account Guest

CAR NEWS
news-image
പുക പരിശോധന സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ഇനി ഇൻഷുറൻസ് പുതുക്കൽ അസാധ്യം

രാജ്യത്തെ മലിനീകരണം തടയാൻ ഇന്ത്യൻ ഗവണ്മെന്റ് ഘട്ടങ്ങളിലായി വിവിധ കർശന നടപടികൾ സ്വീകരിക്കുകയാണ്. ഈ കൂട്ടത്തിൽ അവസാനമായി കേട്ടത് ഇൻഷുറൻസ് പുതുക്കുന്നതിനായി ഇനി മുതൽ നിർബന്ധമായും ഒരു സാധുവായ മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ് വേണം എന്നുള്ളതാണ്. , സുപ്രീം കോടതിയിലെ ജസ്റ്റിസ് മദൻ ബി ലോകർ മറ്റും ജസ്റ്റിസ് ദീപക് ഗുപ്ത എന്നിവരടങ്ങുന്ന ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം ഡൽഹി- എൻ സി ആറിലുള്ള എല്ലാ വാഹനങ്ങൾക്കും ഇനി മുതൽ ഇൻഷുറൻസ് പുതുക്കുന്നതിനായി സാധുവായ മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കേണ്ടതാണ്.


news-image
ജീപ്പ് കോംപസ്സ് ഇന്ത്യൻ വിപണിയിൽ, ആരംഭ വില 14.95 ലക്ഷം രൂപ

ഇന്ത്യക്കാർ ഒന്നടങ്കം വരവ് പ്രതീക്ഷിച്ച ആ വാഹനം, ജീപ്പ് കോംപസ്സ് ജൂലൈ 31ന് വിപണിയിൽ രംഗപ്രവേശനം ചെയ്തു. ഇന്ത്യയിൽ തന്നെ നിർമിതമായ ജീപ്പിന്റെ ഒരേ ഒരു SUV എന്ന ഒറ്റക്കാരണം കൊണ്ട് തന്നെ ഈ ലോഞ്ച് വളരെയേറെ ആകാംക്ഷയോടെയാണ് ഇവിടത്തെ ജനം കാത്തിരുന്നത്. ഫിയറ്റ് ക്രിസ്ലർ ഓട്ടോമൊബൈൽസ് ഇതേ ബ്രാൻഡിൽ നിന്നും രണ്ട് വാഹനങ്ങൾ കഴിഞ്ഞ വർഷം ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു. എന്നാൽ നേരിട്ട് ഇറക്കുമതി ചെയ്ത CBU യൂണിറ്റുകളായി വില്പനയ്ക്ക് എത്തിയത്കൊണ്ട് രണ്ടിന്റെയും വില വളരെ കൂടുതൽ ആയിരുന്നു. ഇത് കൊണ്ട് തന്നെ ഇവ രണ്ടിനും ഇന്ത്യൻ ഓട്ടോമൊബൈൽ രംഗത്ത് കാര്യമായ വില്പന കാഴ്ച വെക്കാൻ സാധിച്ചില്ല. അങ്ങനെയിരിക്കെയാണ് കമ്പനി ഇവിടെ തന്നെ ഒരു SUV നിർമിക്കാൻ പദ്ധതിയിടുന്ന വിവരം ജനങ്ങളെ അറിയിച്ചത്. ഈ വാഹനം നമ്മുടെ രാജ്യത്ത് മാത്രമല്ല, റൈറ്റ് ഹാൻഡ് ഡ്രൈവ് ഉള്ള മറ്റു രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്തേക്കും എന്നതിനാൽ വില താരതമ്യേന നന്നേ കുറവായിരിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. ഇന്നിതാ അത് സത്യമായിരിക്കുകയാണ്. ജീപ്പ് കോംപസ്സ് എല്ലാ പ്രീമിയം സവിശേഷതകളുണ്ടായിട്ടും നിലവിലുള്ള SUVകൾക്ക് കടുത്ത മത്സരമാവുന്ന വിലയോട് കൂടിയാണ് ലോഞ്ച് ചെയ്തിരിക്കുന്നത്.


news-image
ബജാജ് ക്യൂട്ട് വർഷാവസാനത്തോടെ ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് സൂചന

രണ്ട് വർഷങ്ങൾക്ക് മുൻപ് ലോഞ്ച് ചെയ്ത ബജാജ് ക്യൂട്ട് ഇന്ത്യയൊഴികെയുള്ള പല രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്തു സജീവമായി വിറ്റഴിക്കപ്പെട്ടിരുന്നു. എന്നാൽ ഇതിന്റെ സുരക്ഷാ ക്രമീകരണങ്ങളെ പറ്റി ഇവിടുത്തെ സർക്കാരിന് ബോധ്യപ്പെടാത്തത് കൊണ്ട് ഇന്ത്യൻ വിപണിയിൽ ഈ വാഹനം ലോഞ്ച് ചെയ്യാനുള്ള അനുമതി ലഭിച്ചിരുന്നില്ല. സുരക്ഷയെ കുറിച്ചുള്ള ഉത്കണ്ഠ അറിയിച്ച പല പൊതു താല്പര്യ ഹർജികൾക്കെതിരെയുള്ള ഒരു നീണ്ട പോരാട്ടം കഴിഞ്ഞ ബജാജ് ഓട്ടോ തങ്ങളുടെ ഈ കുഞ്ഞൻ വാഹനം ഉടൻ തന്നെ നിരത്തിലിറക്കുമെന്നാണ് സൂചന.


news-image
ടാറ്റ നെക്സൺ - സബ്-കോംപാക്ട് SUV വിഭാഗത്തിലേക്ക് പുത്തൻ വെല്ലുവിളി

കഴിഞ്ഞ ഏതാനും മാസങ്ങളിൽ സബ്കോംപാക്ട് SUV വിഭാഗത്തിൽ ഇന്ത്യ കുറെ പുത്തൻ ലോഞ്ചുകൾക്ക് സാക്ഷ്യം വഹിച്ചു.ഈ നിരയിൽ അണിചേരുന്ന അടുത്ത വാഹനമാണ് കുറച്ചു ദിവസങ്ങൾക്കുള്ളിൽ രാജ്യത്ത് ലോഞ്ച് ചെയ്യാൻ പോകുന്ന ടാറ്റ നെക്സൺ. കുറച്ചു വൈകിയെങ്കിൽ പോലും, ഇന്ത്യൻ കാർ നിർമാതാക്കൾ സവിശേഷതകളുടെആധിക്യമാണ് വരാൻ പോകുന്ന ഈ SUVയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.ആ സവിശേഷതകളെ നമുക്ക് വിശദമായി ഒന്ന്പരിശോധിക്കാം.പുറംകാഴ്ച



CAR REVIEWS
review

ഇന്ത്യക്കാരന് 'ജീപ്പ്' എന്നാൽ മഹീന്ദ്രയുടെ മോഡലാണ്. എന്നാൽ യഥാർത്ഥ ജീപ്പ് അതല്ല. 'ജീപ്പ്' ഒരു അമേരിക്കൻ, എസ് യു വി നിർമ്മാണകമ്പനിയാണ്. 1941ൽ ജനിച്ച അമേരിക്കൻ മോട്ടോഴ്സ് എന്ന കമ്പനിയാണ് ജീപ്പ് എന്ന പേരിൽ എസ്യുവികൾ നിർമ്മിച്ചു തുടങ്ങിയത്. നമ്മുടെ നാട്ടിൽ പണ്ട് കണ്ടുവന്നിരുന്ന 'വില്ലീസ് ജീപ്പ്' അമേരിക്കൻ മോട്ടോഴ്സിന്റെ വകയായിരുന്നു. രണ്ടാം ലോകമഹായുദ്ധ കാലത്ത് അമേരിക്കൻ സൈന്യം ഏറ്റവുമധികം ഉപയോഗിച്ചത് ജീപ്പിന്റെ ഫോർവീൽ ഡ്രൈവ് വാഹനങ്ങളാണ്. ബൻതാം, പിഗ്മി, വില്ലീസ്, കൈസർ എന്നീ പേരുകളിലെല്ലാം ജീപ്പിന്റെ വാഹനങ്ങൾ പുറത്തുവന്നു. സിവിലിയൻ-ആർമി മോഡലുകളുണ്ടായിരുന്ന അമേരിക്കൻ മോട്ടോഴ്സിനെ ഫിയറ്റ് ഏറ്റെടുത്തത് 1987ലാണ്.


ഡാട്സൺ റെഡിഗോ

കൊൽക്കത്ത. കൊളോണിയൽ ബംഗ്ലാവുകളുടെയും വൃത്തിഹീനമായ ഗലികളുടെയും നഗരം. വമ്പൻ രമ്യഹർമ്യങ്ങളുടെയും അംബരചുംബികളുടെ യും നഗരം. മഞ്ഞ പെയിന്റടിച്ച അംബാസഡർ ടാക്സികളുടെ നഗരം. ഏറ്റവും ഒടുവിൽ കൊൽക്കത്തയിൽ വന്നു പോയത് കൊച്ചിയിൽ നിന്ന് ഭൂട്ടാനിലേക്ക് ഡ്രൈവ് ചെയ്തപ്പോഴാണ്. കൊച്ചി-കൊൽക്കത്ത-സിലിഗുരി-ജയ്ഗാവ് വഴിയാണ് അന്ന് ഭൂട്ടാനിൽ പ്രവേശിച്ചത്.


വിറ്റാര ബ്രെസ

മാരുതിക്ക് ഒരേയൊരു കുറവേ ഉണ്ടായിരുന്നുള്ളൂ. ഒരു കോംപാക്ട് എസ് യു വി. വിറ്റാര എന്ന എസ് യു വി കുറേക്കാലം മുമ്പ് വിപണിയിലെത്തിയെങ്കിലും കൂടിയ വിലയും പെട്രോൾ എഞ്ചിനും ജനങ്ങളെ വിറ്റാരയിൽ നിന്ന് അകറ്റി നിർത്തി. തന്നെയുമല്ല, വിലകൂടിയ വാഹനങ്ങൾ വാങ്ങുകയാണെങ്കിൽ എന്തിന് മാരുതി, മറ്റേതെങ്കിലും ബ്രാന്റ് പോരേ എന്നു ജനം കരുതുകയും ചെയ്തു. എന്നാൽ സിയാസ് എന്ന പ്രീമിയം സെഡാൻ വന്നതോടെയും ബലേനോ എന്ന ലൈഫ് സ്റ്റൈൽ ഹാച്ച്ബായ്ക്ക് നെക്സ എന്ന ലൈഫ്സ്റ്റൈൽ ഷോറൂമിലൂടെ വിൽക്കാൻ തുടങ്ങുകയും ചെയ്തപ്പോൾ കഥ മാറി. വില കൂടിയ മാരുതി വാഹനങ്ങൾ വാങ്ങാനും ആളുണ്ടായി.

ഇതിനിടെയാണ് ഫോർഡ്, ഇക്കോസ്പോർട്ടും മഹീന്ദ്ര കെ യു വി 100 ഉം ഹ്യുണ്ടായ്, ക്രെറ്റയും കൊണ്ടുവന്ന് ഇന്ത്യാക്കാരന്റെ മനസ്സിളക്കിയത്. കോംപാക്ട് എസ്യുവി മാർക്കറ്റ് അതോടെ തളിർത്തു, പൂത്തു. എല്ലാക്കാര്യത്തിലും മുമ്പേ നടക്കുന്നവനായ മാരുതിക്ക് ഇതു കണ്ടാൽ സഹിക്കുമോ! ഉടനടി മാരുതിയുടെ ഇന്ത്യയിലെ റിസർച്ച് ആന്റ് ഡവലപ്പ്മെന്റ് വിങ്ങ് ഉണർന്നെഴുന്നേറ്റ് സജ്ജമായി. അങ്ങനെ അവർ ഡിസൈൻ ചെയ്ത് നിർമ്മിച്ചെടുത്ത സുന്ദരനാണ് വിറ്റാര ബ്രെസ.


ബി എം ഡബ്ള്യു എക്സ് വൺ

ഈയടുത്തകാലം വരെ ബി എം ഡബ്ള്യു കുടുംബത്തിലെ 'കുഞ്ഞാവ' എന്നു വിശേഷിപ്പിക്കാമായിരുന്നു എക്സ് വണ്ണിനെ; 'എക്സ്' സീരീസ് എസ് യു വികൾക്കിടയിലെ നവജാതൻ, ഓമനത്തം തുളുമ്പുന്ന രൂപവും രസികൻ എഞ്ചിനും താങ്ങാവുന്ന വിലയുമൊക്കെയായി ഉഗ്രപ്രതാപികളായ 'എക്സ്' സഹോദരങ്ങൾക്കൊരു കുഞ്ഞനുജൻ. ഇന്ന്, പിറന്നിട്ട് 7 കൊല്ലം പിന്നിടുമ്പോൾ എക്സ് വൺ അതിന്റെ രണ്ടാം തലമുറയിലേക്കു കടന്നിരിക്കുകയാണ്. രൂപത്തിലും സാങ്കേതികതകളിലും ഏറെ പുതുമകളുമായെത്തുന്ന പുത്തൻ എക്സ് വണ്ണിനെയാണ് ഇനി നാം പരിചയപ്പെടുവാൻ പോകുന്നത്.


ഫോക്സ് വാഗൺ അമിയോ

ഫോക്സ്വാഗൺ മോഡലുകൾ ഒരിക്കൽ ഉപയോഗിച്ചവർ എന്നെന്നും 'ഫോക്സ്വാഗൺ ഫാനു'കൾ ആയി മാറുന്നതായാണ് കണ്ടുവന്നിട്ടുള്ളത്. ചെറിയ ഹാച്ച് ബായ്ക്കായ പോളോ മുതൽ പ്രീമിയം ലക്ഷ്വറി സെഡാനായ പസാറ്റ് വരെയുള്ള മോഡലുകൾ ഉപയോഗിച്ചിട്ടുള്ളവർ ആ ബ്രാന്റ് വിട്ടുപോകാൻ തയ്യാറാകാറില്ല. ജർമ്മൻ എഞ്ചിനീയറിങ്ങിന്റെ നിദർശനങ്ങളാണ് ഓരോ ഫോക്സ്വാഗൺ മോഡലും. കൈവിട്ടു പോകാത്ത ഹാൻഡ്ലിങ്ങും മികച്ച നിലവാരമുള്ള നിർമ്മാണവും എക്സ്റ്റീരിയർ സ്റ്റൈലിങ്ങുമൊക്കെയാണ് ഫോക്സ്വാഗന്റെ മുഖമുദ്ര.


BIKE NEWS
news-bike
2017 എം വി അഗസ്റ്റ ബ്രൂട്ടാൽ 800 - അറിയേണ്ട ചില കാര്യങ്ങൾ

എം വി അഗസ്റ്റ തങ്ങളുടെ ഏറ്റവും പ്രശസ്തിയാർജ്ജിച്ച മോഡലായ ബ്രൂട്ടാൽ 800ന്റെ 2017 പതിപ്പ് കഴിഞ്ഞ മാസം ഇന്ത്യൻ വിപണിയിലിറക്കി. ഇതിന്റെ മുൻപത്തെ തലമുറയിലെ മോഡൽ ഈ രാജ്യത്ത് ഇറങ്ങിയിരുന്നില്ല. അത് കൊണ്ട് തന്നെ ഈ പുത്തൻ മോഡലിന്റെ ലോഞ്ച് ഇവിടുത്തെ ആഡംബര ബൈക്ക് പ്രേമികളെ ആവേശം കൊള്ളിച്ചിട്ടുണ്ട് എന്നാണ് അറിയുന്നത്. പുതിയ ബ്രൂട്ടാൽ 800 വിപണിയിലിറങ്ങിയിരിക്കുന്നത് 15.59 ലക്ഷം രൂപ വിലയിലാണ്.


news-bike
ഏപ്രിലിയയുടെ രണ്ട് ബൈക്കുകളെ അടുത്തറിയാം- ഷിവർ 900, ഡോർസോഡുറോ 900

പിയാജിയോ ഗ്രൂപ്പ് ഈയിടെ ഏപ്രിലിയയുടെ ഷിവർ 900, ഡോർസോഡുറോ 900 എന്ന പേരുകളുള്ള രണ്ട് സൂപ്പർ ബൈക്കുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ഈ ബൈക്കുകളുടെ യഥാർത്ഥ വിലകൾ Rs.13.33 ലക്ഷവും (ഷിവർ 900) Rs.13.84 ലക്ഷവുമാണ് (ഡോർസോഡുറോ 900). എന്നാൽ ജൂൺ 30 വരെ ഇവ രണ്ടും പ്രാരംഭ ആനുകൂല്യ വിലയായ Rs.11.99 ലക്ഷത്തിനും Rs.12.50 ലക്ഷത്തിനും (എല്ലാ വിലകളും എക്സ്-ഷോറൂം പുനെ) യഥാക്രമം ലഭ്യമാണ്. ടുവോനോ, ആർ എസ് വി 4 എന്നീ ബൈക്കുകളിലൂടെ ഇന്ത്യയിൽ നേരത്തെ തന്നെ തങ്ങളുടെ സാന്നിധ്യം അറിയിച്ച ഏപ്രിലിയ ഇപ്പോൾ ഈ പുത്തൻ ബൈക്കുകൾ കൂടി അവരുടെ ശ്രേണിയിലേക്ക് കൂട്ടിച്ചേർത്തിരിക്കുകയാണ്.


news-bike
ഹീറോ ഗ്ലാമർ 2017, Rs.57,775 രൂപയ്ക്ക് ഇന്ത്യയിൽ ലോഞ്ച് ചെയ്തു

പുതിയ ഹീറോ ഗ്ലാമർ 2017 ഏറ്റവും പുതിയ സ്റ്റൈൽ, നൂതന സാങ്കേതിക വിദ്യ, പുതുക്കിയ BS-IV എൻജിൻ എന്നീ സവിശേഷതകളുമായി ഇന്ത്യയിൽ ലോഞ്ച് ചെയ്തു. ഡ്രം, ഡിസ്ക് എന്നീ രണ്ടു വേരിയന്റുകളിലായി ലോഞ്ച് ചെയ്യുന്ന ഈ വാഹനത്തിന്റെ വില യഥാക്രമം 57,775 രൂപ 59,755രൂപ എന്നിങ്ങനെയാണ്. ഇതിന്റെ തന്നെ ഒരു ഫ്യൂൽ ഇൻജെക്ടഡ് വേർഷനായ ഗ്ലാമർ F1 ഒരു ഡിസ്ക് ബ്രേക്ക് വേരിയന്റുമായി .66,580 രൂപയ്ക്ക് (ഡൽഹി എക്സ് ഷോറൂം വില) ഇറങ്ങിയിട്ടുണ്ട്. മുൻകൂട്ടി ബുക്ക് ചെയ്യാവുന്ന രീതിയിൽ രാജ്യത്തെ വിവിധ ഹീറോ ഡീലർഷിപ്പുകൾ വഴി ഈ 2017 മോഡൽ ബൈക്കിന്റെ വിൽപ്പന കമ്പനി ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ പഴയ മോഡലും വിപണിയിൽ ലഭ്യമാണ്. സ്റ്റോക്ക് തീരുന്നതു വരെ പുതിയതിനേക്കാൾ 10000 രൂപയോളം കുറഞ്ഞ വിലയിൽ ഈ വാഹനത്തിന്റെയും വിൽപന തുടരും.


news-bike
ബി എം ഡബ്ള്യു മോട്ടോറാഡ് ഇന്ത്യൻ മണ്ണിൽ വേരുറപ്പിക്കുന്നു

ബി എം ഡബ്ള്യു തങ്ങളുടെ ആഗോള വിപണിയിലെ ആഡംബര ബൈക്കുകൾ ഇന്ത്യൻ വിപണിയിൽ ഇനി ഔദ്യോഗികമായി വിൽക്കാൻ തുടങ്ങുന്നു. മുൻപ് ഇറക്കുമതി വ്യാപാരികൾ അവരുടെ മുംബൈയിലും ന്യൂ ഡെൽഹിയിലുമുള്ള സ്റ്റോറുകളിലൂടെ മാത്രം വില്പനക്കെത്തിച്ചിരുന്ന ബൈക്കുകൾ ഇനി മുതൽ കമ്പനി നേരിട്ട് ഡീലർഷിപ്പുകളിലൂടെ വില്പന ചെയ്യുന്നതായിരിക്കും. അഹമ്മദാബാദ്, മുംബൈ, ബെംഗളൂരു, പുനെ എന്നിവിടങ്ങളിലായിരിക്കും കമ്പനി ഡീലർഷിപ്പുകൾ പ്രവർത്തനമാരംഭിക്കുന്നത്. എന്നാൽ അധികം വൈകാതെ തന്നെ ഇന്ത്യ ഒട്ടാകെ പ്രവർത്തനം വിപുലീകരിക്കാനാണ് ബി എം ഡബ്ള്യുവിന്റെ തീരുമാനം. മുംബൈ, ബെംഗളൂരു, പുനെ എന്നീ മൂന്ന് സ്ഥലങ്ങളിലെ ഷോറൂമുകൾ വരും മൂന്ന് ദിവസങ്ങളിലായി ഉത്ഘാടനം ചെയ്യുന്നതായിരിക്കും.



BIKE REVIEWS
review

വാഹന മോഡലുകൾ, അത് ഇരുചക്രമായാലും മൂന്ന് ചക്രമായാലും നാലു ചക്രമുള്ളവയായാലും അനുദിനം ചെറുപ്പമായിക്കൊണ്ടിരിക്കുകയാണ്. കാഴ്ചയിൽ അഴകൊഴുകുന്ന, യൗവ്വനയുക്തങ്ങളായ എത്രയെത്ര ഡിസൈനുകളാണ് ഓരോ ദിവസവും വെളിച്ചം കാണുന്നത്...ഇനിയിപ്പൊ പ്രായം റിവേഴ്സ് ഗിയറിലോടുന്നത് മമ്മൂട്ടിക്കും വാഹനഡിസൈനുകൾക്കും മാത്രമാണെന്നാരെങ്കിലും പറഞ്ഞാൽ അവരെയും തെറ്റുപറയാനാവില്ല !

ഇന്ത്യയിലാണെങ്കിൽ ഇന്ന് 'യൂത്ത് ഓറിയന്റഡ്' സ്കൂട്ടറുകളുടെ ചാകരയാണ്... ഹോണ്ട ഡിയോയും യമഹ റേയും ഹീറോ മേസ്ട്രോയുമൊക്കെ യുവതയെ ലക്ഷ്യംവച്ചിറക്കിയ ന്യൂജൻ സ്കൂട്ടറുകൾ. ഇക്കൂട്ടർക്കിടയിലേക്കു കൂടുതൽ കാലികമായ രൂപവും കൂടുതൽ മികച്ച എഞ്ചിനുമായി യമഹയിൽ നിന്നും പുതിയൊരു താരംകൂടി എത്തുകയാണ് - സിഗ്നസ് റേ സെഡ് ആർ...


review
ഇന്ത്യൻ സ്കൗട്ട്

പണ്ടുപണ്ട്... പണ്ടെന്നു പറഞ്ഞാൽ അങ്ങ് 1897ൽ, ജോർജ് എം ഹെൻഡി എന്നൊരമേരിക്കക്കാരൻ ഒരു ബൈസിക്കിൾ കമ്പനി തുടങ്ങുകയുണ്ടായി 'ഹെൻഡി മാനുഫാക്ചറിംഗ് കമ്പനി.' സിൽവർ കിംഗ്, സിൽവർ ക്വീൻ , അമേരിക്കൻ ഇന്ത്യൻ (ഇതാണ് പിന്നീടു 'ഇന്ത്യൻ' എന്ന ബ്രാന്റ് നെയിമായി പരിണമിച്ചതെന്നു ചരിത്രം...) എന്നീ ബ്രാന്റുകളിൽ ഹെൻഡിയുടെ സൈക്കിളുകൾ ഇറങ്ങി.

പിന്നീട് 1901ൽ, മുൻ ബൈസിക്കിൾ റേസിംഗ് ചാമ്പ്യൻ കൂടിയായിരുന്ന ഹെൻഡി, ഓസ്കർ ഹെഡ്സ്റ്റ്രോം എന്നയാളുമായിച്ചേർന്ന് ഗ്യാസൊലിൻ എഞ്ചി നുള്ള 'മോട്ടോറൈസ്ഡ് ബൈസിക്കിളുകൾ' നിർമ്മിക്കുവാനാരംഭിച്ചു. അങ്ങിനെ 1901 മേയിൽ ആദ്യ 'ഇന്ത്യൻ മോട്ടോർസൈക്കിൾ' പിറന്നു! തൊട്ടടുത്ത കൊല്ലംതന്നെ ഇവന്റെ വില്പനയും നടന്നു. കാലം കടന്നുപോയി...'ഇന്ത്യൻ' ബൈക്കുകൾ തങ്ങളുടെ അസാമാന്യ പ്രകടനത്തിനു പേരുകേട്ടതോടെ ബ്രാന്റും ഹിറ്റായി. വർഷങ്ങൾക്കിപ്പുറം, 2003ൽ സാമ്പത്തികത്തകർച്ചയെത്തുടർന്ന് അടച്ചുപൂട്ടേണ്ടിവന്ന ഇന്ത്യൻ മോട്ടോസൈക്കിൾ കമ്പനിയെ 2008ൽ ലണ്ടൻ ആസ്ഥാനമായ സ്റ്റെല്ലിക്യൻ എന്ന കമ്പനിയും പിന്നീട് 2011ൽ പോളാരിസ് ഇൻഡസ്ട്രീസും ഏറ്റെടുക്കുകയുണ്ടായി.


review
റോയൽ എൻഫീൽഡ് ഹിമാലയൻ

കഴിഞ്ഞ കുറേ കാലങ്ങളായി ഞങ്ങൾ മാദ്ധ്യമപ്രവർത്തകരുടെയടക്കം ഉറക്കം കെടുത്തിയ ഭീകരൻ... റോയൽ എൻഫീൽഡിൽ നിന്നുള്ള അഡ്വഞ്ചർ ടൂറർ... ഹിമാലയൻ... അവനെ ആദ്യം കാണുന്നതും മെരുക്കുന്നതും നമ്മുടെ നാട്ടിൽ വച്ചാവണമെന്ന് പണ്ടേയ്ക്കു പണ്ടേ തീരുമാനിച്ചതാണ്. ഹരിതസുന്ദര കേരളത്തിലെ റോഡുകളിൽ പലതും 'ഓഫ്റോഡ്' ആണെന്നതു തന്നെ കാരണം! അങ്ങനെ ഏറെനാളത്തെ കാത്തിരിപ്പിനൊടുവിൽ ഇതാ ഇന്ന്, സമീപകാലത്ത് ഏറ്റവും ഉറ്റുനോക്കപ്പെട്ട വാഹനങ്ങളിലൊന്നായ റോയൽ എൻഫീൽഡ് ഹിമാലയനുമായി ഞാൻ ഒന്നു ചുറ്റാനിറങ്ങുകയാണ്... ഹൈവേകളും നാട്ടുവഴികളും കാനനപാതകളും പോരാഞ്ഞ് കുന്നും മലയും കാട്ടരുവികളുംവരെ താണ്ടി നൂറിലേറെ കിലോമീറ്ററുകൾ നീളുന്നൊരു സ്വപ്നയാത്ര!



VIDEOS
video
keralaonroad - Reporter News
video
Vitara Brezza
video
BMW Festival 2016
video
Benz - Driverless
BMW Festival 2016
You with your vehicle
Dealer Joint
  • ►കുറഞ്ഞ കാലയളവിലേക്കുള്ള ഓഫറുമായി ടൊയോട്ട ഇപ്പോൾ നിങ്ങളുടെ ടൊയോട്ട കാറിന്റെ വാറന്റി എക്സ്റ്റന്റ് ചെയ്യുന്നതിലൂടെ വാറന്റി അവസാനിക്കുന്നത് വരെയുള്ള റോഡ് സൈഡ് സേവനങ്ങൾ സൗജന്യമായി നേടാം.കൂടുതൽ വിവരങ്ങൾക്കായി വിളിക്കു 0484-2930000


  • ►മൂന്ന് ലക്ഷം മാത്രം ഡൗൺപേയ്മെന്റ് നൽകി ഇ ക്ലാസ് ബെൻസ് സ്വന്തമാക്കാം. മൂന്നു വർഷത്തെ കോമ്പ്രെഹെൻസീവ് ഇൻഷുറൻസ്, സൗജന്യ സേവനങ്ങൾ, മൂന്ന് വർഷത്തിന് ശേഷം ബാങ്ക് അഷുറൻസ് എന്നിവയും ലഭിക്കും.


  • ►ടൊയോട്ട എറ്റിയോസ് ടൊയോട്ട എറ്റിയോസ് പ്ലാറ്റിനം 6.4 ലക്ഷം മുതൽ . ETIOS എന്ന് 566776 ലേക്ക് മെസ്സേജ് ചെയ്യുക.


  • ►ഹോണ്ടയിൽ ദീപാവലി സ്പെഷ്യൽ ആനുകൂല്യങ്ങൾ. സീറോ പ്രോസസിങ് ഫീ, തിരഞ്ഞെടുത്ത കാറുകളിന്മേൽ ആകർഷകമായ ഡീലുകൾ, 15000 രൂപ വരെ അഡീഷണൽ എക്സ്ചേഞ്ച് ബോണസ്, സീറോ ഡൌൺ പേമെന്റ്. കൂടാതെ ഭാഗ്യശാലികൾക്ക് ഒരു നോർവെ ട്രിപ്പും..


  • ►ഹൈസൺ മോട്ടോർസ് : ഇപ്പോൾ ഓരോ പുതിയ ഓട്ടോമാറ്റിക് ടാറ്റ സെസ്റ്റും വാങ്ങുമ്പോൾ 60000 രൂപയുടെയും ജൻ എക്സ് നാനോയിൽ 40000 രൂപയുടെയും ആനുകൂല്യം. സർക്കാർ ജീവനക്കാർക്ക് 7000 രൂപ അധിക ആനുകൂല്യവും ലഭിക്കും


  • ►ഷെവർലെ എൻജോയ് ഇപ്പോൾ 6.99 രൂപ പ്രത്യേക ഫെസ്റ്റിവ് വിലയിൽ സ്വന്തമാക്കാം.കൂടാതെ 66500 രൂപ വരെയുള്ള നേട്ടങ്ങളുമായി 4.45 ലക്ഷം രൂപ ആരംഭവിലയിൽ ഷെവർലെ ബീറ്റും. ഓഫർ പരിമിതകാലത്തേക്ക് മാത്രം.


  • ►ഇപ്പോൾ വെറും 5999 രൂപ ഡൗൺപേയ്മെന്റ് നൽകി യമഹ റേ ZR സ്വന്തമാക്കാനാവസരം. ഇതോടൊപ്പം ഒരു വർഷത്തെ ഇൻഷുറൻസും സൗജന്യമായി നേടാം. ഇതൊരു പരിമിതകാല ഓഫർ ആണ്.


  • ►എ എം മോട്ടോഴ്‌സ്: മാരുതിയുടെ വിവിധ മോഡലുകളായ സെലെരിയോ. ആൾട്ടോ 800, ആൾട്ടോ കെ10 തുടങ്ങി വിവിധ വാഹനങ്ങൾ ആകർഷകമായ ആനുകുല്യങ്ങളോടെ സ്വന്തമാക്കാം. ഇൻഷുറൻസും ടാക്‌സും ഉൾപ്പെടെ കുറഞ്ഞ ഡൗൺപേയ്മെന്റ് മാത്രം



ad
ad