account Guest
e
img
img
img


ഗ്രാന്റ് ചെരോക്കി


ഇന്ത്യക്കാരന് 'ജീപ്പ്' എന്നാൽ മഹീന്ദ്രയുടെ മോഡലാണ്. എന്നാൽ യഥാർത്ഥ ജീപ്പ് അതല്ല. 'ജീപ്പ്' ഒരു അമേരിക്കൻ, എസ് യു വി നിർമ്മാണകമ്പനിയാണ്. 1941ൽ ജനിച്ച അമേരിക്കൻ മോട്ടോഴ്സ് എന്ന കമ്പനിയാണ് ജീപ്പ് എന്ന പേരിൽ എസ്യുവികൾ നിർമ്മിച്ചു തുടങ്ങിയത്. നമ്മുടെ നാട്ടിൽ പണ്ട് കണ്ടുവന്നിരുന്ന 'വില്ലീസ് ജീപ്പ്' അമേരിക്കൻ മോട്ടോഴ്സിന്റെ വകയായിരുന്നു. രണ്ടാം ലോകമഹായുദ്ധ കാലത്ത് അമേരിക്കൻ സൈന്യം ഏറ്റവുമധികം ഉപയോഗിച്ചത് ജീപ്പിന്റെ ഫോർവീൽ ഡ്രൈവ് വാഹനങ്ങളാണ്. ബൻതാം, പിഗ്മി, വില്ലീസ്, കൈസർ എന്നീ പേരുകളിലെല്ലാം ജീപ്പിന്റെ വാഹനങ്ങൾ പുറത്തുവന്നു. സിവിലിയൻ-ആർമി മോഡലുകളുണ്ടായിരുന്ന അമേരിക്കൻ മോട്ടോഴ്സിനെ ഫിയറ്റ് ഏറ്റെടുത്തത് 1987ലാണ്.

img

തുടർന്ന് ആധുനിക ലോകത്തിനുചേരുന്ന രീതിയിലുള്ള എസ്യുവികൾ ജീപ്പ് നിർമ്മിച്ചു തുടങ്ങി. റാംഗ്ലർ, ചെരോക്കി എന്നിവയൊക്കെ ഉദാഹരണങ്ങൾ. ഇന്ത്യയിൽ ജീപ്പിന്റെ മോഡലുകൾ വരുന്നു എന്നു കേൾക്കാൻ തുടങ്ങിയിട്ട് ഏറെ നാളുകളായി. ഓരോരോ കാരണങ്ങളാൽ മാതൃ കമ്പനിയായ ഫിയറ്റ് ജീപ്പിന്റെ ഇന്ത്യൻ പ്രവേശം മാറ്റിവെച്ചുകൊണ്ടിരിക്കുകയായിരുന്നു. എന്നാൽ ഇനി കാത്തിരിപ്പു വേണ്ട റാംഗ്ലർ, ഗ്രാന്റ് ചെരോക്കി എന്നീ മോഡലുകൾ വാഹനപ്രേമികളെ പുളകമണിയിച്ചു കൊണ്ട് ഇന്ത്യൻ മണ്ണിൽ പ്രവേശിച്ചു കഴിഞ്ഞു. ഗ്രാന്റ് ചെരോക്കിയുടെ വിശേഷങ്ങളാവാം ഇനി...

ഗ്രാന്റ് ചെരോക്കി

1992 ൽ നിർമ്മാണമാരംഭിച്ച മോഡലാണ് ഗ്രാന്റ് ചെരോക്കി. ഈ മിഡ്സൈസ് എസ് യു വിയുടെ നാലാം ജനറേഷൻ 2011ലാണ് പുറത്തുവന്നത്. അതേ മോഡലാണ് ഇപ്പോഴും വിപണിയിലുള്ളത്. 3 ലിറ്റർ, 3.6 ലിറ്റർ, 5.7 ലിറ്റർ, 6.4 ലിറ്റർ എന്നിങ്ങനെ വിവിധ എഞ്ചിൻ വകഭേദങ്ങളുണ്ട്. പുതിയ ഗ്രാന്റ് ചെരോക്കിയ്ക്ക്. 2015ൽ ലോകമെമ്പാടുമായി 2,77,236 ഗ്രാന്റ് ചെരോക്കികൾ വിറ്റഴിക്കാൻ ജീപ്പിനു കഴിഞ്ഞിട്ടുണ്ട്. എസ് യു വി പ്രേമികളുടെ ഹരമാണ് ഈ മോഡൽ.

കാഴ്ച

പഴയ വില്ലീസ് ജീപ്പുമായി യാതൊരു സാദൃശ്യവും ജീപ്പിന്റെ പുതിയ മോഡലുകൾക്കില്ല. ഗ്രില്ലിന്റെ രൂപത്തിൽ വേണമെങ്കിൽ ചെറിയൊരു സാദൃശ്യം പറയാമെന്നു മാത്രം. ഡിസൈനിന്റെ കാര്യത്തിൽ ലോകത്തിലേറ്റവുമധികം പുരസ്കാരങ്ങൾ ലഭിച്ച എസ് യു വിയാണ് ജീപ്പ് എന്നുമറിയുക. 7 വെർട്ടിക്കൽ സ്ലോട്ടുകളാണ് ഗ്രില്ലി നുള്ളത്. തീക്ഷ്ണമായ ഹെഡ്ലാമ്പുകളിൽ ഡേ ടൈം റണ്ണിംഗ്ലാമ്പ്. വിരിഞ്ഞു നിൽക്കുന്ന സൈഡ് ഫെൻഡറുകൾക്കൊപ്പം വിരിയുന്ന വലിയ ബമ്പറിൽ ക്രോമിയം സ്ലോട്ടിനുള്ളിൽ ഫോഗ്ലാമ്പ്. ബമ്പറിനു താഴെ ബ്ലാക്ക് ക്ലാഡിങ്ങിൽ നെറ്റഡ് എയർഡാം. അതിനു താഴെ എസ് യു വികളുടെ തനത് സ്കഫ് പ്ലേറ്റ്. വശങ്ങളിൽ നിന്നു നോക്കുമ്പോൾ ഗ്രാന്റ് ചെരോക്കിക്ക് അത്ര ഗാംഭീര്യമുണ്ടെന്നു പറഞ്ഞുകൂടാ. ഒരുസോഫ്റ്റ് 7 സീറ്റർ എസ് യു വിയാണ് സൈഡ് പ്രൊഫൈൽ ഓർമ്മിപ്പിക്കുന്നത്. വലിയ വീൽആർച്ചുകളും ബോഡിലൈനുകളും വലിയ ക്വാർട്ടർ ഗ്ലാസുമാണ് ഗ്രാന്റ് ചെരോക്കിക്കുള്ളത്.

പിൻഭാഗം കൂടുതൽ സൗമ്യമാണ് മുൻഭാഗത്തെ ദാരിദ്ര്യമൊന്നും പിന്നിലില്ല. ചെത്തിയെടുത്ത ബൂട്ട് ലൈനുകളും അത്ര വലുതല്ലാത്ത ബമ്പറും ഇരട്ട എക്സ്ഹോസ്റ്റ് പൈപ്പുകളുമാണ് പിന്നിൽ ശ്രദ്ധിക്കപ്പെടുന്ന ഘടകങ്ങൾ. ടെയ്ൽലാമ്പ് വശങ്ങളിൽ നിന്നാരംഭിക്കുന്നു. ഇന്റഗ്രേറ്റഡ് സ്പോയ്ലറും ക്രോമിയം ബമ്പർ ലൈനും പിൻഭാഗത്തുണ്ട്.

ഉള്ളിൽ
img

വശങ്ങളിൽ നിന്നു നോക്കുമ്പോൾ 7 സീറ്ററാണെന്നു തോന്നുമെങ്കിലും 5 സീറ്ററാണ് ഗ്രാന്റ് ചെരോക്കി. പിന്നിൽ പക്ഷേ വമ്പൻബൂട്ട്സ്പേസുണ്ട്. - 1544 ലിറ്റർ! കൂടാതെ ഫുൾസൈസ് സ്പെയർ വീലിനും പിന്നിൽ സ്ഥലമുണ്ട്. പുതിയ വോൾവോ എക്സ് സി 90യെ ഓർമ്മിപ്പിക്കുന്നു, ഡാഷ്ബോർഡ്. സെന്റർകൺസോളിലും ഡാഷ്ബോർഡിലും കറുപ്പിന്റെയും അലൂമിനിയും ഫിനിഷിന്റെയും ജുഗൽബന്ദി. വലിയ 8.9 ഇഞ്ച് ടച്ച് സ്ക്രീനാണ് ഡാഷ്ബോർഡിനു നടുവിൽ. ഇതിലും മീറ്റർ കൺസോളിലെ സ്ക്രീനിലുമായി വാഹനത്തിന്റെ കൺട്രോളുകളെല്ലാം വീക്ഷിക്കാം.

വോയ്സ് കൺട്രോൾ, എയർ സസ്പെൻഷൻ, ഫോർവീൽ ഡ്രൈവ് സിസ്റ്റം, റഡാർ ബേസ്ഡ് അഡാപ്ടീവ് ക്രൂയിസ് കൺട്രോൾ, സാറ്റലൈറ്റ് നാവിഗേഷൻ, ബ്ലൂടൂത്ത് ടെലിഫോണി, പാർക്കിങ് സെൻസറുകൾ, റിവേഴ്സ് ക്യാമറ, എസ് ഡി കാർഡ് സ്ലോട്ട്, യു എസ് ബി സ്ലോട്ട് എന്നിവയൊക്കെ നിയന്ത്രിക്കപ്പെടുന്നത് സ്ക്രീനിൽ കാണാം. അതിനായി ധാരാളം സ്വിച്ചുകൾ ഡാഷ്ബോർഡിലും സ്റ്റിയറിംഗ് വീലിലുമുണ്ട്. ദുബായിൽ ടെസ്റ്റ്ഡ്രൈവ് ചെയ്തത് ഇറാക്കിലേക്ക് കയറ്റുമതി ചെയ്യുന്ന മോഡലാണ്. ഇതിൽ പിൻഭാഗം വരെ നീളുന്ന പനോരമിക് സൺറൂഫുണ്ട്. ഇന്ത്യയിലും ടോപ്എൻഡ് മോഡലിൽ ഇതുണ്ട്.ഡാഷ്ബോർഡിനു മേലെ സോഫ്റ്റ്ടച്ച് ലെതറിന്റെ ആവരണമുണ്ട്. ഡാഷ്ബോർഡിൽ മോക്ക് വുഡിന്റെ പാനലുകളും കാണാം. പിൻഭാഗത്ത് ടെയ്ൽഗേറ്റ് ഇലക്ട്രിക്കലി ക്ലോസ് ചെയ്യാൻ സ്വിച്ചുണ്ട്.ഡ്രൈവർ സൈഡിലെ സീറ്റിന് കൺട്രോളുകളുണ്ട്. കൂടാതെ ഹീറ്റിങ് ഓപ്ഷനുമുണ്ട്. മുന്നിലും പിന്നിലും സ്ഥലസൗകര്യം ഇഷ്ടംപോലെ. അതുപോലെ സെന്റർ കൺസോളിലെ, വിമാനങ്ങളിൽ കണ്ടുവരുന്നതുപോലെയുള്ള രൂപത്തിലുള്ള ഓട്ടോമാറ്റിക് ഗിയർ ലിവറും കൗതുകം പകരും.

എഞ്ചിൻ
img2012ലെ മെർസിഡസ് ബെൻസ് എം ക്ലാസിന്റെ പ്ലാറ്റ്ഫോം നവീകരിച്ചാണ് ഗ്രാന്റ്ചെരോക്കി നിർമ്മിച്ചെടുത്തിരിക്കുന്നത്. അതുകൊണ്ടുതന്നെ ഡ്രൈവബിലിറ്റി യുടെ കാര്യത്തിൽ മുൻപന്തിയിലാണ് ഗ്രാന്റ് ചെരോക്കി. ഇന്ത്യയിലെത്തിയത് 3 ലിറ്റർ വി-6 എഞ്ചിൻ മോഡലാണ്. ഇത് 237 ബിഎച്ച്പി യാണ്. 58.07 കി.ഗ്രാം മീറ്റർടോർക്ക് 2000 ആർ പി എമ്മിൽത്തന്നെ ലഭ്യമാകുന്നു.

100 കി.മീ വേഗതയെടുക്കാൻ വെറും 9 സെക്കന്റുമതി. സീ എഫ് കമ്പനിയുടെ 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സും തകർപ്പൻ. സ്പോർട്ട് മോഡിൽ 4000 ആർപി എമ്മിൽ ഒരു കുതിച്ചുചാട്ടമുണ്ട്. ഹരം പകരുന്ന അനുഭവമാണത്. 2400 കി.ഗ്രാം ഭാരവും 4875 മി.മീ നീളവും 2915 മി.മീ വീൽബെയ്സുമുള്ള ഗ്രാന്റ് ചെരോക്കിയുടെ പിന്നിൽ യാത്ര ചെയ്യുന്നവർക്ക് നാമമാത്രമായ ബോഡിറോളേ അനുഭവപ്പെടുന്നുള്ളു എന്നതാണ് മറ്റൊരു കൗതുകകരമായ കാര്യം.

ഓഫ് റോഡ് ഡ്രൈവർമാരുടെ സ്വപ്നവാഹനമാണിത്. ഏതുമലയും അള്ളിപ്പിടിച്ചു കയറാൻ മടിയില്ലാത്തവൻ. ലാൻഡ്റോവർ വാഹനങ്ങളിലേതിനു സമാനമായ ടെറെയ്ൻ റെസ്പോൺസ് സിസ്റ്റവും ഗ്രാന്റ് ചെരോക്കിയിലുണ്ട്. ഒരു നോബ് തിരിച്ച്, ഏതു ടെറെയ്ൻ വേണമെങ്കിലും തെരഞ്ഞെടുത്ത് ഓടിക്കാം. വില- 1.93 കോടി രൂപ$
Latest Reviews


img
ഗ്രാന്റ് ചെരോക്കി
ഇന്ത്യക്കാരന് 'ജീപ്പ്' എന്നാൽ മഹീന്ദ്രയുടെ മോഡലാണ്. എന്നാൽ യഥാർത്ഥ ജീപ്പ് അതല്ല. 'ജീപ്പ്' ഒരു അമേരിക്കൻ, എസ് യു വി നിർമ്മാണകമ്പനിയാണ്. 1941ൽ ജനിച്ച അമേരിക്കൻ മോട്ടോഴ്സ് എന്ന കമ്പനിയാണ് ജീപ്പ് എന്ന പേരിൽ എസ്യുവികൾ നിർമ്മിച്ചു തുടങ്ങിയത്. നമ്മുടെ നാട്ടിൽ പണ്ട് കണ്ടുവന്നിരുന്ന 'വില്ലീസ് ജീപ്പ്' അമേരിക്കൻ മോട്ടോഴ്സിന്റെ വകയായിരുന്നു. രണ്ടാം ലോകമഹായുദ്ധ കാലത്ത് അമേരിക്കൻ സൈന്യം ഏറ്റവുമധികം ഉപയോഗിച്ചത് ജീപ്പിന്റെ ഫോർവീൽ ഡ്രൈവ് വാഹനങ്ങളാണ്. ബൻതാം, പിഗ്മി, വില്ലീസ്, കൈസർ എന്നീ പേരുകളിലെല്ലാം ജീപ്പിന്റെ വാഹനങ്ങൾ പുറത്തുവന്നു. സിവിലിയൻ-ആർമി മോഡലുകളുണ്ടായിരുന്ന അമേരിക്കൻ മോട്ടോഴ്സിനെ ഫിയറ്റ് ഏറ്റെടുത്തത് 1987ലാണ്.

img
യമഹ സിഗ്നസ് റേ സെഡ് ആർ
വാഹന മോഡലുകൾ, അത് ഇരുചക്രമായാലും മൂന്ന് ചക്രമായാലും നാലു ചക്രമുള്ളവയായാലും അനുദിനം ചെറുപ്പമായിക്കൊണ്ടിരിക്കുകയാണ്. കാഴ്ചയിൽ അഴകൊഴുകുന്ന, യൗവ്വനയുക്തങ്ങളായ എത്രയെത്ര ഡിസൈനുകളാണ് ഓരോ ദിവസവും വെളിച്ചം കാണുന്നത്...ഇനിയിപ്പൊ പ്രായം റിവേഴ്സ് ഗിയറിലോടുന്നത് മമ്മൂട്ടിക്കും വാഹനഡിസൈനുകൾക്കും മാത്രമാണെന്നാരെങ്കിലും പറഞ്ഞാൽ അവരെയും തെറ്റുപറയാനാവില്ല !

ഇന്ത്യയിലാണെങ്കിൽ ഇന്ന് 'യൂത്ത് ഓറിയന്റഡ്' സ്കൂട്ടറുകളുടെ ചാകരയാണ്... ഹോണ്ട ഡിയോയും യമഹ റേയും ഹീറോ മേസ്ട്രോയുമൊക്കെ യുവതയെ ലക്ഷ്യംവച്ചിറക്കിയ ന്യൂജൻ സ്കൂട്ടറുകൾ. ഇക്കൂട്ടർക്കിടയിലേക്കു കൂടുതൽ കാലികമായ രൂപവും കൂടുതൽ മികച്ച എഞ്ചിനുമായി യമഹയിൽ നിന്നും പുതിയൊരു താരംകൂടി എത്തുകയാണ് - സിഗ്നസ് റേ സെഡ് ആർ...
img
ഡാട്സൺ റെഡിഗോ
കൊൽക്കത്ത. കൊളോണിയൽ ബംഗ്ലാവുകളുടെയും വൃത്തിഹീനമായ ഗലികളുടെയും നഗരം. വമ്പൻ രമ്യഹർമ്യങ്ങളുടെയും അംബരചുംബികളുടെ യും നഗരം. മഞ്ഞ പെയിന്റടിച്ച അംബാസഡർ ടാക്സികളുടെ നഗരം. ഏറ്റവും ഒടുവിൽ കൊൽക്കത്തയിൽ വന്നു പോയത് കൊച്ചിയിൽ നിന്ന് ഭൂട്ടാനിലേക്ക് ഡ്രൈവ് ചെയ്തപ്പോഴാണ്. കൊച്ചി-കൊൽക്കത്ത-സിലിഗുരി-ജയ്ഗാവ് വഴിയാണ് അന്ന് ഭൂട്ടാനിൽ പ്രവേശിച്ചത്.
img
വിറ്റാര ബ്രെസ
മാരുതിക്ക് ഒരേയൊരു കുറവേ ഉണ്ടായിരുന്നുള്ളൂ. ഒരു കോംപാക്ട് എസ് യു വി. വിറ്റാര എന്ന എസ് യു വി കുറേക്കാലം മുമ്പ് വിപണിയിലെത്തിയെങ്കിലും കൂടിയ വിലയും പെട്രോൾ എഞ്ചിനും ജനങ്ങളെ വിറ്റാരയിൽ നിന്ന് അകറ്റി നിർത്തി. തന്നെയുമല്ല, വിലകൂടിയ വാഹനങ്ങൾ വാങ്ങുകയാണെങ്കിൽ എന്തിന് മാരുതി, മറ്റേതെങ്കിലും ബ്രാന്റ് പോരേ എന്നു ജനം കരുതുകയും ചെയ്തു. എന്നാൽ സിയാസ് എന്ന പ്രീമിയം സെഡാൻ വന്നതോടെയും ബലേനോ എന്ന ലൈഫ് സ്റ്റൈൽ ഹാച്ച്ബായ്ക്ക് നെക്സ എന്ന ലൈഫ്സ്റ്റൈൽ ഷോറൂമിലൂടെ വിൽക്കാൻ തുടങ്ങുകയും ചെയ്തപ്പോൾ കഥ മാറി. വില കൂടിയ മാരുതി വാഹനങ്ങൾ വാങ്ങാനും ആളുണ്ടായി.

ഇതിനിടെയാണ് ഫോർഡ്, ഇക്കോസ്പോർട്ടും മഹീന്ദ്ര കെ യു വി 100 ഉം ഹ്യുണ്ടായ്, ക്രെറ്റയും കൊണ്ടുവന്ന് ഇന്ത്യാക്കാരന്റെ മനസ്സിളക്കിയത്. കോംപാക്ട് എസ്യുവി മാർക്കറ്റ് അതോടെ തളിർത്തു, പൂത്തു. എല്ലാക്കാര്യത്തിലും മുമ്പേ നടക്കുന്നവനായ മാരുതിക്ക് ഇതു കണ്ടാൽ സഹിക്കുമോ! ഉടനടി മാരുതിയുടെ ഇന്ത്യയിലെ റിസർച്ച് ആന്റ് ഡവലപ്പ്മെന്റ് വിങ്ങ് ഉണർന്നെഴുന്നേറ്റ് സജ്ജമായി. അങ്ങനെ അവർ ഡിസൈൻ ചെയ്ത് നിർമ്മിച്ചെടുത്ത സുന്ദരനാണ് വിറ്റാര ബ്രെസ.
img
ബി എം ഡബ്ള്യു എക്സ് വൺ
ഈയടുത്തകാലം വരെ ബി എം ഡബ്ള്യു കുടുംബത്തിലെ 'കുഞ്ഞാവ' എന്നു വിശേഷിപ്പിക്കാമായിരുന്നു എക്സ് വണ്ണിനെ; 'എക്സ്' സീരീസ് എസ് യു വികൾക്കിടയിലെ നവജാതൻ, ഓമനത്തം തുളുമ്പുന്ന രൂപവും രസികൻ എഞ്ചിനും താങ്ങാവുന്ന വിലയുമൊക്കെയായി ഉഗ്രപ്രതാപികളായ 'എക്സ്' സഹോദരങ്ങൾക്കൊരു കുഞ്ഞനുജൻ. ഇന്ന്, പിറന്നിട്ട് 7 കൊല്ലം പിന്നിടുമ്പോൾ എക്സ് വൺ അതിന്റെ രണ്ടാം തലമുറയിലേക്കു കടന്നിരിക്കുകയാണ്. രൂപത്തിലും സാങ്കേതികതകളിലും ഏറെ പുതുമകളുമായെത്തുന്ന പുത്തൻ എക്സ് വണ്ണിനെയാണ് ഇനി നാം പരിചയപ്പെടുവാൻ പോകുന്നത്.
img
ഇന്ത്യൻ സ്കൗട്ട്
പണ്ടുപണ്ട്... പണ്ടെന്നു പറഞ്ഞാൽ അങ്ങ് 1897ൽ, ജോർജ് എം ഹെൻഡി എന്നൊരമേരിക്കക്കാരൻ ഒരു ബൈസിക്കിൾ കമ്പനി തുടങ്ങുകയുണ്ടായി 'ഹെൻഡി മാനുഫാക്ചറിംഗ് കമ്പനി.' സിൽവർ കിംഗ്, സിൽവർ ക്വീൻ , അമേരിക്കൻ ഇന്ത്യൻ (ഇതാണ് പിന്നീടു 'ഇന്ത്യൻ' എന്ന ബ്രാന്റ് നെയിമായി പരിണമിച്ചതെന്നു ചരിത്രം...) എന്നീ ബ്രാന്റുകളിൽ ഹെൻഡിയുടെ സൈക്കിളുകൾ ഇറങ്ങി.

പിന്നീട് 1901ൽ, മുൻ ബൈസിക്കിൾ റേസിംഗ് ചാമ്പ്യൻ കൂടിയായിരുന്ന ഹെൻഡി, ഓസ്കർ ഹെഡ്സ്റ്റ്രോം എന്നയാളുമായിച്ചേർന്ന് ഗ്യാസൊലിൻ എഞ്ചി നുള്ള 'മോട്ടോറൈസ്ഡ് ബൈസിക്കിളുകൾ' നിർമ്മിക്കുവാനാരംഭിച്ചു. അങ്ങിനെ 1901 മേയിൽ ആദ്യ 'ഇന്ത്യൻ മോട്ടോർസൈക്കിൾ' പിറന്നു! തൊട്ടടുത്ത കൊല്ലംതന്നെ ഇവന്റെ വില്പനയും നടന്നു. കാലം കടന്നുപോയി...'ഇന്ത്യൻ' ബൈക്കുകൾ തങ്ങളുടെ അസാമാന്യ പ്രകടനത്തിനു പേരുകേട്ടതോടെ ബ്രാന്റും ഹിറ്റായി. വർഷങ്ങൾക്കിപ്പുറം, 2003ൽ സാമ്പത്തികത്തകർച്ചയെത്തുടർന്ന് അടച്ചുപൂട്ടേണ്ടിവന്ന ഇന്ത്യൻ മോട്ടോസൈക്കിൾ കമ്പനിയെ 2008ൽ ലണ്ടൻ ആസ്ഥാനമായ സ്റ്റെല്ലിക്യൻ എന്ന കമ്പനിയും പിന്നീട് 2011ൽ പോളാരിസ് ഇൻഡസ്ട്രീസും ഏറ്റെടുക്കുകയുണ്ടായി.
img
ഫോക്സ് വാഗൺ അമിയോ
ഫോക്സ്വാഗൺ മോഡലുകൾ ഒരിക്കൽ ഉപയോഗിച്ചവർ എന്നെന്നും 'ഫോക്സ്വാഗൺ ഫാനു'കൾ ആയി മാറുന്നതായാണ് കണ്ടുവന്നിട്ടുള്ളത്. ചെറിയ ഹാച്ച് ബായ്ക്കായ പോളോ മുതൽ പ്രീമിയം ലക്ഷ്വറി സെഡാനായ പസാറ്റ് വരെയുള്ള മോഡലുകൾ ഉപയോഗിച്ചിട്ടുള്ളവർ ആ ബ്രാന്റ് വിട്ടുപോകാൻ തയ്യാറാകാറില്ല. ജർമ്മൻ എഞ്ചിനീയറിങ്ങിന്റെ നിദർശനങ്ങളാണ് ഓരോ ഫോക്സ്വാഗൺ മോഡലും. കൈവിട്ടു പോകാത്ത ഹാൻഡ്ലിങ്ങും മികച്ച നിലവാരമുള്ള നിർമ്മാണവും എക്സ്റ്റീരിയർ സ്റ്റൈലിങ്ങുമൊക്കെയാണ് ഫോക്സ്വാഗന്റെ മുഖമുദ്ര.
img
റോയൽ എൻഫീൽഡ് ഹിമാലയൻ
കഴിഞ്ഞ കുറേ കാലങ്ങളായി ഞങ്ങൾ മാദ്ധ്യമപ്രവർത്തകരുടെയടക്കം ഉറക്കം കെടുത്തിയ ഭീകരൻ... റോയൽ എൻഫീൽഡിൽ നിന്നുള്ള അഡ്വഞ്ചർ ടൂറർ... ഹിമാലയൻ... അവനെ ആദ്യം കാണുന്നതും മെരുക്കുന്നതും നമ്മുടെ നാട്ടിൽ വച്ചാവണമെന്ന് പണ്ടേയ്ക്കു പണ്ടേ തീരുമാനിച്ചതാണ്. ഹരിതസുന്ദര കേരളത്തിലെ റോഡുകളിൽ പലതും 'ഓഫ്റോഡ്' ആണെന്നതു തന്നെ കാരണം! അങ്ങനെ ഏറെനാളത്തെ കാത്തിരിപ്പിനൊടുവിൽ ഇതാ ഇന്ന്, സമീപകാലത്ത് ഏറ്റവും ഉറ്റുനോക്കപ്പെട്ട വാഹനങ്ങളിലൊന്നായ റോയൽ എൻഫീൽഡ് ഹിമാലയനുമായി ഞാൻ ഒന്നു ചുറ്റാനിറങ്ങുകയാണ്... ഹൈവേകളും നാട്ടുവഴികളും കാനനപാതകളും പോരാഞ്ഞ് കുന്നും മലയും കാട്ടരുവികളുംവരെ താണ്ടി നൂറിലേറെ കിലോമീറ്ററുകൾ നീളുന്നൊരു സ്വപ്നയാത്ര!
img
img
img