HOME  →  CAR NEWS  →  DETAILED NEWS
CAR NEWS
2017 മാരുതി ഡിസൈർ- Rs.11,000ന് ബുക്കിംഗ് ആരംഭിച്ച് കഴിഞ്ഞു

img

മാരുതി സുസുക്കി തങ്ങളുടെ ഏറ്റവും ജനപ്രിയ മോഡലായ ഡിസൈറിന്റെ 2017 പതിപ്പ് മെയ് 16ന് ലോഞ്ച് ചെയ്യാൻ ഒരുങ്ങിക്കഴിഞ്ഞു. ഇതിനായുള്ള ബുക്കിങ്ങുകൾ കമ്പനി ഡീലർഷിപ്പുകളിൽ ആരംഭിച്ച് കഴിഞ്ഞു. 11,000 രൂപ കൊടുത്ത് വാഹനം മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട് എന്ന് മാത്രമല്ല നിലവിലുള്ള മോഡലിനായി ബുക്കിംഗ് ചെയ്ത ഉപഭോക്താക്കൾക്ക് ഈ പുതിയ മോഡലിലേക്ക് ബുക്കിംഗ് അപ്ഗ്രേഡ് ചെയ്യാവുന്നതുമാണ്.

2017 ഡിസൈറിന്റെ ഒരു ഹ്രസ്വ അവലോകനം:

• ആദ്യം തന്നെ പറയേണ്ടത്, ഇതിന്റെ പേരിൽ നിന്നും സ്വിഫ്റ്റ് എന്ന ഉപനാമം എടുത്ത് മാറ്റി വെറും ഡിസൈർ എന്നാക്കിയിട്ടുണ്ട്.

• നിലവിലുള്ള മോഡലിനെ അപേക്ഷിച്ച് അകത്തും പുറത്തുമായി നിരവധി പ്രീമിയം സവിശേഷതകൾ നിറഞ്ഞതാണ് ഈ പുതിയ ഡിസൈർ. സുസുക്കിയുടെ ഹാർടെക്ട് എന്ന പ്ലാറ്റഫോമിൽ നിർമ്മിച്ചത് കൊണ്ട് മികച്ച നിലവാരമുള്ള സ്റ്റീൽ ആണ് ഉപയോഗിച്ചിട്ടുള്ളത്. ഇത് കാരണം വാഹനത്തിന്റെ ഭാരം പെട്രോൾ വേരിയന്റുകളിൽ ഏകദേശം 85 കിലോവോളവും ഡീസൽ വേരിയന്റിൽ 105 കിലോവോളവും കുറഞ്ഞിട്ടുണ്ട് എന്ന് മാത്രമല്ല വീതി 20mm കൂടിയിട്ടുമുണ്ട്.

• വിസ്മയിപ്പിക്കുന്ന ഡിസൈനോട് കൂടിയുള്ള 2017 ഡിസൈറിൽ ആദ്യം ശ്രദ്ധയാകർഷിക്കുന്നത് ഇതിന്റെ ബോണറ്റ് ആണ്. മുൻവശത്തെ ഷഡ്ബുജാകൃതിയിൽ തീർത്ത ഗില്ലിന് ചുറ്റും ക്രോമിന്റെ ആവരണം കാണാം. ഇത് നവീകരിച്ച ഹെഡ്ലാംപ്സിൽ നിന്നും വേറിട്ട് നിൽക്കുന്നുണ്ട്. പ്രൊജക്ടർ ഹെഡ്ലാംപ്സിൽ LED ഡേ ടൈം റണ്ണിങ് ലൈറ്റുകളും ഉണ്ട്. പിൻവശത്ത് കാര്യമായ മാറ്റങ്ങളൊന്നുമില്ലെങ്കിലും ടെയിൽ ലൈറ്റോഡ് ചേർന്ന് കിടക്കുന്ന LED ലൈറ്റുകളും അവിടവിടെയായി കാണുന്ന ക്രോമിന്റെ അംശങ്ങളും അഴക് കൂട്ടാൻ സഹായിക്കുന്നുണ്ട്. പുതിയ ജോഡി അലോയ് വീൽസാണ് പുറമെ കാണുന്ന മറ്റൊരു സവിശേഷത.

• ക്യാബിനിനകത്ത് മികച്ച നിലവാരമുള്ള സാമഗ്രികളാണ് ഇത്തവണ ഉപയോഗിച്ചിരിക്കുന്നത്. സ്റ്റിയറിംഗ് വീലിന്റെ താഴ്ഭാഗം പരന്നിട്ടാണ്. ബ്ലൂടൂത്ത് കണക്ടിവിറ്റിയോട് കൂടിയ ടച് സ്ക്രീൻ ഇന്ഫോടെയ്ന്മെന്റ് സിസ്റ്റത്തിൽ നാവിഗേഷൻ സൗകര്യവുമുണ്ട്. ഇത് കൂടാതെ ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർ പ്ളേ എന്നിവയായും അനുഗുണമാണ്. ഡാഷ്ബോർഡിലും സ്റ്റീയറിങ് വീൽസിലും ഡോർ പാനെലിലും എല്ലാം ഫോസ് വുഡ് നൽകിയിട്ടുണ്ട്.

• നിലവിലെ മോഡലിനെ പോലെ തന്നെ പുത്തൻ ഡിസൈറിലും പെട്രോളിനും ഡീസലിനും L, V, Z, Z+ എന്നിങ്ങനെ നാല് വേരിയന്റുകൾ വീതമാണ് മാരുതി നൽകിയിട്ടുള്ളത്. പെട്രോൾ വേരിയന്റുകൾക്ക് കരുത്തേകുന്നത് 1.2L കെ-സീരീസ് പെട്രോൾ എൻജിനാണ്, ഇതിൽ നിന്നും 83bhp കരുത്താണ് സൃഷ്ടിക്കപ്പെടുന്നത്. ഇതേ പോലെ ഡീസൽ വേരിയന്റുകളിൽ 74bhp കരുത്ത് സൃഷ്ടിക്കുന്ന 1.3L DDiS എൻജിനാണ്. 2017 ഡിസൈറിന്റെ എൻജിനുകൾ നിലവിലെ മോഡലിന്റേത് തന്നെയാണെങ്കിലും കൂടുതൽ കാര്യക്ഷമതയുള്ളതാണ്. രണ്ട് എൻജിനുകളും 5-സ്പീഡ് മാന്വൽ ട്രാൻസ്മിഷനുമായി ബന്ധിപ്പിച്ചതാണ്. ഇത് കൂടാതെ രണ്ടിലും ഓരോ ഓട്ടോമാറ്റിക് വേരിയന്റും ലഭ്യമാണ്.

• സുരക്ഷയുടെ ഭാഗമായി ഇരട്ട എയർ ബാഗുകൾ, ഇ ബി ഡിയോട് കൂടിയ എ ബി എസ്, സീറ്റ് ബെൽറ്റ് വാണിംഗ് അലാറം, പിന്നെ ഈ സെഗ്മെന്റ് കാറുകളിൽ ഇതുവരെ കണ്ടിട്ടില്ലാത്ത ചില പുത്തൻ സവിശേഷതകളും പുതിയ ഡിസൈറിന് മാരുതി നൽകിയിട്ടുണ്ട് എന്നാണ് സൂചന.

• പുതിയ ഡിസൈറിന് നിലവിലെ മോഡലിനേക്കാൾ Rs.20,000 മുതൽ Rs.50,000 വരെ വില കൂടാൻ സാധ്യതയുണ്ട്.

ടാറ്റ ടിഗോർ, ഹോണ്ട അമേസ്, 2017 ഹ്യൂണ്ടായ് എക്സെന്റ്റ് എന്നീ വാഹനങ്ങളുമായാണ് മൂന്നാം തലമുറക്കാരൻ ഡിസൈർ മത്സരിക്കുക.

img
ജീപ്പ് കോംപസിന്റെ പുതിയ ഓട്ടോമാറ്റിക് വേരിയന്റ് പുറത്തിറങ്ങി

നിരവധി സബ്കോംപാക്റ്റ് എസ്യുവികളാണ് ഈ വർഷം ലോഞ്ച് ചെയ്യാനൊരുങ്ങി നിൽക്കുന്നത്. തങ്ങളുടെ കോംപസിന്റെ മധ്യനിരയിൽ ഒരു ഓട്ടോമാറ്റിക് വേരിയന്റ് താങ്ങാവുന്ന വിലയിൽ അവതരിപ്പിച്ചുകൊണ്ട്, വിൽപ്പന ഉയർത്തുക എന്ന ലക്ഷ്യവുമായി ജീപ്പും ഈ കൂട്ടത്തിൽ ചേരുകയാണ്. 18.9 ലക്ഷം രൂപയാണ് പുതിയ വേരിയന്റിന്റെ എക്സ് ഷോറൂം വില.


img
5.57 ലക്ഷം രൂപ വിലയിൽ ടാറ്റ ടിയാഗോയുടെ പുതിയ വേരിയന്റ് ലോഞ്ച് ചെയ്തു

പുതിയ ഹ്യുണ്ടായ് സാൻട്രോ ലോഞ്ചിന്റെ ചൂടാറും മുൻപ് മറുപടിയുമായി ടാറ്റ മോട്ടോർസ് തങ്ങളുടെ കോംപാക്റ്റ് ഹാച്ബാക്കായ ടിയാഗോയുടെ ഒരു പുതിയ വേരിയന്റ് പുറത്തിറക്കി.

image
മാരുതി സുസുക്കി ഇഗ്നിസ് അടുത്ത മാസം നിരത്തി ലേക്കിറങ്ങും

•മാരുതി സുസുക്കിഇഗ്നിസ് ജനുവരി 13ന് ലോഞ്ച് ചെയ്യും

• പ്രീമിയം അർബൻ ക്രോസ്സോവർ എന്ന് വിശേഷിപ്പിക്കുന്ന ഇഗ്നിസ് ഒത്തിരി പ്രത്യേകതകളുള്ള വാഹനമായാണ് ഇന്ത്യൻ നിരത്തുകളിലെത്തുന്നത്

• പെട്രോൾ & ഡീസൽ വേരിയന്റുകളിൽ എത്തുന്ന ഈ കാറിന് വില 5 ലക്ഷം മുതൽ 7 ലക്ഷം രൂപ വരെയായിരിക്കും എന്നാണ് റിപ്പോർട്ട്


image
ഹിന്ദുസ്ഥാൻ മോട്ടേഴ്സ് അംബാസ്സഡർ ബ്രാൻഡ് പ്യുഷോക്കു വിറ്റു

ഹിന്ദുസ്ഥാൻ മോട്ടേഴ്സ് പ്യുഷോയുമായി ഒപ്പു വെച്ച കരാർ പ്രകാരം അംബാസ്സഡർ കാർ ബ്രാൻഡും മറ്റു ചില അവകാശങ്ങളും 80 കോടി രൂപക്ക് വിറ്റുവെന്ന് റിപ്പോർട്ട്. വിറ്റു കിട്ടുന്ന പണം ജീവനക്കാരുടെ ശമ്പളകുടിശ്ശികയും മറ്റു ബാധ്യതകളും തീർക്കാൻ വിനിയോഗിക്കുമെന്ന് കമ്പനി അറിയിച്ചു.


image
മാരുതി സുസുക്കി സ്വിഫ്റ്റ് 2017 പുതിയ കുപ്പിയിൽ പഴയ വീഞ്ഞോ? നോക്കാം

മാരുതി സുസുക്കി ഏതാനും ദിവസങ്ങൾക്കുമുൻപ് ജപ്പാനിൽ ലോഞ്ച് ചെയ്ത പുതിയ സ്വിഫ്റ്റ് 2017 ഇന്ത്യയിലേക്കെത്താൻ ഇനി മാസങ്ങൾമാത്രം.
ഈ വർഷത്തിന്റെ രണ്ടാം പകുതിയിലെത്തുമെന്നാണ് സൂചന എങ്കിലും വർഷത്തിന്റെ മധ്യത്തോടെ എത്തുമെന്ന് പ്രതീക്ഷിക്കുന്നവരുമുണ്ട്.


image
ഇന്ത്യൻ നിരത്തുകൾ കീഴടക്കാൻ ഹോണ്ട WR-V മാർച്ച് 16ന് എത്തുന്നു

ഹോണ്ട WR-V (വിൻസം റൺ എബൌട്ട് വെഹിക്കിൾ) എന്ന സബ്കോംപാക്ട് ക്രോസ്സോവർ ആദ്യമായി അവതരിപ്പിച്ചത് 2016 ൽ ബ്രസീലിൽ നടന്ന സാവോ പോളോ മോട്ടോർ ഷോയിലാണ്. ഇപ്പോഴിതാ മാർച്ച് 16,2017ൽ ഹോണ്ട ഈ വാഹനം ഇവിടെ വിപണിയിലിറക്കാൻ തയ്യാറായിക്കഴിഞ്ഞു. ഇത് ഇന്ത്യൻ നിരത്തുകളിൽ എത്തുന്നതോടെ ഹോണ്ട WR-V നിർമിച്ച് വിപണിയിലെത്തിച്ച ലോകത്തിലെ തന്നെ ആദ്യത്തെ രാജ്യമെന്ന പേര് ഇന്ത്യക്ക് ലഭിക്കും. മുൻപേ ജാസ്സ് ട്വിസ്റ്റ് എന്ന പേര് നല്കാൻ തീരുമാനിച്ച ഈ ക്രോസ്സോവറിന് ഹോണ്ടയുടെ മികച്ച വാഹനമായ ജാസ്സിൽ നിന്നുമാണ് രൂപഘടന ഉൾക്കൊണ്ടിരിക്കുന്നത്. എന്നാൽ ജാസ്സിനേക്കാളും നീളവും ഉയരവും അല്പം കൂട്ടിയിട്ടുണ്ട് എന്നത് പ്രകടമാണ്.


image
മെഴ്സിഡസ് ബെൻസ് ഹൈബ്രിഡ് ഇലക്ട്രിക് കാറുകൾ നിർമിക്കാനൊരുങ്ങുന്നുന്നതായി കമ്പനി അറിയിപ്പ്.

രാജ്യത്തെ മലിനീകരണ പ്രശ്നം രൂക്ഷമായതോടെ അത് നിരോധിക്കാൻ ഇന്ത്യൻ ഗവണ്മെന്റ് ദ്രുതഗതിയിൽ പല നടപടികളും സ്വീകരിച്ചു തുടങ്ങി. എന്നാൽ ഇതോടൊപ്പം മിക്ക ഓട്ടോമൊബൈൽ കമ്പനികളും കൈ കോർത്തു തുടങ്ങി എന്നാണ് അറിയാൻ സാധിക്കുന്നത്.


image
ഇന്ത്യൻ നിർമിത ജീപ്പ് കോംപസ് 25 ലക്ഷം രൂപക്ക് ലഭ്യമാകുമെന്നു പ്രതീക്ഷ.

ഓഗസ്റ്റ് ഒന്ന് , വിശ്വപ്രസിദ്ധമായ ജീപ്പ് ഗ്രാൻഡ് ചെരൊക്കെയുടെ ഇന്ത്യൻ ലോഞ്ചിനു സാക്ഷ്യം വഹിച്ചിരുന്നു. ബ്രാൻഡിനെ ഇന്ത്യയിലേക്ക് കൊണ്ട് വന്നത് ഫിയറ്റ് ക്രിസ്ലർ ഓട്ടോമൊബൈൽസ് ആയിരുന്നു. മുഴുവനായി നിർമിച്ച യൂണിറ്റുകളായാണ് ഈ വാഹനം ലോഞ്ച് ചെയ്തത്. അതുകൊണ്ടു തന്നെ വലിയ വില നിരക്കുകളുമാണിവക്കുള്ളത്.അതെ സമയം തന്നെ ഇന്ത്യയിലെ തങ്ങളുടെ പുതിയ ഫെസിലിറ്റി ഉപയോഗപ്പെടുത്തി ഇന്ത്യൻ നിർമിത SUV ഉടൻ വിപണിയിലെത്തിക്കുമെന്നും കമ്പനി സൂചന നൽകിയിരുന്നു.


image
ഇസുസു MU-X 23.99 ലക്ഷം രൂപയ്ക്ക് ഇന്ത്യൻ വിപണിയിൽ

തങ്ങളുടെ ഇന്ത്യൻ ലൈൻ അപ്പിൽ നിന്നും MU-7 ‘നെ പിൻവലിച്ചുകൊണ്ട് ഇസുസു മോട്ടോർസിൽ നിന്നും പുതിയ SUVയായ MU-X, വ്യാഴാഴ്ച ഇന്ത്യയിൽ ഇറങ്ങി. ഈ കരുത്തുറ്റ യൂട്ടിലിറ്റി വാഹനം രണ്ടു വേരിയന്റുകളുമായാണ് എത്തിയിരിക്കുന്നത്. 23.99 ലക്ഷം രൂപ വിലയിൽ ഒരു 4x2 വേരിയന്റും, 25.99 രൂപയിൽ ഒരു 4x4 വേരിയന്റും (രണ്ടും ഡൽഹി എക്സ് ഷോറൂം വിലകളാണ്). പുതിയ തലമുറ D-Max ന്റെ അതേ പ്ലാറ്റ്ഫോം തന്നെ ഉപയോഗപ്പെടുത്തിയിരിക്കുന്ന MU-X ടൊയോട്ട ഫോർച്ചുണർ, ഫോർഡ് എൻഡവർ തുടങ്ങിയ വാഹനങ്ങളുമായാണ് മത്സരിക്കാനൊരുങ്ങുന്നത്. മാർച്ച് 2017 വരെ ആഗോളവിപണി കീഴടക്കിയ MU-X നെ അതിനു ശേഷം ഒരു ഫെയ്സ്ലിഫ്റ്റഡ് വേർഷനിലാണ് ഇസുസു അവതരിപ്പിച്ചത്. എന്നാൽ ഇന്ത്യയിൽ ഇപ്പോഴാണ് MU-Xന്റെ കാൽവെയ്പ്പ്. ഈ വാഹനത്തിന്റെ വിജയമായിരിക്കും ഇതിന്റെ ഫെയിസ്ലിഫ്ട് ഇവിടെ അവതരിപ്പിക്കുന്നതിനെ നിർണയിക്കുന്നത്.


image
2017 മാരുതി ഡിസൈർ- Rs.11,000ന് ബുക്കിംഗ് ആരംഭിച്ച് കഴിഞ്ഞു

മാരുതി സുസുക്കി തങ്ങളുടെ ഏറ്റവും ജനപ്രിയ മോഡലായ ഡിസൈറിന്റെ 2017 പതിപ്പ് മെയ് 16ന് ലോഞ്ച് ചെയ്യാൻ ഒരുങ്ങിക്കഴിഞ്ഞു. ഇതിനായുള്ള ബുക്കിങ്ങുകൾ കമ്പനി ഡീലർഷിപ്പുകളിൽ ആരംഭിച്ച് കഴിഞ്ഞു. 11,000 രൂപ കൊടുത്ത് വാഹനം മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട് എന്ന് മാത്രമല്ല നിലവിലുള്ള മോഡലിനായി ബുക്കിംഗ് ചെയ്ത ഉപഭോക്താക്കൾക്ക് ഈ പുതിയ മോഡലിലേക്ക് ബുക്കിംഗ് അപ്ഗ്രേഡ് ചെയ്യാവുന്നതുമാണ്.


CAR COMPARISON
img

Elite i20 2018

Diesel Era
6.73 Lakh

img
img

Baleno

1.3 Sigma
6.77 Lakh

image
2018 മാരുതി സുസുക്കി എർട്ടിഗ 7.44 ലക്ഷം രൂപ ആരംഭവിലയുമായി ഇന്ത്യയിൽ ലോഞ്ച് ചെയ്തു

മുൻ തലമുറ എർട്ടിഗ, അതിന്റെ ഉൾഭാഗത്തെ സ്ഥലസൗകര്യം കൊണ്ടും എല്ലാ മുൻനിര സൗകര്യങ്ങളോടു കൂടിയ ഒരു സെവൻ സീറ്റർ എന്ന തലത്തിൽ നോക്കിയാൽ താങ്ങാവുന്ന വിലകൊണ്ടും ഒരു വലിയ വിജയം തന്നെ ആയിരുന്നു. ഇവയെല്ലാം തന്നെ ആറു വർഷത്തോളം ഈ വാഹനം നല്ല രീതിയിൽ വിൽപ്പന ചെയ്യാൻ മാരുതിയെ സഹായിച്ചിട്ടുണ്ട്. ഈ നിരയിൽ മറ്റു വലിയ എതിരാളികൾ ഇല്ലാതിരുന്നതുകൊണ്ടു തന്നെ എർട്ടിഗ വിപണിയിലെ മുൻനിരയിൽ നിലനിന്നു. വിപണിയിലെ സാഹചര്യങ്ങൾ മാറിയതോടെ, അതിന്റെ കാലഹരണപ്പെട്ട രൂപഘടന ഒരു പരാജയ കാരണമാകാൻ തുടങ്ങി. മഹീന്ദ്രയിൽ നിന്നും മറാസോ കൂടെ എത്തിയതോടെ സാഹചര്യം ഒന്നുകൂടെ മോശമായി.

image
മാരുതി സുസുക്കി സ്വിഫ്റ്റ് സ്പെഷ്യൽ എഡിഷൻ ലോഞ്ച് ചെയ്തു

ഉത്സവസീസൺ 2018 മാരുതി സുസുക്കി സ്വിഫ്റ്റിന് ഒരു ലിമിറ്റഡ് എഡിഷൻ ലഭിക്കുന്നു. കുറച്ച് അധിക സവിശേഷതകളുമായെത്തുന്ന ഈ പ്രത്യേക പതിപ്പിന്റെ വില 4.99 ലക്ഷം(എക്സ് ഷോറൂം ഡൽഹി) രൂപയാണ്.

image
18 വാഹനങ്ങൾ പ്രദർശിപ്പിക്കുന്ന വലിയ പവിലിയനുമായി മാരുതി സുസുക്കി 2018 ഓട്ടോ എക്സ്പോയിൽ

ഇന്ത്യയിലെ ഏറ്റവും വലിയ വാഹനനിർമ്മാതാക്കളായ മാരുതി സുസുക്കി 2018 ഓട്ടോ എക്സ്പോയിൽ വലിയ വാഹന പ്രദർശനവുമായി വീണ്ടും വാർത്തകളിൽ ഇടം പിടിക്കുകയാണ്. ഇത്തവണ, ട്രാൻസ്ഫോർമോഷൻ എന്ന പ്രമേയവുമായി 4200 ചതുരശ്ര മീറ്ററിന്റെ ബൃഹത്തായ പവലിയനാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. ഈ പ്രമേയത്തിലൂടെ മാരുതി പുതുമയുള്ള ആശയങ്ങളും, രൂപ ഘടനകളും, സാങ്കേതികവിദ്യകളുമെല്ലാം വികസിപ്പിച്ചെടുക്കുന്നതിലേക്കുള്ള തങ്ങളുടെ രൂപാന്തരണത്തെ ഉദ്ഘോഷിക്കുകയും ഇത് വഴി ഉപഭോകതാക്കൾക്ക് ഭാവിയിലേക്കായി എന്തെല്ലാമാണ് കരുതിയിരിക്കുന്നത് എന്നതിലേക്ക് വഴികാട്ടുകയും ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.

ALTERNATIVE MODELS
image

MARUTI SUZUKI Celerio 2017

4.42 Lakh TO 5.49Lakh

image

HONDA Amaze 2016

5.58 Lakh TO 8.5 Lakh

image

MARUTI SUZUKI Swift 2018

4.99 Lakh TO 8.29 Lakh

image

TATA Nexon

5.98 Lakh TO 10.78 Lakh

image

NISSAN Micra 2017

5.99 Lakh TO 7.23 Lakh

image

TATA Bolt

4.74 Lakhs TO 7.35 Lakhs

Quick Enquiry