയാഗോ വിപണിയിലേക്ക്.

Posted on : 2016-04-20
781
image
പ്രിയസ് ട്രേഡ്മാർക്ക് - ടോയോട്ടക്ക് അനുകൂല വിധി

പ്രിയസ് ട്രേഡ്മാർക്കിനെ ചൊല്ലിയുണ്ടായ നിയമയുദ്ധത്തിൽ ടോയോട്ടക്കു അനുകൂല വിധി

Posted on : 2016-07-16
833
image
ഡീസൽ നിരോധനം തൽക്കാലത്തേക്ക് റദ്ദ് ചെയ്തു കൊണ്ടു ഡൽഹി സുപ്രീം കോർട്ട് നടപടി

ഡൽഹി സുപ്രീം കോർട്ടിന്റെ ഡീസൽ നിരോധനം തൽക്കാലത്തേക്ക് റദ്ദ് ചെയ്തു കൊണ്ടുള്ള നടപടി വാഹനനിര്മാതാക്കൾക്ക് തലകളിക ആശ്വാസം ആയിട്ടുണ്ട്. നിരോധനം റദ്ദ് ചെയ്തുകൊണ്ടും ഡീസൽ വാഹനങ്ങൾ നിരത്തിലിറക്കാൻ അനുവദിച്ചുകൊണ്ടുമുള്ള വിധി സുപ്രീം കോടതിയാണ് പുറപ്പെടുവിച്ചത്.

Posted on : 2016-08-19
495
image
ഫോർഡ് മസ്റ്റംഗ് വിപണിയിലേക്ക്

52 വർഷങ്ങൾളുടെ കാത്തിരിപ്പിനൊടുവിൽ ഫോർഡിൽ നിന്നും മസ്റ്റംഗ് ജി ടി ഇന്ത്യയിലെത്തിയിരിക്കുന്നു. 65 ലക്ഷം രൂപ ഷോറൂം വിലയുമായാണ് മസ്റ്റംഗ് ഇന്ത്യയിൽ ഇറങ്ങിയിരിക്കുന്നത്. ഇന്ത്യൻ വാഹനപ്രേമികൾ നിറഞ്ഞ പുഞ്ചിരിയോടെ തന്നെയാണ് മസ്റ്റംഗിനെ സ്വീകരിച്ചിരിക്കുന്നത്.

Posted on : 2016-07-05
969
image
മാരുതി സുസുക്കി വീണ്ടും വില്പനയിൽ ചരിത്രം സൃഷ്ടിക്കുന്നു

ജൂണിലെ പത്തു ശതമാനം വില്പന കുറവ് എന്ന വീഴ്ചയിൽ നിന്നും അതി ശക്തമായ കുതിപ്പാണ് മാരുതി നടത്തിയിരിക്കുന്നത്.

Posted on : 2016-08-03
689
image
ഡീസൽ കാർ നിരോധനം

ഡീസൽ കാറുകൾക്ക് ഏര്പ്പെടുത്തിയ നിരോധനം സാമുഹ്യ സാമ്പത്തിക പ്രശ്നങ്ങൾക്ക് കാരണമായേക്കും.

Posted on : 2016-07-07
492
image
ബ്രെക്സിറ്റുമായി ബന്ധപ്പെട്ട വാർത്തകൾ ഓട്ടോ സ്റ്റോക്സിനേയും മോശമായി തന്നെ ബാധിച്ചിരിക്കുകയാണ്.

ആഗോള സാമ്പത്തിക വ്യവസ്ഥയെ തന്നെ ബാധിച്ച ബ്രെക്സിറ്റുമായി ബന്ധപ്പെട്ട വാർത്തകൾ ഓട്ടോ സ്റ്റോക്സിനേയും മോശമായി തന്നെ ബാധിച്ചിരിക്കുകയാണ്.

Posted on : 2016-07-25
425
image
പുതിയ ഡാറ്റ്‌സൻ റെഡി-ഗോ 1.0L

വിശാലമായ മനസ്സോടെ

നിസാൻ മോട്ടോർക്കോർപ്പിന്റെ കീഴിലുള്ള ബ്രാൻഡായ ഡാറ്റ്സന്റെ ഇന്ത്യയിലെ അരങ്ങേറ്റം അത്ര സുഖമുള്ളതായിരുന്നില്ല. പല കാരണങ്ങൾ കൊണ്ടും ഇവരുടെ ഗോ, ഗോ പ്ളസ് എന്നീ മോഡലുകൾക്ക് ഇന്ത്യയിൽ നേരിട്ട തിരിച്ചടികൾ നമ്മിലാരും മറന്നിരിക്കാനിടയില്ല. നാശത്തിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരുന്ന ഈ ജാപ്പനീസ് ബ്രാൻഡിന് ഇവിടെ പുതുജീവൻ നല്കിയ മോഡലാണ് റെഡിഗോ.

Posted on : 2017-11-05
839
image
ഗ്രാന്റ് ചെരോക്കി

ഇന്ത്യക്കാരന് 'ജീപ്പ്' എന്നാൽ മഹീന്ദ്രയുടെ മോഡലാണ്. എന്നാൽ യഥാർത്ഥ ജീപ്പ് അതല്ല. 'ജീപ്പ്' ഒരു അമേരിക്കൻ, എസ് യു വി നിർമ്മാണകമ്പനിയാണ്. 1941ൽ ജനിച്ച അമേരിക്കൻ മോട്ടോഴ്സ് എന്ന കമ്പനിയാണ് ജീപ്പ് എന്ന പേരിൽ എസ്യുവികൾ നിർമ്മിച്ചു തുടങ്ങിയത്. നമ്മുടെ നാട്ടിൽ പണ്ട് കണ്ടുവന്നിരുന്ന 'വില്ലീസ് ജീപ്പ്' അമേരിക്കൻ മോട്ടോഴ്സിന്റെ വകയായിരുന്നു. രണ്ടാം ലോകമഹായുദ്ധ കാലത്ത് അമേരിക്കൻ സൈന്യം ഏറ്റവുമധികം ഉപയോഗിച്ചത് ജീപ്പിന്റെ ഫോർവീൽ ഡ്രൈവ് വാഹനങ്ങളാണ്. ബൻതാം, പിഗ്മി, വില്ലീസ്, കൈസർ എന്നീ പേരുകളിലെല്ലാം ജീപ്പിന്റെ വാഹനങ്ങൾ പുറത്തുവന്നു. സിവിലിയൻ-ആർമി മോഡലുകളുണ്ടായിരുന്ന അമേരിക്കൻ മോട്ടോഴ്സിനെ ഫിയറ്റ് ഏറ്റെടുത്തത് 1987ലാണ്.

Posted on : 0000-00-00
1565
image
ഡാട്സൺ റെഡിഗോ

കൊൽക്കത്ത. കൊളോണിയൽ ബംഗ്ലാവുകളുടെയും വൃത്തിഹീനമായ ഗലികളുടെയും നഗരം. വമ്പൻ രമ്യഹർമ്യങ്ങളുടെയും അംബരചുംബികളുടെ യും നഗരം. മഞ്ഞ പെയിന്റടിച്ച അംബാസഡർ ടാക്സികളുടെ നഗരം. ഏറ്റവും ഒടുവിൽ കൊൽക്കത്തയിൽ വന്നു പോയത് കൊച്ചിയിൽ നിന്ന് ഭൂട്ടാനിലേക്ക് ഡ്രൈവ് ചെയ്തപ്പോഴാണ്. കൊച്ചി-കൊൽക്കത്ത-സിലിഗുരി-ജയ്ഗാവ് വഴിയാണ് അന്ന് ഭൂട്ടാനിൽ പ്രവേശിച്ചത്.

Posted on : 0000-00-00
1421
image
വിറ്റാര ബ്രെസ

മാരുതിക്ക് ഒരേയൊരു കുറവേ ഉണ്ടായിരുന്നുള്ളൂ. ഒരു കോംപാക്ട് എസ് യു വി. വിറ്റാര എന്ന എസ് യു വി കുറേക്കാലം മുമ്പ് വിപണിയിലെത്തിയെങ്കിലും കൂടിയ വിലയും പെട്രോൾ എഞ്ചിനും ജനങ്ങളെ വിറ്റാരയിൽ നിന്ന് അകറ്റി നിർത്തി. തന്നെയുമല്ല, വിലകൂടിയ വാഹനങ്ങൾ വാങ്ങുകയാണെങ്കിൽ എന്തിന് മാരുതി, മറ്റേതെങ്കിലും ബ്രാന്റ് പോരേ എന്നു ജനം കരുതുകയും ചെയ്തു. എന്നാൽ സിയാസ് എന്ന പ്രീമിയം സെഡാൻ വന്നതോടെയും ബലേനോ എന്ന ലൈഫ് സ്റ്റൈൽ ഹാച്ച്ബായ്ക്ക് നെക്സ എന്ന ലൈഫ്സ്റ്റൈൽ ഷോറൂമിലൂടെ വിൽക്കാൻ തുടങ്ങുകയും ചെയ്തപ്പോൾ കഥ മാറി. വില കൂടിയ മാരുതി വാഹനങ്ങൾ വാങ്ങാനും ആളുണ്ടായി.

ഇതിനിടെയാണ് ഫോർഡ്, ഇക്കോസ്പോർട്ടും മഹീന്ദ്ര കെ യു വി 100 ഉം ഹ്യുണ്ടായ്, ക്രെറ്റയും കൊണ്ടുവന്ന് ഇന്ത്യാക്കാരന്റെ മനസ്സിളക്കിയത്. കോംപാക്ട് എസ്യുവി മാർക്കറ്റ് അതോടെ തളിർത്തു, പൂത്തു. എല്ലാക്കാര്യത്തിലും മുമ്പേ നടക്കുന്നവനായ മാരുതിക്ക് ഇതു കണ്ടാൽ സഹിക്കുമോ! ഉടനടി മാരുതിയുടെ ഇന്ത്യയിലെ റിസർച്ച് ആന്റ് ഡവലപ്പ്മെന്റ് വിങ്ങ് ഉണർന്നെഴുന്നേറ്റ് സജ്ജമായി. അങ്ങനെ അവർ ഡിസൈൻ ചെയ്ത് നിർമ്മിച്ചെടുത്ത സുന്ദരനാണ് വിറ്റാര ബ്രെസ.

Posted on : 0000-00-00
1262
image
ബി എം ഡബ്ള്യു എക്സ് വൺ

ഈയടുത്തകാലം വരെ ബി എം ഡബ്ള്യു കുടുംബത്തിലെ 'കുഞ്ഞാവ' എന്നു വിശേഷിപ്പിക്കാമായിരുന്നു എക്സ് വണ്ണിനെ; 'എക്സ്' സീരീസ് എസ് യു വികൾക്കിടയിലെ നവജാതൻ, ഓമനത്തം തുളുമ്പുന്ന രൂപവും രസികൻ എഞ്ചിനും താങ്ങാവുന്ന വിലയുമൊക്കെയായി ഉഗ്രപ്രതാപികളായ 'എക്സ്' സഹോദരങ്ങൾക്കൊരു കുഞ്ഞനുജൻ. ഇന്ന്, പിറന്നിട്ട് 7 കൊല്ലം പിന്നിടുമ്പോൾ എക്സ് വൺ അതിന്റെ രണ്ടാം തലമുറയിലേക്കു കടന്നിരിക്കുകയാണ്. രൂപത്തിലും സാങ്കേതികതകളിലും ഏറെ പുതുമകളുമായെത്തുന്ന പുത്തൻ എക്സ് വണ്ണിനെയാണ് ഇനി നാം പരിചയപ്പെടുവാൻ പോകുന്നത്.

Posted on : 0000-00-00
1148
image
ഫോക്സ് വാഗൺ അമിയോ

ഫോക്സ്വാഗൺ മോഡലുകൾ ഒരിക്കൽ ഉപയോഗിച്ചവർ എന്നെന്നും 'ഫോക്സ്വാഗൺ ഫാനു'കൾ ആയി മാറുന്നതായാണ് കണ്ടുവന്നിട്ടുള്ളത്. ചെറിയ ഹാച്ച് ബായ്ക്കായ പോളോ മുതൽ പ്രീമിയം ലക്ഷ്വറി സെഡാനായ പസാറ്റ് വരെയുള്ള മോഡലുകൾ ഉപയോഗിച്ചിട്ടുള്ളവർ ആ ബ്രാന്റ് വിട്ടുപോകാൻ തയ്യാറാകാറില്ല. ജർമ്മൻ എഞ്ചിനീയറിങ്ങിന്റെ നിദർശനങ്ങളാണ് ഓരോ ഫോക്സ്വാഗൺ മോഡലും. കൈവിട്ടു പോകാത്ത ഹാൻഡ്ലിങ്ങും മികച്ച നിലവാരമുള്ള നിർമ്മാണവും എക്സ്റ്റീരിയർ സ്റ്റൈലിങ്ങുമൊക്കെയാണ് ഫോക്സ്വാഗന്റെ മുഖമുദ്ര.

Posted on : 0000-00-00
1308