HOME  →  CAR NEWS  →  DETAILED NEWS
CAR NEWS
മാരുതി സുസുക്കി സ്വിഫ്റ്റ് 2017 പുതിയ കുപ്പിയിൽ പഴയ വീഞ്ഞോ? നോക്കാം

img

മാരുതി സുസുക്കി ഏതാനും ദിവസങ്ങൾക്കുമുൻപ് ജപ്പാനിൽ ലോഞ്ച് ചെയ്ത പുതിയ സ്വിഫ്റ്റ് 2017 ഇന്ത്യയിലേക്കെത്താൻ ഇനി മാസങ്ങൾമാത്രം.
ഈ വർഷത്തിന്റെ രണ്ടാം പകുതിയിലെത്തുമെന്നാണ് സൂചന എങ്കിലും വർഷത്തിന്റെ മധ്യത്തോടെ എത്തുമെന്ന് പ്രതീക്ഷിക്കുന്നവരുമുണ്ട്.

2005ൽ ഇറങ്ങിയ സ്വിഫ്റ്റിന്റെ അതുല്യമായ ആദ്യരൂപം പെട്ടന്നാണ് ജനപ്രീതിനേടിയത്. അതിന്ശേഷം കാര്യമായ മാറ്റങ്ങളൊന്നും തന്നെ സ്വീകരിക്കാതെ തുടർന്ന സ്വിഫ്റ്റ് 2017ൽ പുതിയൊരു രൂപരേഖയോടെയാണ് പുറത്തിറങ്ങുന്നത്.

സ്വിഫ്റ്റ് 2017 നെ ഒന്നാന്തരമാകുന്ന വ്യത്യാസങ്ങൾ എന്തൊക്കെയാണെന്ന് അറിയണ്ടേ?

• പുതിയ സ്വിഫ്റ്റ് 2017 ൽ ഗാംഭീര്യം കലർന്ന നവീന രൂപരേഖയാണ് ഉടനീളം കാണാനാകുന്നത്. നൂതനമായ സാങ്കേതിക വിദ്യകളും ആഡംബരവും കലർന്നതാണ് ഉൾഭാഗം.

• ബലേനോവിൽ അവതരിപ്പിച്ച എസ് എച് വി എസ് മൈൽഡ് ഹൈബ്രിഡ് പ്ലാറ്റ്ഫോം നിർമിച്ചതു കാരണം ഇതിന്റെ ഭാരം മുമ്പത്തേക്കാൾ 100 കിലോയോളം കുറവാണെന്നും ഒപ്പം ദൃഢമായ ആകാരവുമാണെന്നും പറയപ്പെടുന്നു.

• പുറത്തെ ഡിസൈനിൽ വന്ന മാറ്റങ്ങളിൽ എടുത്തു പറയാവുന്നത് ഷഡ്ബുജാകൃതിയിലുള്ള ഹണികോംബ്ഗ്രിൽ, അതിനു താഴെ കറുപ്പിന്റെ ഒരുചട്ട, എൽ ഇഡി ഡേടൈം റണ്ണിങ് ലാംപ്സോടുകൂടിയ പ്രൊജക്ടർ ഹെഡ് ലാംപ്സ് , എൽ ഇ ഡി ടെയിൽ ലാംപ്സ്, ഫോഗ് ലാംപ്സ്, തലയെടുപ്പുള്ള ബോണറ്റ്, ചെത്തിയെടുത്ത ബമ്പറുകൾ എന്നിവയൊക്കെയാണ്.

• പുറത്തെ റിയർ വ്യൂ മിററിൽ ഇൻഡിക്കേറ്റർ ലൈറ്റ്സ് നൽകിയിട്ടുണ്ട്. സി- പില്ലറിലാണ് പിൻവശത്തെ കതകിന്റെ ഹാൻഡിൽ നൽകിയിട്ടുള്ളത് എന്നത് ശ്രദ്ധേയമാണ്. 16 - ഇഞ്ചിന്റെ ചതുർ ബുജാകൃതിയിലുള്ള അലോ വീലുകൾ എന്നിങ്ങനെ ഒട്ടനവധി സവിശേഷതകൾ ഈ മൂന്നാം തലമുറക്കാരനു അവകാശപ്പെടാനുണ്ട്.

• ഉൾഭാഗത്ത് സാങ്കേതിക വിദ്യയുടെ നൂതന പരിഷ്കാരങ്ങൾ കാണാം. ആപ്പിൾകാർപ്ളേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയുമായി അനുഗുണമായ ടച്ച്സ്ക്രീൻ ഇന്ഫോടെയ്ന്മെന്റ് സിസ്റ്റം, നിരവധി കോൺട്രോളുകളുള്ള അടിഭാഗം പരന്ന സ്റ്റിയറിങ് വീൽ, നവീനമായ ഡാഷ്ബോർഡും സീറ്റുകളും, മീറ്റർ ഡിസ്പ്ളേയിൽ കുറെ വിവരങ്ങളും, ഓട്ടോ ക്ലൈമറ്റ് കണ്ട്രോൾ ഫീച്ചറും, പിൻവശത്തേക്കുള്ള എസി വെന്റുകളും ഇങ്ങനെ എണ്ണിയാൽ തീരാത്തത്രയും സവിശേഷതകളാണ് പുതിയ സ്വിഫ്റ്റിൽ ഉള്ളത്.

• ഇപ്പോഴുള്ള മോഡലിലെ 1.2 ലിറ്റർ കെ-സീരീസ് പെട്രോൾ എൻജിനും 1.3 ലിറ്റർ ഡി ഡി ഐ എസ്- ഡീസൽ എൻജിനും തന്നെയാണ് പുതിയ സ്വിഫ്റ്റിലും നൽകിയിട്ടുള്ളത്. എന്നാൽ കരുത്ത് മുന്പത്തേക്കാളും കൂടുതലാക്കുമെന്നാണ് അറിയാൻ കഴിഞ്ഞത്. സുസുക്കി 1 ലിറ്റർ ബൂസ്റ്റർ ജെറ്റ് എൻജിനും 1.5 ലിറ്റർ ഡീസൽ എൻജിനും ഇവിടെ അവതരിപ്പിക്കാൻ സാധ്യതയുണ്ടെന്നും വാർത്തകളുണ്ട്.

• മറ്റ് സുരക്ഷാ സവിശേഷതകൾക്കൊപ്പം ഡ്യൂവൽ സെൻസിംഗ് ബ്രേക്ക് സപ്പോർട്ട്, അഡാപ്റ്റീവ് ക്രൂയിസ് കണ്ട്രോൾ എന്നിങ്ങനെയുള്ള ഏറ്റവും പുതിയ സുരക്ഷാ സംവിധാനങ്ങളും പുതിയ സ്വിഫ്റ്റിലുണ്ട്.

• ജപ്പാനിൽ വിതരണം ആരംഭിച്ച സ്വിഫ്റ്റ് 2017 ന്റെ ഇന്ത്യൻ ലോഞ്ച് എന്നാണ് എന്നതിനെ കുറിച്ച് ഔദ്യോഗിക റിപ്പോർട്ടുകളൊന്നും തന്നെ ലഭിച്ചിട്ടില്ല. എങ്കിലും ഈ വർഷം പകുതിക്കു ശേഷം ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്ന ഈ പുത്തൻ ഹാച്ച്ബാക്ക് മാർച്ച് 2017 ന് നടക്കുന്ന ജനീവ മോട്ടോർ ഷോയിൽ ആഗോള വിപണിയിലേക്ക് ചുവടുവെക്കുമെന്നാണ് വാർത്ത. ഇതിന്റെ ഇന്ത്യയിലെ വില ഏകദേശം 5-7 ലക്ഷം രൂപ ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

img
2019 ജാഗ്വർ എഫ് പേസ് പെട്രോൾ വേരിയന്റ് ഇന്ത്യയിൽ ലോഞ്ച് ചെയ്തു

നിലവിലുള്ള ഡീസൽ വേരിയന്റിന് പുറമെ ജാഗ്വർ എഫ് പേസിന്റെ ഒരു പുതിയ പെട്രോൾ വേരിയന്റ് പ്രസ്റ്റീജ് 63.17 ലക്ഷം രൂപ വിലയിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്തു. കഴിഞ്ഞ വർഷം കമ്പനി നിർമ്മാണം ആരംഭിച്ച ഈ മോഡലിന്റെ ഡീസൽ വേരിയന്റ് 63.57 ലക്ഷം രൂപ വിലയിൽ ലോഞ്ച് ചെയ്തിരുന്നു. എഫ് പേസിന്റെ പെട്രോൾ പതിപ്പിനായുള്ള ബുക്കിങ് രാജ്യത്തെ ജാഗ്വർ ലാൻഡ്റോവർ ഡീലർഷിപ്പുകൾ വഴി നേരത്തെ ആരംഭിച്ചു കഴിഞ്ഞു.


img
ഫോർഡ് ആസ്പയർ ഫെയ്സ്ലിഫ്റ്റ് 5.55 ലക്ഷം രൂപ വിലയിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്തു

2018 ഫോർഡ്ആസ്പയർ 5.55 ലക്ഷംരൂപ(എക്സ്ഷോറൂംഡൽഹി) വിലയിൽ ലോഞ്ച്ചെയ്തു. നേരത്തെ ട്രെൻഡിങ് ന്യൂസിൽ റിപ്പോർട്ട് ചെയ്തിരുന്നതുപോലെ, ബ്രാൻഡിന്റെ മികച്ച വിൽപ്പന നടക്കുന്ന മോഡലിന്റെ ഈ നവീകരിച്ച പതിപ്പ് 96bhp പവർ ഉല്പാദിപ്പിക്കുന്ന ഒരു പുതിയ 1.2ലിറ്റർ ത്രീ സിലിണ്ടർ TiVCT ഡ്രാഗൺ സീരീസ് പെട്രോൾ എഞ്ചിനുമായാണെത്തുന്നത്.

image
മാരുതി സുസുക്കി ഇഗ്നിസ് അടുത്ത മാസം നിരത്തി ലേക്കിറങ്ങും

•മാരുതി സുസുക്കിഇഗ്നിസ് ജനുവരി 13ന് ലോഞ്ച് ചെയ്യും

• പ്രീമിയം അർബൻ ക്രോസ്സോവർ എന്ന് വിശേഷിപ്പിക്കുന്ന ഇഗ്നിസ് ഒത്തിരി പ്രത്യേകതകളുള്ള വാഹനമായാണ് ഇന്ത്യൻ നിരത്തുകളിലെത്തുന്നത്

• പെട്രോൾ & ഡീസൽ വേരിയന്റുകളിൽ എത്തുന്ന ഈ കാറിന് വില 5 ലക്ഷം മുതൽ 7 ലക്ഷം രൂപ വരെയായിരിക്കും എന്നാണ് റിപ്പോർട്ട്


image
ഹിന്ദുസ്ഥാൻ മോട്ടേഴ്സ് അംബാസ്സഡർ ബ്രാൻഡ് പ്യുഷോക്കു വിറ്റു

ഹിന്ദുസ്ഥാൻ മോട്ടേഴ്സ് പ്യുഷോയുമായി ഒപ്പു വെച്ച കരാർ പ്രകാരം അംബാസ്സഡർ കാർ ബ്രാൻഡും മറ്റു ചില അവകാശങ്ങളും 80 കോടി രൂപക്ക് വിറ്റുവെന്ന് റിപ്പോർട്ട്. വിറ്റു കിട്ടുന്ന പണം ജീവനക്കാരുടെ ശമ്പളകുടിശ്ശികയും മറ്റു ബാധ്യതകളും തീർക്കാൻ വിനിയോഗിക്കുമെന്ന് കമ്പനി അറിയിച്ചു.


image
മാരുതി സുസുക്കി സ്വിഫ്റ്റ് 2017 പുതിയ കുപ്പിയിൽ പഴയ വീഞ്ഞോ? നോക്കാം

മാരുതി സുസുക്കി ഏതാനും ദിവസങ്ങൾക്കുമുൻപ് ജപ്പാനിൽ ലോഞ്ച് ചെയ്ത പുതിയ സ്വിഫ്റ്റ് 2017 ഇന്ത്യയിലേക്കെത്താൻ ഇനി മാസങ്ങൾമാത്രം.
ഈ വർഷത്തിന്റെ രണ്ടാം പകുതിയിലെത്തുമെന്നാണ് സൂചന എങ്കിലും വർഷത്തിന്റെ മധ്യത്തോടെ എത്തുമെന്ന് പ്രതീക്ഷിക്കുന്നവരുമുണ്ട്.


image
ഇന്ത്യൻ നിരത്തുകൾ കീഴടക്കാൻ ഹോണ്ട WR-V മാർച്ച് 16ന് എത്തുന്നു

ഹോണ്ട WR-V (വിൻസം റൺ എബൌട്ട് വെഹിക്കിൾ) എന്ന സബ്കോംപാക്ട് ക്രോസ്സോവർ ആദ്യമായി അവതരിപ്പിച്ചത് 2016 ൽ ബ്രസീലിൽ നടന്ന സാവോ പോളോ മോട്ടോർ ഷോയിലാണ്. ഇപ്പോഴിതാ മാർച്ച് 16,2017ൽ ഹോണ്ട ഈ വാഹനം ഇവിടെ വിപണിയിലിറക്കാൻ തയ്യാറായിക്കഴിഞ്ഞു. ഇത് ഇന്ത്യൻ നിരത്തുകളിൽ എത്തുന്നതോടെ ഹോണ്ട WR-V നിർമിച്ച് വിപണിയിലെത്തിച്ച ലോകത്തിലെ തന്നെ ആദ്യത്തെ രാജ്യമെന്ന പേര് ഇന്ത്യക്ക് ലഭിക്കും. മുൻപേ ജാസ്സ് ട്വിസ്റ്റ് എന്ന പേര് നല്കാൻ തീരുമാനിച്ച ഈ ക്രോസ്സോവറിന് ഹോണ്ടയുടെ മികച്ച വാഹനമായ ജാസ്സിൽ നിന്നുമാണ് രൂപഘടന ഉൾക്കൊണ്ടിരിക്കുന്നത്. എന്നാൽ ജാസ്സിനേക്കാളും നീളവും ഉയരവും അല്പം കൂട്ടിയിട്ടുണ്ട് എന്നത് പ്രകടമാണ്.


image
മെഴ്സിഡസ് ബെൻസ് ഹൈബ്രിഡ് ഇലക്ട്രിക് കാറുകൾ നിർമിക്കാനൊരുങ്ങുന്നുന്നതായി കമ്പനി അറിയിപ്പ്.

രാജ്യത്തെ മലിനീകരണ പ്രശ്നം രൂക്ഷമായതോടെ അത് നിരോധിക്കാൻ ഇന്ത്യൻ ഗവണ്മെന്റ് ദ്രുതഗതിയിൽ പല നടപടികളും സ്വീകരിച്ചു തുടങ്ങി. എന്നാൽ ഇതോടൊപ്പം മിക്ക ഓട്ടോമൊബൈൽ കമ്പനികളും കൈ കോർത്തു തുടങ്ങി എന്നാണ് അറിയാൻ സാധിക്കുന്നത്.


image
ഇന്ത്യൻ നിർമിത ജീപ്പ് കോംപസ് 25 ലക്ഷം രൂപക്ക് ലഭ്യമാകുമെന്നു പ്രതീക്ഷ.

ഓഗസ്റ്റ് ഒന്ന് , വിശ്വപ്രസിദ്ധമായ ജീപ്പ് ഗ്രാൻഡ് ചെരൊക്കെയുടെ ഇന്ത്യൻ ലോഞ്ചിനു സാക്ഷ്യം വഹിച്ചിരുന്നു. ബ്രാൻഡിനെ ഇന്ത്യയിലേക്ക് കൊണ്ട് വന്നത് ഫിയറ്റ് ക്രിസ്ലർ ഓട്ടോമൊബൈൽസ് ആയിരുന്നു. മുഴുവനായി നിർമിച്ച യൂണിറ്റുകളായാണ് ഈ വാഹനം ലോഞ്ച് ചെയ്തത്. അതുകൊണ്ടു തന്നെ വലിയ വില നിരക്കുകളുമാണിവക്കുള്ളത്.അതെ സമയം തന്നെ ഇന്ത്യയിലെ തങ്ങളുടെ പുതിയ ഫെസിലിറ്റി ഉപയോഗപ്പെടുത്തി ഇന്ത്യൻ നിർമിത SUV ഉടൻ വിപണിയിലെത്തിക്കുമെന്നും കമ്പനി സൂചന നൽകിയിരുന്നു.


image
ഇസുസു MU-X 23.99 ലക്ഷം രൂപയ്ക്ക് ഇന്ത്യൻ വിപണിയിൽ

തങ്ങളുടെ ഇന്ത്യൻ ലൈൻ അപ്പിൽ നിന്നും MU-7 ‘നെ പിൻവലിച്ചുകൊണ്ട് ഇസുസു മോട്ടോർസിൽ നിന്നും പുതിയ SUVയായ MU-X, വ്യാഴാഴ്ച ഇന്ത്യയിൽ ഇറങ്ങി. ഈ കരുത്തുറ്റ യൂട്ടിലിറ്റി വാഹനം രണ്ടു വേരിയന്റുകളുമായാണ് എത്തിയിരിക്കുന്നത്. 23.99 ലക്ഷം രൂപ വിലയിൽ ഒരു 4x2 വേരിയന്റും, 25.99 രൂപയിൽ ഒരു 4x4 വേരിയന്റും (രണ്ടും ഡൽഹി എക്സ് ഷോറൂം വിലകളാണ്). പുതിയ തലമുറ D-Max ന്റെ അതേ പ്ലാറ്റ്ഫോം തന്നെ ഉപയോഗപ്പെടുത്തിയിരിക്കുന്ന MU-X ടൊയോട്ട ഫോർച്ചുണർ, ഫോർഡ് എൻഡവർ തുടങ്ങിയ വാഹനങ്ങളുമായാണ് മത്സരിക്കാനൊരുങ്ങുന്നത്. മാർച്ച് 2017 വരെ ആഗോളവിപണി കീഴടക്കിയ MU-X നെ അതിനു ശേഷം ഒരു ഫെയ്സ്ലിഫ്റ്റഡ് വേർഷനിലാണ് ഇസുസു അവതരിപ്പിച്ചത്. എന്നാൽ ഇന്ത്യയിൽ ഇപ്പോഴാണ് MU-Xന്റെ കാൽവെയ്പ്പ്. ഈ വാഹനത്തിന്റെ വിജയമായിരിക്കും ഇതിന്റെ ഫെയിസ്ലിഫ്ട് ഇവിടെ അവതരിപ്പിക്കുന്നതിനെ നിർണയിക്കുന്നത്.


image
2017 മാരുതി ഡിസൈർ- Rs.11,000ന് ബുക്കിംഗ് ആരംഭിച്ച് കഴിഞ്ഞു

മാരുതി സുസുക്കി തങ്ങളുടെ ഏറ്റവും ജനപ്രിയ മോഡലായ ഡിസൈറിന്റെ 2017 പതിപ്പ് മെയ് 16ന് ലോഞ്ച് ചെയ്യാൻ ഒരുങ്ങിക്കഴിഞ്ഞു. ഇതിനായുള്ള ബുക്കിങ്ങുകൾ കമ്പനി ഡീലർഷിപ്പുകളിൽ ആരംഭിച്ച് കഴിഞ്ഞു. 11,000 രൂപ കൊടുത്ത് വാഹനം മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട് എന്ന് മാത്രമല്ല നിലവിലുള്ള മോഡലിനായി ബുക്കിംഗ് ചെയ്ത ഉപഭോക്താക്കൾക്ക് ഈ പുതിയ മോഡലിലേക്ക് ബുക്കിംഗ് അപ്ഗ്രേഡ് ചെയ്യാവുന്നതുമാണ്.


CAR COMPARISON
img

MUX 2018

MU X 4WD
28.31 Lakh

img
img

CR V 2018

Diesel 4WD
32.75 Lakh

image
മാരുതി സുസുക്കി സ്വിഫ്റ്റ് സ്പെഷ്യൽ എഡിഷൻ ലോഞ്ച് ചെയ്തു

ഉത്സവസീസൺ 2018 മാരുതി സുസുക്കി സ്വിഫ്റ്റിന് ഒരു ലിമിറ്റഡ് എഡിഷൻ ലഭിക്കുന്നു. കുറച്ച് അധിക സവിശേഷതകളുമായെത്തുന്ന ഈ പ്രത്യേക പതിപ്പിന്റെ വില 4.99 ലക്ഷം(എക്സ് ഷോറൂം ഡൽഹി) രൂപയാണ്.

image
18 വാഹനങ്ങൾ പ്രദർശിപ്പിക്കുന്ന വലിയ പവിലിയനുമായി മാരുതി സുസുക്കി 2018 ഓട്ടോ എക്സ്പോയിൽ

ഇന്ത്യയിലെ ഏറ്റവും വലിയ വാഹനനിർമ്മാതാക്കളായ മാരുതി സുസുക്കി 2018 ഓട്ടോ എക്സ്പോയിൽ വലിയ വാഹന പ്രദർശനവുമായി വീണ്ടും വാർത്തകളിൽ ഇടം പിടിക്കുകയാണ്. ഇത്തവണ, ട്രാൻസ്ഫോർമോഷൻ എന്ന പ്രമേയവുമായി 4200 ചതുരശ്ര മീറ്ററിന്റെ ബൃഹത്തായ പവലിയനാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. ഈ പ്രമേയത്തിലൂടെ മാരുതി പുതുമയുള്ള ആശയങ്ങളും, രൂപ ഘടനകളും, സാങ്കേതികവിദ്യകളുമെല്ലാം വികസിപ്പിച്ചെടുക്കുന്നതിലേക്കുള്ള തങ്ങളുടെ രൂപാന്തരണത്തെ ഉദ്ഘോഷിക്കുകയും ഇത് വഴി ഉപഭോകതാക്കൾക്ക് ഭാവിയിലേക്കായി എന്തെല്ലാമാണ് കരുതിയിരിക്കുന്നത് എന്നതിലേക്ക് വഴികാട്ടുകയും ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.

image
മാരുതി സുസുക്കി സ്വിഫ്റ്റ് RS 2018 ഓട്ടോ എക്സ്പോയിൽ ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷ

ഇന്ത്യയിലെ മുൻനിര കാർ നിർമ്മാതാക്കളായ മാരുതി സുസുക്കി തങ്ങളുടെ ഏറ്റവുമധികം വിൽപ്പന നടക്കുന്ന മോഡലായ സ്വിഫ്റ്റിൻറെ, ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പുതിയ പതിപ്പ് 2018 ഓട്ടോ എക്സ്പോയിൽ ലോഞ്ച് ചെയ്യുമെന്ന് അഭ്യൂഹമുയരുന്നു. ലോഞ്ച് ചെയ്താൽ സ്വിഫ്റ്റ് കൊമ്പു കോർക്കാനൊരുങ്ങുന്നത് ഹ്യുണ്ടായ് ഗ്രാൻഡ് i10, ഫോൾക്സ്വാഗൺ പോളോ GT TSI , ഫോർഡ് ഫിഗോ സ്പോർട്ട് എന്നിവരുമായാണ്. 11000 രൂപ ടോക്കൺ തുകയുമായി കമ്പനി ഡീലർഷിപ്പുകൾ വഴി ഇതിനകം തന്നെ ബുക്കിങ് ആരംഭിച്ചു കഴിഞ്ഞ ഈ മോഡലിന്റെ ചിത്രങ്ങൾ ചോരുകയും അവ ഓൺലൈനിൽ പ്രചരിച്ച തുടങ്ങുകയും ചെയ്തിട്ടുണ്ട്.

ALTERNATIVE MODELS
image

FIAT Punto Pure

4.66 Lakh TO 5.76 Lakh

image

VOLKSWAGEN New Vento

8.19 Lakh TO 13.87 Lakh

image

MARUTI SUZUKI Wagon R

3.52 Lakh TO 5.35 Lakh

image

MAHINDRA Tuv 300

7.76 Lakhs TO 10.73 Lakh

image

MAHINDRA Xylo

8.1 Lakhs TO 11.82 Lakhs

image

HONDA Jazz 2018

7.35 Lakh TO 9.29 Lakh

Quick Enquiry